"സി.വി. രാമൻപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
==ബാല്യം ജീവിതം==
[[File:CV_as_a_young_man.jpg|കണ്ണി=https://en.wikipedia.org/wiki/File:CV_as_a_young_man.jpg|ഇടത്ത്‌|ലഘുചിത്രം|ചെറുപ്പക്കാരനായ സി.വി.]]
[[തിരുവിതാംകൂർ]] രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് [[രാജാകേശവദാസൻ|രാജാകേശവദാസന്റെ]] ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു. 1881-ൽ ബി.എ പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല<ref>വിശ്വവിജ്ഞാനകോശം(1990)പുറം :714-15 എസ്. പി സി എസ് കോട്ടയം</ref>. നാട് വിട്ട് [[ഹൈദരാബാദ്|ഹൈദരാബാദിലേക്ക്]] പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- ൽ 30 ആമത്തെ വയസിൽ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മയ്ക്ക് വിവാഹ സമയം 16 വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. 1904-ൽ ഭാര്യയുടെ അകാല മരണം വരെ ഈ വിവാഹം നീണ്ടുനിന്നു. പിന്നീട് അവരുടെ മൂത്തസഹോദരിയും [[രാജാ രവിവർമ്മ|രാജാ രവിവർമ്മയുടെ]] ഇളയ സഹോദരൻ സി. രാജ രാജവർമ്മയുടെ വിധവയുമായ ജാനകി അമ്മയുമായുള്ള വിവാഹമായിരുന്നു. 1922 മാർച്ച് 21 ന് 63 ആമത്തെ വയസ്സിൽ ജാനകി അമ്മയെ തനിച്ചാക്കിക്കൊണ്ട് അദ്ദേഹം ഈ ലോകത്തുനിന്ന് വിടപറഞ്ഞു.<ref name="Biography on Kerala Sahitya Akademi portal">{{Cite web|url=http://www.keralasahityaakademi.org/sp/Writers/PROFILES/CVRamanPillai/Html/CVRgraphy.htm|title=Biography on Kerala Sahitya Akademi portal|date=2019-01-29|website=Kerala Sahitya Akademi|access-date=2020-09-29|archive-date=2018-06-25|archive-url=https://web.archive.org/web/20180625035516/http://www.keralasahityaakademi.org/sp/Writers/PROFILES/CVRamanPillai/Html/CVRgraphy.htm|url-status=dead}}</ref>
 
കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. [[ഹൈക്കോടതി|ഹൈക്കോടതിയിൽ]] ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് [[നിയമം|നിയമപഠനത്തിന്]] ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. [[മലയാളി മെമ്മോറിയൽ|മലയാളീ മെമ്മോറിയലിനു]] പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ച ഇദ്ദേഹം '''കേരള സ്കോട്ട്''' എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/സി.വി._രാമൻപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്