"അബൂ യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 28:
എട്ടാം നൂറ്റാണ്ടിലെ ഒരു ഇസ്‌ലാമികപണ്ഡിതനും സാമ്പത്തികവിദഗ്ദനുമായിരുന്നു '''യഅ്ഖൂബ് ബിൻ ഇബ്റാഹിം അൽ-അൻസാരി''' ( {{Lang-ar|يعقوب بن إبراهيم الأنصاري}} ) എന്ന '''അബൂ യൂസുഫ്''' ({{lang-ar|أبو يوسف}}) (d.798). അബൂഹനീഫയുടെ ശിഷ്യനായിരുന്ന അദ്ദേഹം<ref name="jacb2">{{Cite book|url=https://archive.org/details/misquotingmuhamm0000brow/page/35|title=Misquoting Muhammad: The Challenge and Choices of Interpreting the Prophet's Legacy|last=A.C. Brown|first=Jonathan|date=2014|publisher=[[Oneworld Publications]]|isbn=978-1780744209|page=[https://archive.org/details/misquotingmuhamm0000brow/page/35 35]|author-link=Jonathan A.C. Brown|url-access=registration}}</ref> ഹനഫി മദ്‌ഹബിന്റെ വികാസത്തിൽ വലിയ പങ്കുവഹിച്ചു. ഖലീഫ ഹാറൂൻ റഷീദിന്റെ കാലത്ത് ന്യായാധിപനായി സേവനമനുഷ്ഠിച്ച അബൂ യൂസഫ് രാഷ്ട്രത്തിന്റെ നികുതിവ്യവസ്ഥയെ കുറിച്ച് കിതാബ് അൽ ഖറാജ് എന്ന ഗ്രന്ഥം രചിച്ചത് വിഖ്യാതമായിത്തീർന്നു.
==ജീവിതരേഖ==
എട്ടാം നൂറ്റാണ്ടിൽ ഇറാഖിലെ കൂഫയിലും ബഗ്ദാദിലുമായി ജീവിച്ചിരുന്ന അബു യൂസഫ്, പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദിന്റെ]] കാലത്ത് മദീനയിലുണ്ടായിരുന്ന സാദ് ഇബ്ൻ ഹബ്തയുടെ വംശാവലിയിലാണ് ജനിച്ചത്<ref name="Schacht2">{{EI2|last=Schacht|first=J.|title=Abū Yūsuf|volume=1|pages=164–165}}</ref>.
 
ദരിദ്രമായ കുടുംബ പശ്ചാത്തലം കാരണം, തന്റെ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ ഉപജീവനമാർഗ്ഗങ്ങൾ തേടാൻ അബൂ യൂസഫ് നിർബന്ധിതനായി എന്നാണ് പറയപ്പെടുന്നത്. തയ്യൽക്കാരനായി ജോലിചെയ്യുമ്പോഴും അദ്ദേഹം പഠനം തുടർന്നു എന്നാണ് ചരിത്രം<ref name="Abu">{{Cite web|url=http://www.inter-islam.org/Biographies/imamaabuyusf.html#Imam%20Abu%20Yusuf%20(rahmatullahi%20alaihi)|title=Qadhi-ul-Qudhaat Al-Imam Abu Yusuf (rahimahullah): The great scholar of the Hanafi Fiqh|access-date=February 14, 2011|year=2003}}</ref>. പഠനത്തോട് അബൂ യൂസഫിന്റെ പ്രതിപത്തി തിരിച്ചറിഞ്ഞ<ref name="Abu" /> ഗുരു [[അബൂ ഹനീഫ]], തന്റെ പ്രിയശിഷ്യന്മാരിൽ അബൂ യൂസഫിനെ ചേർക്കുകയായിരുന്നു.
 
വ്യത്യസ്ഥങ്ങളായ അവലംബങ്ങൾ പ്രകാരം, [[അബൂ ഹനീഫ]], [[മാലിക്കി മദ്ഹബ്|മാലിക് ഇബ്ൻ അനസ്]], ലൈഥ് ഇബ്ൻ സഅദ് തുടങ്ങിയവരിൽ നിന്നായി കൂഫയിലും മദീനയിലുമായി വിദ്യാഭ്യാസം നേടി.<ref name="Schacht" />
 
731-ൽ [[ഇറാക്ക്|ഇറാക്കിൽ]] ജനിച്ചു. ''ഹനഫീമദ്ഹബു'' എന്ന ചിന്താസരണിയുടെ ഉപജ്ഞാതാവായ ഇമാം, അബുഹനീഫയുടെ മുഖ്യ ശിഷ്യനായിരുന്നു. ഈ ചിന്താസരണിയുടെ വികാസത്തിനും പ്രചാരണത്തിനുംവേണ്ടി അബൂ യൂസഫ് വഹിച്ച പങ്ക് ഗണനീയമാണ്. പല അബ്ബാസിയാ ഖലീഫമാരുടെയും കീഴിൽ ഖാളി (ന്യായാധിപൻ) ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തെ ഹാറൂൻ റഷീദ്, [[ബാഗ്ദാദ്|ബാഗ്ദാദിൽ]] മുഖ്യ ന്യായാധിപനായി നിയമിച്ചു. ഖലീഫയുടെ വിശ്വസ്ത സുഹൃത്തും നിയമോപദേഷ്ടാവും കൂടിയായിരുന്നു അബൂ യൂസുഫ്. മതസംബന്ധമായി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത് കിതാബുൽ ഖറാജ് എന്ന ഭൂനികുതിനിയമഗ്രന്ഥമാണ്. [[ചാണക്യൻ|ചാണക്യന്റെ]] കൃതിക്കുശേഷം പൌരസ്ത്യലോകത്ത് രചയിതമായ ആദ്യത്തെ അർഥശാസ്ത്രഗ്രന്ഥമാണിത്. കൃഷിക്കാരുടെമേലുള്ള അമിതമായ നികുതിഭാരം കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തരിശുഭൂമിയുടെ ഉടമാവകാശം അത് [[കൃഷി|കൃഷിയോഗ്യം]] ആക്കിയവനാണെന്നും അബൂ യൂസുഫ് ഈ കൃതിയിൽ സിദ്ധാന്തിച്ചിട്ടുണ്ട്. ഇദ്ദേഹം 798-ൽ ബാഗ്ദാദിൽ നിര്യാതനായി.
"https://ml.wikipedia.org/wiki/അബൂ_യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്