"ശിരോമണി അകാലിദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 4 sources and tagging 3 as dead.) #IABot (v2.0.8
വരി 82:
1962-ലെ പൊതുതെരഞ്ഞെടുപ്പിൽ 12 % വോട്ടുകളോടെ പഞ്ചാബ് നിയമസഭയിലെ 19 സീറ്റുകൾ അകാലിദളം നേടി തുടർന്ന് അകാലികൾ മാസ്റ്റർ താരാസിങ്ങിനെ മരണം വരെയുള്ള ഒരുപവാസത്തിനു പ്രേരിപ്പിച്ചു. ഈ ഉപവാസം താരാസിങ്ങിനെ സംബന്ധിച്ചിടത്തോളം ഒരു തികഞ്ഞ പരാജയമായിരുന്നു. അതോടുകൂടി ഇദ്ദേഹത്തിനു പാർട്ടിയിലുണ്ടായിരുന്ന പദവിക്ക് സാരമായ ഹാനിയുണ്ടായി.പാർട്ടിയുടെമറ്റൊരു നേതാവായ സന്ത് ഫത്തേസിങ്ങിന്റെ സ്വാധീനം സാരമായി പെരുപ്പിച്ചു കാണിക്കാനും ഇത് ഇടനൽകി. ഇതിനെത്തുടർന്ന് താരാസിങും ഫത്തേസിങ്ങും തമ്മിൽ നടന്ന അധികാരമൽസരം അകാലിദളത്തിൽ ഒരു വലിയ പിളർപ്പിന് കാരണമായി. സന്ത്ഫത്തേസിങ്ങിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ ബദൽ അകാലിദളത്തിനായിരുന്നു കൂടുതൽ സ്വാധീനശക്തി ലഭിച്ചത്.
 
ഫത്തേസിങ്ങിന്റെ നേതൃത്വത്തിലുള്ള അകാലികൾ പഞ്ചാബി സുബയ്ക്കുവേണ്ടിയുള്ള സമരം തുടർന്നു. 1965-ൽ നടന്ന ഗുരുദ്വാര തെരഞ്ഞെടുപ്പിൽ താരാസിങ് ഗ്രൂപ്പിൽപെട്ട അകാലി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത് സന്ത് ഫത്തേസിങ്ങിന്റെ വലിയൊരു നേട്ടമായിരുന്നു. 1969-ൽ മാസ്റ്റർ താരാസിങ്ങിന്റെ മരണത്തോടുകൂടി ഇദ്ദേഹത്തിന്റെ ഗ്രൂപ്പിൽപെട്ട അകാലിദളം നാമമാത്രമായിത്തീർന്നെന്നു പറയാം.<ref>http://members.fortunecity.com/akalidal/intro-1.htm*{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} Akalidal</ref>
 
== പഞ്ചാബി സുബ ==
 
1966-ൽ പഞ്ചാബ് സംസ്ഥാനത്തെ പഞ്ചാബെന്നും ഹരിയാനയെന്നും രണ്ടായി വിഭജിക്കുന്നതിന് ഇന്ത്യാ ഗവ. എടുത്ത തീരുമാനം സന്ത് ഫത്തേസിങ്ങിന്റെ മറ്റൊരു വിജയമായിരുന്നു. 1966 നവമ്പർ 1-ന് ഈ രണ്ടുസംസ്ഥാനങ്ങളുംനിലവിൽവന്നു.എന്നാൽ അകാലികൾ അതുകൊണ്ടും തൃപ്തരായില്ല. സംസ്ഥാന വിഭജനത്തെത്തുടർന്ന് ഹരിയാനയ്ക്കുളളിലായിപ്പോയ ചണ്ഡിഗഢ്നഗരം തങ്ങൾക്കുതന്നെ ലഭിക്കണമെന്നതായി അകാലികളുടെ അടുത്തവാദം. 1970 ഫെ.-ൽ ഇതിനുവേണ്ടി സന്ത് ഫത്തേസിങ് മരണംവരെ ഉപവാസം തുടങ്ങുകയും ആത്മാഹൂതിചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലമായി ചില വ്യവസ്ഥകൾക്ക് വിധേയമായി ചണ്ഡിഗഢ് പഞ്ചാബിന് വിട്ടുകൊടുക്കുവാൻ ഇന്ത്യാഗവണ്മെന്റു തീരുമാനിച്ചു.<ref>http://dspace.vidyanidhi.org.in:8080/dspace/bitstream/2009/4106/1/PJU-1995-015-Prelim.pdf{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} PUNJABI SUBA MOVEMENT</ref>
 
1967-ലെ പൊതുതെരഞ്ഞെടുപ്പിൽ ഫത്തേസിങ് വിഭാഗത്തിൽപെട്ട അകാലിദളം കോൺഗ്രസ്സിതര കക്ഷികളുമായി മുന്നണിയുണ്ടാക്കി പഞ്ചാബ്നിയമസഭയിൽഭൂരിപക്ഷം നേടി. ഇതിനെതുടർന്ന് അകാലിനേതാവായഗുർണാംസിങ്ങിന്റെ നേതൃത്വത്തിൽ ഒരു ഐക്യമുന്നണി മന്ത്രിസഭഅധികാരത്തിൽ വന്നു.എന്നാൽ ഭരണകക്ഷികൾക്കിടയിലെ ഭിന്നതകാരണം ഈമന്ത്രിസഭ 1967 നമ്പറിൽ നിലംപതിച്ചു. 1969 ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും അകാലിദളത്തിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനാൽ ഗുർണാംസിങ്ങിന്റെ നേതൃത്വത്തിൽ പുതിയൊരുമന്ത്രിസഭ രൂപവത്കരിക്കപ്പെട്ടു. കുറേകാലത്തിനുശേഷം ഗുർണാംസിങ് രാജിവച്ചെങ്കിലും ഉടൻതന്നെ പ്രകാശ്സിങ്ബാദൽ മുഖ്യമന്ത്രിയായി മറ്റൊരുമന്ത്രിസഭ അകാലികളുടെ നേതൃത്വത്തിൽ അധികാരമേറ്റു. 1970 മാർച്ച് വരെ ബാദൽ മന്ത്രിസഭ നിലനിന്നു.
വരി 108:
ഈ തീവ്രവാദത്തെ എതിർക്കുന്നതിനുപകരം മിതവാദികൾ അതിനു കീഴടങ്ങുകയാണ് ചെയ്തത്. അങ്ങനെയണ് പിൽക്കാലത്ത് ഇന്ത്യൻരാഷ്ട്രീയത്തിൽ വിവാദം സൃഷ്ടിച്ച ആനന്ദ്പുർ സാഹിബ് പ്രമേയം അകാലിദൾ അംഗീകരിച്ചത്. ആനന്ദ്പുർ സാഹിബ് സമ്മേളനത്തിൽ അകാലിദളം അംഗീകരിച്ച പുതിയ ഭരണഘടനയിൽ സിക്കുകാർക്ക് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കാണ് വേണ്ടത് എന്ന് തുറന്ന് എഴുതിയിരുന്നില്ലെങ്കിലും സമുദായത്തിന് ആജ്ഞാധികാരം ഉള്ള ഒരു സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥയ്ക്കു വേണ്ടിയാണ് അകാലിദളം നിലക്കൊള്ളുന്നതെന്നും ''പരമാധികാരം ഇല്ലാത്തപക്ഷം, മതം സുരക്ഷിതമായിരിക്കില്ല'' എന്നുമുള്ള പ്രഖ്യാപനം ഭിന്ദ്രൻവാലയുടെ ആശയങ്ങൾക്ക് പ്രചാരം നൽകുന്നതിന് കാരണമായിട്ടുണ്ട്.
 
ഡോ. ജഗജിത് ചൌഹാനും കപൂർസിങും '''ഖാലിസ്ഥാൻ''' എന്ന ആശയമുയർത്തി വിദേശ രാജ്യങ്ങളിൽ നടത്തിയ പ്രചാരങ്ങളും ഭിന്ദ്രൻവാലയ്ക്കു സഹായകമായിതീർന്നു.1978-ൽ ഖാലിസ്ഥാൻ വാദികൾ അതുസ്ഥാപിച്ചെടുക്കാൻ ‍'''ദൾഖൽസ''' എന്ന ഒരു സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇങ്ങനെ പടിപടിയായി വളർന്നുകൊണ്ടിരുന്ന തീവ്രവാദപ്രവർത്തനത്തിന്റെ അന്തരീക്ഷത്തിലാണ് അതുവരെ വളരെയൊന്നും അറിയപ്പെടാതിരുന്ന ജർണയിൽസിങ് ഭിന്ദ്രൻവാല രംഗപ്രവേശം ചെയ്യുന്നത്.<ref>{{Cite web |url=http://www.searchsikhism.com/khalistan.html |title=ആർക്കൈവ് പകർപ്പ് |access-date=2010-08-15 |archive-date=2010-09-28 |archive-url=https://web.archive.org/web/20100928064306/http://searchsikhism.com/khalistan.html |url-status=dead }}</ref>
 
== ബ്ലൂസ്റ്റാറും ബ്ലാക്ക്തണ്ടറും ==
 
1977-ൽ അകാലിദൾ നേതാവ് പ്രകാശ്സിങ് ബാദൽ രണ്ടാം തവണ പഞ്ചാബ് മുഖ്യമന്ത്രിയായതോടെ ഒരുവശത്ത് അകാലിദളും ദൾഖൽസയും തമ്മിലും മറുവശത്ത് അകാലിദളിനകത്തെ ഗ്രൂപ്പുകൾ തമ്മിലും വഴക്കുകളും മൂർച്ഛിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായിരുന്ന ജനതാ പാർട്ടി പിളരുകയും 1980-ൽ കോൺഗ്രസ് വൻവിജയം നേടി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദം ഏൽക്കുകയും ചെയ്തതോടെ അകാലിദളവും അധികാരത്തിന് പുറത്തായി. 1981 സെപ്റ്റബറിൽ ഒരിന്ത്യൻ എയർലൈൻസ് വിമാനം ദൾഖൽസ പ്രവർത്തകർ റാഞ്ചിയത് ഭീകരവാദത്തിന് ആക്കം കൂട്ടി. ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ അമൃതസരസ്സിലെ സുവർണക്ഷേത്രം ഖാലിസ്ഥാൻകാർ കൈയേറി വാസമുറപ്പിക്കുകയും അതൊരു ആയുധപുരയായി മാറ്റുകയും ചെയ്തു. പതിനായിരത്തിലേറെ ഭിന്ദ്രൻവാലാ പക്ഷപാതികൾ ക്ഷേത്രത്തിൽ ഒത്തുചേർന്ന് പുണ്യഗ്രന്ഥത്തിൽ കൈവച്ച് ജീവൻ ബലികഴിച്ചും ഖാലിസ്ഥാനുവേണ്ടി പോരാടുമെന്ന് പ്രതിജ്ഞചെയ്തു. നൂറുകണക്കിന് കലാപകാരികളെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് തടവിലാക്കുകയും സംഘട്ടനങ്ങളിൽ ഇരു വിഭാഗത്തും മരണം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തെങ്കിലും ഭിന്ദ്രൻവാലെയെയോ അക്രമികളെയോ അടിച്ചമർത്താൻ കഴിഞ്ഞില്ല. ഒടുവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം സൈനികർ 1984 ജൂൺഅഞ്ചിന്ക്ഷേത്രംവളയുകയും കലാപകാരികളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അഞ്ചുദിവസം നീണ്ടുനിന്ന ഈ പ്രത്യാക്രമണപരിപാടിക്ക് [[ഓപ്പറേഷൻ ബ്ലൂസ്റ്റാർ]] എന്ന പേരാണ് നൽകിയിരുന്നത്. ഭിന്ദ്രൻവാല ഉൾപ്പെടെ കലാപകാരികളും നിരവധി സൈനികരും വധിക്കപ്പെട്ട് സുവർണക്ഷേത്രം മോചിതമായി.ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽവന്ന രാജീവ്ഗാന്ധിയും അകാലിദൾ പ്രസിഡന്റായ സന്ത്ഹർചന്ദ്സിങ് ലോംഗെവാളും 1985-ൽ പഞ്ചാബിലെ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ഒരു ഉടമ്പടിയിൽ ഒപ്പുവെയ്ക്കുകയുണ്ടായി. എന്നാൽ അധികം വൈകാതെ തന്നെ ലോംഗെവാൾ വധിക്കപ്പെടുകയും തീവ്രവാദ പ്രവർത്തനങ്ങൾ തലപൊക്കുകയും ചെയ്തു. വീണ്ടും സുവർണക്ഷേത്രം കലാപകാരികളുടെ സങ്കേതമായി മാറി. ഈ ഘട്ടത്തിലാണ് 1988 മേയിൽ പഞ്ചാബ് പൊലീസും കേന്ദ്ര അർധ സൈനികരും ചേർന്ന് വീണ്ടും സുവർണക്ഷേത്രത്തിൽപ്രവേശിച്ച് കലാപകാരികളെ അമർച്ച ചെയ്തത്. ഈ നടപടിയെ ഓപ്പറേഷൻ ബ്ളാക്ക്തണ്ടർ എന്ന്‌‌വിളിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ തിരച്ചിലുകളിലൂടെയും നിയമസമാധാന നടപടികളിലൂടെയും പഞ്ചാബിലെ അതിക്രമങ്ങൾ പൂർണമായല്ലെങ്കിലും ഒട്ടൊക്കെ ശമിച്ചു. 1997 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ അകാലിദൾ വീണ്ടും ജയിക്കുകയും പ്രകാശ്സിങ്ബാദൽ മൂന്നാം തവണ മുഖ്യമന്ത്രി ആയിത്തീരുകയും ചെയ്തു. പക്ഷേ ഉൾപ്പാർട്ടി കലഹങ്ങളും ദിശാബോധമില്ലായ്മയും കാരണം പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ട് അവസരവാദ കൂട്ടുകെട്ടുകളുമായി പിടിച്ചു നിൽക്കാൻ പാടുപെടുന്ന അകാലിദളിന് 2002 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയംനേരിട്ടു. മൊത്തം 117 സംസ്ഥാനനിയമസഭാസ്ഥാനങ്ങളിൽ 64 എണ്ണം നേടിയ കോൺഗ്രസ് ജയിക്കുകയും കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. അകാലിദൾ നിയമസഭയിൽ മുഖ്യപ്രതിപക്ഷമായി.<ref>http://www.sikh-history.com/sikhhist/events/attack842.html {{Webarchive|url=https://web.archive.org/web/20100516101445/http://www.sikh-history.com/sikhhist/events/attack842.html |date=2010-05-16 }} Operation Blue Star</ref><ref>http://www.sikhlionz.com/operationblackthunder.htm {{Webarchive|url=https://web.archive.org/web/20110404125047/http://www.sikhlionz.com/operationblackthunder.htm |date=2011-04-04 }} OPERATION BLACK THUNDER</ref>
 
== അവലംബം ==
വരി 123:
* [http://www.google.co.in/images?q=bhindranwale&oe=utf-8&rls=org.mozilla:en-GB:official&client=firefox-a&um=1&ie=UTF-8&source=univ&ei=EspmTIGiKY68vQPgwez9Aw&sa=X&oi=image_result_group&ct=title&resnum=1&ved=0CCgQsAQwAA&biw=1280&bih=794] Images Bhindranwale
* http://eci.nic.in/eci_main/mis-Political_Parties/Constitution_of_Political_Parties%5CConstitution_of_SAD.pdf
* http://worldsikhnews.com/25%20November%202009/Badal%20Akal%20Dal%27s%20two%20constitutions.htm {{Webarchive|url=https://web.archive.org/web/20100104103753/http://worldsikhnews.com/25%20November%202009/Badal%20Akal%20Dal's%20two%20constitutions.htm |date=2010-01-04 }}
* http://members.fortunecity.com/akalidal/intro-1.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* http://www.jstor.org/pss/4375684
* [http://www.google.co.in/images?q=khalistan&oe=utf-8&rls=org.mozilla:en-GB:official&client=firefox-a&um=1&ie=UTF-8&source=univ&ei=9BRoTLnMHIv6uAOw3vH9Aw&sa=X&oi=image_result_group&ct=title&resnum=1&ved=0CCcQsAQwAA&biw=1280&bih=794] Image khalistan
"https://ml.wikipedia.org/wiki/ശിരോമണി_അകാലിദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്