"വീരപുത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 3 as dead.) #IABot (v2.0.8
വരി 22:
| gross =
}}
[[പി.ടി. കുഞ്ഞുമുഹമ്മദ്]] സംവിധാനം നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''വീരപുത്രൻ'''. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി [[മുഹമ്മദ് അബ്ദുർറഹ്മാൻ|മുഹമ്മദ് അബ്ദുറഹ്മാനെ]] കുറിച്ച് സാഹിത്യകാരൻ [[എൻ.പി. മുഹമ്മദ്]] രചിച്ച "മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മുഹമ്മദ് അബുറഹ്മാൻ സാഹിബിനെ [[നരേൻ|നരേനും]] [[റൈമ സെൻ]], സാഹിബിന്റെ ഭാര്യ ബീവാത്തു ആയും വേഷമിടുന്നു.<ref>Aabha Anoop. (13 May 2011). [http://www.hindu.com/fr/2011/05/13/stories/2011051351120100.htm "Sen and sensibility"] {{Webarchive|url=https://web.archive.org/web/20110530185855/http://www.hindu.com/fr/2011/05/13/stories/2011051351120100.htm |date=2011-05-30 }}. ''The Hindu''. Retrieved 20 May 2011.</ref> [[ലക്ഷ്മി ഗോപാലസ്വാമി]], [[സിദ്ദീഖ്]], [[കലാഭവൻ മണി]] [[സായി കുമാർ]], [[ദേവൻ]] വത്സലമേനോൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
==കഥ==
വരി 52:
 
==വിവാദം==
വീരപുത്രൻ എന്ന ചിത്രം ചില വിവാദങ്ങളും ഉയർത്തുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാന്റെ അന്ത്യരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ [[കൊടിയത്തൂർ|കൊടിയത്തൂരിൽ]] ഒരു പൊതുപരിപാടി കഴിഞ്ഞ് [[പൊറ്റശ്ശേരി|പൊറ്റാശ്ശേരിയിലെ]] ബ്രിട്ടീഷ് അനുകൂലിയായ അബ്ദുസ്സലാം അധികാരിയുടെ<ref>http://malayalam.filmibeat.com/news/24-minister-aryadan-defends-veeraputhran-movie-aid0032.html</ref> വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ അബ്ദുറഹ്മാൻ സാഹിബ് കുഴഞ്ഞുവീണു മരിക്കുന്നത് വിഷം അകത്തുചെന്നാണെന്ന ധ്വനിനൽകുന്നു എന്നും ഇതു തന്റെ മുൻഗാമികളെ അവഹേളിക്കലാണെന്നും അതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്നുമാണ് എഴുത്തുകാരനും അബ്ദുസ്സലാം അധികാരിയുടെ മകനുമായ [[ഹമീദ് ചേന്ദമംഗല്ലൂർ]] വിമർശനം ഉന്നയിച്ചത്.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/article2547476.ece Veeraputhran' runs into controversy- [[The Hindu]],18 October 2011]</ref> എന്നാൽ ചിത്രത്തിനു അടിസ്ഥാനം എൻ.പി.മുഹമ്മദിന്റെ നോവലാണെന്നും കലാസൃഷ്ടി യാഥാർഥ്യവും കാല്പനികതയും ചേർന്നതാണെന്നും തന്റെ ചിത്രം ആരെയും അവഹേളിച്ചിട്ടില്ലാന്നുമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഏഴുവർഷങ്ങൾക്കു മുമ്പ് പ്രസിദ്ധപ്പെടുത്തിയ എൻ.പി യുടെ നോവലിനെതിരെ പ്രതികരിക്കാത്തവർ ഇപ്പോഴിറങ്ങിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട് എന്നും<ref>[http://www.mathrubhumi.com/article.php?id=1240999 അബ്ദുറഹിമാന്റെ മരണം -എം.എൻ. കാരശ്ശേരി- മാതൃഭൂമി ദിനപത്രം 26 ഒക്ടോബർ,2011]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യത്തിനായി വാദിക്കുന്നവർ സ്വന്തം കുടുംബത്തിനു മാനഹാനിവരുന്നതെന്ന കാരണത്താൽ ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെതിരെ മറുവിമർശനം ഉയരുകയുണ്ടായി<ref>[http://www.madhyamam.com/news/130134/111101 "വീരപുത്രൻ:അനാവശ്യവിവാദങ്ങൾ"- ഡോ. ബി. ഇക്ബാൽ-മാധ്യമം ദിനപത്രം 1 നവംബർ 2011]</ref><ref>[http://www.madhyamam.com/news/127675/111023 ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വീരപുത്രന്മാർ-സി ദാവൂദ്-മാധ്യമം 23 ഒക്ടോബർ 2011]</ref>. അതോടൊപ്പം വീരപുത്രൻ എന്ന ചിത്രം പിൻ‌വലിക്കണെമെന്ന് താൻ ആവശ്യപ്പെട്ടത് തന്റെ അവധാനതക്കുറവാണെന്നും അതിൽ താൻ നിർവ്യാജ്യം ഖേദപ്രകടിപ്പിക്കുന്നുവെന്നും ഹമീദ് ചേന്ദമംഗല്ലൂർ എഴുതുകയുണ്ടായി.<ref>[http://www.mathrubhumi.com/article.php?id=1246984 ഹമീദ് ചേന്നംഗലൂർ, മാതൃഭൂമി ദിനപത്രം 29 ഒക്ടോബർ 2011]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിനെ]] മോശമായി ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വിവാദം. ലീഗുകാരെ വർഗീയവാദികളായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു ചില ലീഗ് പ്രാദേശിക നേതാക്കൾ രംഗത്ത്‌ വന്നിരുന്നു. പാക് അനുകൂലിയായ എ കെ ഒടയത്തിൽ എന്നയാൾ സാഹിബിന് വിഷം നൽകുന്നുവെന്ന ധ്വനിയാണ് ചിത്രം നൽകുന്നത്. എന്നാൽ അക്കാലത്ത് പാകിസ്താൻ വിഭജനത്തെ എതിർത്ത സാഹിബിനോട് എതിർപ്പുണ്ടായിരുന്ന ലീഗിലെ പാക്ക് അനുകൂല ഗ്രൂപ്പിൽ പെട്ട ആളാണ്‌ എ. കെ. ഓടയത്തിൽ എന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ്‌ വിശദീകരിച്ചത്.<ref>http://www.thanalonline.com/ml/page.asp?ID=275</ref><ref>http://archives.blivenews.com/entertainment/2134-new-controversy-about-the-film-veeraputhran.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വീരപുത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്