"രാമചന്ദ്രൻ കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 54:
 
== ജീവിതരേഖ ==
[[പയ്യന്നൂർ]] [[കടന്നപ്പള്ളി]] ചെറുവാഞ്ചേരിയിൽ പരേതരായ പി.വി. കൃഷ്ണൻ ഗുരിക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മൂത്ത മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തിൽത്തന്നെ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു.]] പ്രവർത്തകനായി പ്രവർത്തിച്ചു. 1960-ൽ കെ.എസ്.യുവിൻറെ കണ്ണൂർ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രൻ 65-ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 69-ൽ സംസ്ഥാന പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.<ref name="mm-kad">{{cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5842608&tabId=11&contentType=EDITORIAL&BV_ID=@@@|title=ആദർശങ്ങളുടെ കരുത്തിൽ കടന്നപ്പള്ളി|date=2009-08-15|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-08-15|archive-date=2009-08-18|archive-url=https://web.archive.org/web/20090818202628/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5842608&tabId=11&contentType=EDITORIAL&BV_ID=@@@|url-status=dead}}</ref>
 
== രാഷ്ട്രീയം ==
വരി 61:
കാസർകോടെ വിജയം കടന്നപ്പള്ളി '77ലും ആവർത്തിച്ചു. കോൺഗ്രസ്‌ പിളർന്നപ്പോൾ 1980-ൽ എൽഡിഎഫിലെത്തി. '81ൽ എ കെ ആന്റണിയും കൂട്ടരും ഇടത് മുന്നണി വിട്ട് കരുണാകരപക്ഷത്തേക്ക്‌ ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. പിന്നീട്‌ പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ്‌ ഐയിലേക്ക്‌ മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പം ചാഞ്ചല്യമില്ലാതെ തുടരുകയായിരുന്നു. '80ൽ ഇരിക്കൂറിൽനിന്ന്‌ നിയമസഭാംഗമായി. പേരാവൂരിൽനിന്ന്‌ രണ്ടുതവണ നിയമസഭയിലേക്കും 1996-ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന്‌ ലോക്സഭയിലേക്കും മത്സരിച്ച്‌ പരാജയപ്പെട്ടു. റിട്ടയേഡ്‌ അധ്യാപിക ടി എം സരസ്വതിയാണ്‌ ഭാര്യ. ഏകമകൻ മിഥുൻ [[അവിയൽ (സംഗീതസംഘം)|അവിയൽ]] സംഗീതസംഘത്തിലെ ഡ്രമ്മറാണ്.
 
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട്‌ മണ്ഡലത്തിൽ നിന്ന്‌ യുഡിഎഫ്‌ പിന്തുണച്ച ഡിഐസി സ്ഥാനാർഥിയായ കെ സി കടമ്പൂരാനെ 30672 വോട്ടിന്‌ ജയിച്ചു. 2009 ആഗസ്ത്‌ 17-ന്‌ വി എസ്‌ മന്ത്രിസഭയുടെ പുനസംഘടനാവേളയിലാണ്‌ ആദർശരാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കടന്നപ്പള്ളി ദേവസ്വം, പ്രിന്റിങ്‌ ആന്റ്‌ സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റത്‌. കോൺഗ്രസ്‌ എസിന്റെ സംസ്ഥാന പ്രസിഡന്റാണ്‌ കടന്നപ്പള്ളി.<ref>http://www.ldfkannur.org/index.php/%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF/kadannappalli.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് [[സതീശൻ പാച്ചേനി]]യെ പരാജയപ്പെടുത്തി കടന്നപ്പള്ളി വീണ്ടും നിയമസഭയിലെത്തി. തുടർന്ന് 2016 മേയ് 25-ന് അദ്ദേഹം തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
"https://ml.wikipedia.org/wiki/രാമചന്ദ്രൻ_കടന്നപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്