"വേലായുധൻ പണിക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
കേരളത്തിലെ ഒരു പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമാണ് '''വേലായുധൻ പണിക്കശ്ശേരി''' (ജനനം: 1934 മാർച്ച് 30).
==ജീവിതരേഖ==
1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ [[ഏങ്ങണ്ടിയൂർ|ഏങ്ങണ്ടിയൂർ]] ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ൽ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക കൃതികൾക്കും കേരളസാഹിത്യ അക്കാദമിയിൽ നിന്നും, കേരള സർക്കാറിൽ നിന്നും വിശിഷ്ട ഗ്രന്ഥങ്ങൾക്കുള്ള പാരിതോഷികങ്ങളും , പ്രസിദ്ധീകരണസഹായങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ചരിത്രഗ്രന്ഥങ്ങളും കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്.<ref name=പുഴ>[{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=293 |title=വേലായുധൻ പണിക്കശ്ശേരിയെക്കുറിച്ചുള്ള വിവരണം, പുഴ.കോം] |access-date=2011-05-11 |archive-date=2010-04-25 |archive-url=https://web.archive.org/web/20100425035420/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=293 |url-status=dead }}</ref> ചില കൃതികൾ തമിഴിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. പ്രാചീനകേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശികൾ നമ്മുടെ കലയിലും സംസ്കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്തുവാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് നൽകിയിട്ടുണ്ട്.
 
ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ റീജണൽ റിക്കോ‌‌ർഡ്സ് കമ്മറ്റി എന്നീ സമിതികളിൽ പ്രവർത്തിച്ചിട്ടുള്ള പണിക്കശ്ശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡന്റായും, അഡ്മിനിസ്‌‌ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'താളിയോല' എന്ന ത്രൈമാസികം നടത്തിയിരുന്നു.<ref name="test"> {{cite book |last=പണിക്കശ്ശേരി |first=വേലായുധൻ |authorlink=വേലായുധൻ പണിക്കശ്ശേരി |coauthors= |title=അന്വേഷണം, ആസ്വാദനം -ലേഖനങ്ങൾ |year=2005 |publisher=[[കറന്റ് ബുക്‌‌സ്]] |location= കേരളം |isbn= 81-240-1504-X }} </ref>
"https://ml.wikipedia.org/wiki/വേലായുധൻ_പണിക്കശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്