"ലിയോ ഡെലിബെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
 
വരി 9:
1836 ഫെബ്രുവരി 21-ന് [[സെന്റ് ജർമെയ്ൻ ഡ്യൂവൽ|സെന്റ് ജർമെയ്ൻ ഡ്യൂവലിൽ]] ജനിച്ചു. പാരിസ് കൺസർവെറ്റോയറിലായിരുന്നു ആദ്യകാല സംഗീതപഠനം. പിന്നീട് 1855 മുതൽ 1869 വരെ ഫ്രഞ്ച് കൊമേഴ്സ്യൽ തിയേറ്ററിനു വേണ്ടി ലഘു ഓപ്പറകൾ രചിച്ചു. ക്രമേണ [[ബാലെ]] സംഗീതത്തിൽ നിരവധി നൂതന പരീക്ഷണങ്ങൾ നടത്തിക്കൊണ്ട്, ഇദ്ദേഹം ആ രംഗത്തെ കുലപതികളിലൊരാളായി വളർന്നു. 1866-ലാണ് ബാലെ സംഗീതത്തിൽ ലിയോ ചുവടുറപ്പിച്ചത്. അന്ന് വിഖ്യാത [[റഷ്യ|റഷ്യൻ]] സംഗീതജ്ഞനായ [[ലിയോൺ മിങ്ക്സ്|ലിയോൺ മിങ്ക്സുമായി]] ചേർന്നു 1827 മുതൽ 1917 വരെയുള്ള കാലഘട്ടങ്ങളിൽ തയ്യാറാക്കിയ ലാ സോഴ്സെ ആണ് അതിനു കളമൊരുക്കിയത്.
 
1865-ൽ പാരിസ് ഓപ്പറയിൽ സെക്കൻഡ് കോറസ് മാസ്റ്ററായിരുന്നു ഇദ്ദേഹം. പില്ക്കാലത്ത് ലിയോ അവിസ്മരണീയമായ ഒരു ഓപ്പറ തയ്യാറാക്കി. 1883-ൽ അവതരിപ്പിക്കപ്പെട്ട ലാക്‌മെ എന്ന ആ ഓപ്പറയിൽ അഞ്ച് അംഗങ്ങളാണുള്ളത്. 1866 മുതൽ 1880 വരെ ഇദ്ദേഹം ബാലെ സംഗീതരംഗത്തു തന്നെ ഉറച്ചുനിന്നിരുന്നു. 1870-ലാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ബാലെ സംഗീതമായ കോപ്പെലിയ ജന്മമെടുത്തത്. 1876-ലെ സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാർന്ന ഗാനസഞ്ചയങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് 1872-ൽ പുറത്തിറക്കിയ ബുക്ക് ഓഫ് സോംഗ്സ്. 1891 ജനുവരി 16-ന് ലിയോ അന്തരിച്ചു<ref>{{Cite web |url=http://www.balletmet.org/Notes/Delibes.html |title=ആർക്കൈവ് പകർപ്പ് |access-date=2011-02-09 |archive-date=2011-05-01 |archive-url=https://web.archive.org/web/20110501175757/http://www.balletmet.org/Notes/Delibes.html |url-status=dead }}</ref>.
 
==അവലംബം==
{{Reflist}}
* Ballet Notes (2001). [http://www.balletmet.org/Notes/Delibes.html "Léo Delibes"] {{Webarchive|url=https://web.archive.org/web/20110501175757/http://www.balletmet.org/Notes/Delibes.html |date=2011-05-01 }}. Retrieved June 25, 2005.
* Allmusic (2001). [http://www.mmguide.musicmatch.com/artist/artist.cgi?ARTISTID=606471&TMPL=LONG#bio Leo Delibes] {{Webarchive|url=https://web.archive.org/web/20070311054738/http://www.mmguide.musicmatch.com/artist/artist.cgi?ARTISTID=606471&TMPL=LONG#bio |date=2007-03-11 }} Retrieved July 1, 2005.
 
==പുറമേനിന്നുള്ള കണ്ണികൾ==
*[http://www.balletmet.org/Notes/Delibes.html Ballet Notes: "Léo Delibes"] {{Webarchive|url=https://web.archive.org/web/20110501175757/http://www.balletmet.org/Notes/Delibes.html |date=2011-05-01 }}
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ലിയോ_ഡെലിബെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്