"ശരറാന്തൽപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

These file options are invalid for gallery
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
 
വരി 13:
|authority = ([[Robert Wight|Wight]]) [[Thomas Anderson (botanist)|T.Anderson]] ex [[Richard Henry Beddome|Bedd.]], 1865
}}
[[അക്കാന്തേസീ]] കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യം ആണ് '''ശരറാന്തൽ പൂവ്''' (ശാസ്ത്രീയനാമം: Thunbergia mysorensis). [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടകാടുകളിൽ]] കാണപ്പെടുന്ന ഒരു സസ്യമാണിത്<ref name="uconn">[http://titanarum.uconn.edu/199900057.html Univ. Connecticut plant treatment: ''Thunbergia mysorensis'' {Acanthaceae} Clock Vine] . accessed 5.1.2011</ref>. mysorensis എന്ന [[സ്പീഷീസ്]] നാമം ദക്ഷിണേന്ത്യയിലെ [[മൈസൂർ|മൈസൂരുമായുള്ള]] ബന്ധം കാണിക്കുന്നു. [[കാൾ ലിനേയസ്|കാൾ ലിനേയസിന്റെ]] ശിഷ്യനും സ്വീഡിഷ് സസ്യശാസ്ത്രജ്ഞനുമeയിരുന്ന [[Carl Peter Thunberg|കാൾ പീറ്റർ തൻബെർഗിനോടുള്ള]] ആദരസൂചകമായിട്ടാണു ഈ സസ്യജനുസ്സിനു പേരു നൽകിയിരിക്കുന്നത്. 'മൈസൂരിൽ നിന്നുള്ളത്' എന്നാണു സ്പീഷീസ് പദത്തിനർത്ഥം. [[കൊടക് ജില്ല|കുടക് ജില്ലയിലെ]] പല വീടുകളിലും ഇത് അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. ഇന്ത്യയിലും ഒട്ടേറെ വിദേശരാജ്യങ്ങളിലും അലങ്കാരസസ്യമായി വളർത്താറുണ്ട്. '''brick & butter vine, lady's slipper vine, dolls' shoes''' എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. പുഷ്പങ്ങളുടെ സവിശേഷ ഘടനയാണ് ഇത്തരം പേരുകളുടെ കാരണം<ref name=Kew>{{citation |url=http://www.kew.org/science-conservation/plants-fungi/thunbergia-mysorensis-clock-vine |title=''Thunbergia mysorensis'' (clock vine) |publisher=Royal Botanic Gardens, Kew |accessdate=28 April 2015 |archive-date=2016-12-21 |archive-url=https://web.archive.org/web/20161221165712/http://www.kew.org/science-conservation/plants-fungi/thunbergia-mysorensis-clock-vine |url-status=dead }}</ref><ref>{{cite web |last1=. |first1=wtplive |title=ശരറാന്തൽപ്പൂവ് |url=https://wtplive.in/Environment/balakrishnan-vc-about-sararanthalpoovu-1172 |website=https://wtplive.in/Environment/balakrishnan-vc-about-sararanthalpoovu-1172 |publisher=wtplive.in |accessdate=17 നവംബർ 2020}}</ref>.
 
[[Erebidae|എറിബിഡേ]] കുടുംബത്തിൽപ്പെടുന്ന [[Tinolius eburneigutta|അമ്പിളിത്തെയ്യം]] എന്ന [[Moth|നിശാശലഭത്തിന്റെ]] ലാർവകളുടെ ഭക്ഷണസസ്യമാണിത്.
 
==വിവരണം==
6 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു [[ആരോഹി|വള്ളിച്ചെടി]]യാണിത്. മറ്റു സസ്യങ്ങളിലേക്ക് പടർന്നുകയറുന്ന ചിരസ്ഥായിയായ ഒരു ആരോഹിസസ്യം. [[നിത്യഹരിതവനം|നിത്യഹരിതവനങ്ങളിലും]] [[അർദ്ധ നിത്യഹരിത വനം|അർദ്ധനിത്യഹരിതവനങ്ങളിലും]] വളരുന്നു. ഇളം പച്ച നിറത്തോടുകൂടിയ ഇലകൾക്ക് 10-14 സെ. മീറ്റർ നീളവും 4-8 സെ. മീറ്റർ വീതിയുമുണ്ടാകും. സമ്മുഖവിന്യാസം. ഇലഞെട്ടിനു 15 സെ. മീറ്റർ നീളം കാണും. പുഷ്പങ്ങൾ കുലകളായി കാണപ്പെടുന്നു. ഒരു കുലയിൽ തന്നെ ധാരാളം പൂക്കളുണ്ടാകും. പത്രകക്ഷങ്ങളിൽ നിന്ന് തൂങ്ങിനിൽക്കുന്ന പൂങ്കുലയ്ക്ക് 50 സെ. മീറ്റർ വരെ നീളമുണ്ടാകും. കടും വർണങ്ങളോടുകൂടിയ പൂക്കൾ, മധ്യഭാഗം സ്വർണ്ണമഞ്ഞനിറവും മറ്റുഭാഗങ്ങൾ കടും ചുകപ്പു നിറത്തിലുമാണ്. 15-20 സെ. മീറ്റർ നീളവും 5-12 സെ. മീറ്റർ വീതിയുമുള്ള പർണങ്ങൾക്ക് തവിട്ടുകലർന്ന ചുകപ്പുനിറവുമാണ്. [[വസന്തം|വസന്തകാലം]] മുതൽ [[ശരത്കാലം]] വരെ ആണ് പൂക്കാലം<ref>{{cite web|title=RHS Plant Selector - ''Thunbergia mysorensis ''|url=http://apps.rhs.org.uk/plantselector/plant?plantid=3507|accessdate=27 June 2013}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. ഫലത്തിന് 3 സെ. മീറ്റർ നീളമുണ്ടാകും.
 
==കൃഷി==
"https://ml.wikipedia.org/wiki/ശരറാന്തൽപ്പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്