"സി. രവീന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
രാഷ്ട്രീയജീവിതം
വരി 51:
==ജീവിതരേഖ==
തൃശൂർ ജില്ലയിൽ നെല്ലായിക്കടുത്ത്‌ പന്തല്ലൂരിൽ സ്‌കൂൾ അധ്യാപകനായ കുന്നത്തേരി തെക്കേമഠത്തിൽ പീതാംബരൻ കർത്തയുടെയും ചേരാനെല്ലൂർ ലക്ഷ്‌മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 22-ന് ചേരാനല്ലൂരിൽ ജനനം. ജെ.യു.പി.എസ്‌. പന്തല്ലൂർ. ജി.എൻ.ബി.എച്ച്‌.എസ്‌. കൊടകര, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ പുതുക്കാട്‌, സെന്റ്‌ തോമസ്‌ കോളേജ്‌ തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു. 2006-ലും 2011-ലും 2016-ലും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയസമിതി, കോളേജ്‌ അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ,[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] എന്നിവയുടെ സജീവപ്രവർത്തകനാണ്. എം.കെ. വിജയമാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. മൂന്ന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്<ref name = niyama/>.
 
==രാഷ്ട്രീയജീവിതം==
സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനാഥ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. <ref>https://www.manoramaonline.com/style/love-n-life/interview-with-prof-c-raveendranath.html</ref>[[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2006)|2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ]] കൊടകര മണ്ഡലത്തിൽ നിന്നദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ പ്രതിനിധിയായിരിക്കുമ്പോൾ 'കൊടകര സുസ്ഥിര' എന്ന പദ്ധതി അദ്ദേഹം നടപ്പാക്കി. 'കദളീവനം' 'ഔഷധവനം' എന്നീ കൃഷി പദ്ധതികൾ 'കൊടകര സുസ്ഥിരയുടെ' ഭാഗമായിരുന്നു.<ref>https://keralakaumudi.com/news/news.php?id=619593&u=janakeeyasuthranam</ref><ref>https://www.madhyamam.com/agriculture/agriculture-news/crop/article-about-banna-tree-agriculture/2018/jun/09/500351</ref>
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/സി._രവീന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്