"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്ക് വിശ്വാസം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 39:
==ബാല്യം,വിദ്യാഭ്യാസം==
[[ഈസ്റ്റ് ഇന്ത്യാ കമ്പനി|ഈസ്റ്റിന്ത്യാ കമ്പനി]]യുടെ ആദ്യത്തെ അഭിഭാഷകനായിരുന്നു മോത്തിലാലിന്റെ മുത്തച്ഛനായിരുന്ന ലക്ഷ്മീനാരായണൻ. മോത്തിലാലിന്റെ പിതാവ് ഗംഗാധർ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
[[ജയ്പൂർ]] സംസ്ഥാനത്തിലെ ഖേത്രിയിലാണ് മോത്തിലാൽ തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനായിരുന്ന നന്ദലാൽ അവിടുത്തെ ദിവാൻ ആയിരുന്നു. 1870 ൽ നന്ദലാൽ തന്റെ പദവി രാജിവെച്ച് [[ആഗ്ര]]യിൽ അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ കുടുംബവും ആഗ്രയിലേക്ക് കുടിയേറി. കുറേക്കാലങ്ങൾക്കു ശേഷം, ഹൈക്കോടതി [[അലഹബാദ്|അലഹബാദി]]ൽ സ്ഥിരമായപ്പോൾ, നെഹ്രു കുടുംബം അവിടെ സ്ഥിരവാസമുറപ്പിച്ചു.<ref name=ppc1>{{cite news|title=കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ|url=http://aicc.org.in/new/past-president-detail.php?id=29|publisher=ഓൾഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി|access-date=2013-06-16|archive-date=2012-07-23|archive-url=https://web.archive.org/web/20120723132846/http://aicc.org.in/new/past-president-detail.php?id=29|url-status=dead}}</ref>
 
പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ച ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു മോത്തിലാൽ. [[കാൺപൂർ|കാൺപൂരി]]ൽ നിന്നുമാണ് മോത്തിലാൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉപരിപഠനത്തിനായി അദ്ദേഹം അലഹബാദിലുള്ള മുയിർ സെൻട്രൽ കോളേജിൽ ചേർന്നുവെങ്കിലും ബി.എ ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മോത്തിലാൽ [[കേംബ്രിഡ്ജ്]] സർവ്വകലാശാലയിൽ തുടർപഠനത്തിനായി ചേരുകയും ഒരു അഭിഭാഷകനായി ബ്രിട്ടനിലെ കോടതികളിൽ ജോലി നോക്കുകയും ചെയ്തു.
 
==ഔദ്യോഗിക ജീവിതം==
1883 ൽ മോത്തിലാൽ പരീക്ഷ ജയിക്കുകയും, കാൺപൂരിൽ അഭിഭാഷകനായി ജോലി തുടങ്ങുകയും ചെയ്തു. മൂന്നുകൊല്ലങ്ങൾക്കുശേഷം മോത്തിലാൽ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] അലഹബാദിലേക്ക് പുതിയ അവസരങ്ങൾ തേടി പോവുകയുണ്ടായി. മോത്തിലാലിന്റെ മുതിർന്ന സഹോദരൻ നന്ദലാൽ അലഹബാദ് ഹൈക്കോടതിയിലെ പേരെടുത്ത ഒരു അഭിഭാഷകനായിരുന്നു. മോത്തിലാൽ നഗരത്തിൽ തന്നെ സ്ഥിരതാമസമാക്കാൻ നിശ്ചയിച്ചു. 1887 ൽ നന്ദലാൽ മരണമടയുകയും, ആ കുടുംബത്തിന്റെ ബാദ്ധ്യത കൂടി മോത്തിലാലിന്റെ ചുമതലയിലാവുകയും ചെയ്തു. കഠിനാധ്വാനം കൊണ്ട് അലഹബാദ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന ഒരു അഭിഭാഷകനാകാൻ മോത്തിലാലിനു കഴിഞ്ഞു.<ref name=aiccorg2>{{cite web|title=കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ|url=http://aicc.org.in/index.php/past_presidents/address/29#.UeuACOEt-Rs|publisher=എ.ഐ.സി.സി (ദേശീയ കമ്മിറ്റി)|access-date=2013-07-21|archive-date=2013-12-15|archive-url=https://web.archive.org/web/20131215025019/http://aicc.org.in/index.php/past_presidents/address/29#.UeuACOEt-Rs|url-status=dead}}</ref>. 1900 ലാണ് മോത്തിലാൽ ആനന്ദ് ഭവൻ എന്ന വലിയ വീട് സ്വന്തമാക്കുന്നത്. 1909 ൽ ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ പ്രൈവി കൗൺസിലിൽ അഭിഭാഷകനായി അദ്ദേഹത്തിനു ജോലി ചെയ്യാൻ അവസരം ലഭിച്ചു. യൂറോപ്പിലക്കുള്ള അദ്ദേഹത്തിന്റെ തുടർച്ചയായുള്ള യാത്രകൾ ബ്രാഹ്മണസമൂഹത്തിന്റെ അതൃപ്തിക്കു കാരണമായി. ബ്രാഹ്മണർ അന്നത്തെക്കാലത്ത് സമുദ്രം മുറിച്ചു കടന്ന് യാത്രചെയ്യാൻ പാടില്ലായിരുന്നു, അങ്ങനെ ചെയ്താൽ ബ്രാഹ്മണ്യം നഷ്ടപ്പെടുമെന്നും പിന്നീട് അത് തിരിച്ചുകിട്ടാൻ ധാരാളം കർമ്മങ്ങൾ അനുഷ്ഠിക്കേണമെന്നുമുള്ള അന്ധവിശ്വാസം വച്ചുപുലർത്തിയിരുന്നു.<ref name=ctoc1>{{cite web|title=ക്രോസ്സിംഗ് ദ ഓഷ്യൻ|url=http://www.hinduismtoday.com/modules/smartsection/item.php?itemid=3065|publisher=ഹിന്ദുയിസംടുഡേ|access-date=2013-07-21|archive-date=2013-09-22|archive-url=https://web.archive.org/web/20130922195859/http://hinduismtoday.com/modules/smartsection/item.php?itemid=3065|url-status=dead}}</ref> അക്കാലത്ത് അഹമ്മദാബാദിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദ ലീ‍ഡർ എന്ന ദിനപത്രത്തിന്റെ ഭരണനിർവഹണകമ്മിറ്റിയിൽ മോത്തിലാൽ അംഗമായിരുന്നു.<ref name=leader1>{{cite web|title=റോൾ ഓഫ് പ്രസ്സ് ഇൻ ഫ്രീഡം സ്ട്രഗ്ഗിൾ|url=http://aicc.org.in/index.php/history/detail/17#.UeuB4uEt-Rs|publisher=എ.ഐ.സി.സി (ദേശീയ കമ്മിറ്റി)|access-date=2013-07-21|archive-date=2013-07-09|archive-url=https://web.archive.org/web/20130709155013/http://aicc.org.in/index.php/history/detail/17#.UeuB4uEt-Rs|url-status=dead}}</ref>
==രാഷ്ട്രീയജീവിതം==
1918 ൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മോത്തിലാൽ രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ടു. 1922 ലെ ചൗരിചൗരാ സംഭവുമായി ബന്ധപ്പെട്ട് നിയമലംഘനസമരം നിറുത്തിവെച്ച ഗാന്ധിജിയുടെ നടപടിയെ തുറന്ന ഭാഷയിൽ മോത്തിലാൽ വിമർശിച്ചു. കോൺഗ്രസ്സിൽ ജവഹർലാൽ നെഹ്രുവിന്റെ രംഗപ്രവേശത്തോടെ മോത്തിലാൽ സ്ഥാനമൊഴിഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെ പുത്തൻ ആശയങ്ങൾക്കും, പ്രവർത്തനരീതികൾക്കും കോൺഗ്രസ്സിൽ ഏറെ പിന്തുണകിട്ടിയിരുന്നു. കോൺഗ്രസ്സിന്റെ നേതൃത്വം പിതാവിൽ നിന്നും പുത്രനിലേക്കു കൈമാറുന്നത് കുടുംബാംഗങ്ങൾ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. ബ്രിട്ടനിൽ നിന്നും ഇന്ത്യക്ക് ഡൊമിനിയൻ സ്റ്റാറ്റസ് പദവി എന്ന നിർദ്ദേശത്തെ മോത്തിലാൽ സ്വാഗതം ചെയ്തിരുന്നുവെങ്കിലും, ജവഹർലാൽ അതിനെ എതിർത്തിരുന്നു.
"https://ml.wikipedia.org/wiki/മോത്തിലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്