"ഗ്രാനഡ എമിറേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
മധ്യകാലഘട്ടത്തിൽ ദക്ഷിണ ഐബീരിയയിൽ നിലനിന്നിരുന്ന ഒരു മുസ്‌ലിം ഭരണകൂടമായിരുന്നു '''ഗ്രാനഡ എമിറേറ്റ്''' ( {{Lang-ar|إمارة غرﻧﺎﻃﺔ|Imārat Ġarnāṭah}} ) അഥവാ നാസ്രിഡ് ഭരണകൂടം. പടിഞ്ഞാറൻ യൂറോപ്പിലെ അവസാനത്തെ സ്വതന്ത്ര മുസ്‌ലിം ഭരണകൂടമായിരുന്നു ഗ്രാനഡ.{{Sfn|Miranda|1970|p=429}}
 
== ചരിത്രം ==
മുസ്‌ലിംകളുടെ സാന്നിദ്ധ്യം എട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഉപദ്വീപിലുണ്ടായിരുന്നു. അൽ അന്തലൂസ് എന്ന പേരിലാണ് ഉപദ്വീപ് അറബികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഒരു ഘട്ടത്തിൽ ഉപദ്വീപ് മുഴുവനായും ഇന്നത്തെ ഫ്രാൻസിന്റെ ദക്ഷിണഭാഗവും<ref>Fernando Luis Corral (2009).</ref> ഇവരുടെ നിയന്ത്രണത്തിൽ വന്നിരുന്നു. ഒൻപത്, പത്ത് നൂറ്റാണ്ടുകളിലായി കൊർദോവ ഖിലാഫത്തിന് കീഴിൽ നിലനിന്ന ഈ മേഖല, അന്ന് യൂറോപ്പിലെ ഏറ്റവും വികസിതവും മുന്നിട്ടുനിൽക്കുന്നതുമായ പ്രദേശങ്ങളിലൊന്നായിരുന്നു.
 
വടക്കുള്ള ക്രിസ്ത്യൻ രാജ്യങ്ങളുമായി സംഘർഷം പതിവായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഭ്യന്തരസംഘർഷങ്ങളാൽ വിവിധ നാട്ടുരാജ്യങ്ങളായി കൊർദോവ ഖിലാഫത്ത് വിഭജിക്കപ്പെട്ടതോടെ നൂറ്റാണ്ടുകൾ നീണ്ട ക്രിസ്ത്യൻ റികോൺക്വിസ്റ്റ അനായാസമാവുകയും 1492-ൽ പൂർത്തിയാവുകയും ചെയ്തു. ഗ്രാനഡ എമിറേറ്റ് ആണ് ഏറ്റവും അവസാനമായി കീഴടക്കപ്പെട്ടത്.
 
 
== രൂപീകരണം ==
കൊർദോവ ഖിലാഫത്ത് 1236-ൽ കീഴടക്കപ്പെട്ടതോടെ കാസ്റ്റിൽ രാജാവായ ഫെർഡിനന്റ് മൂന്നാമനോടൊപ്പം സഖ്യത്തിലായ മുഹമ്മദ് ഇബ്ൻ നസർ, ഗ്രാനഡയെ സാമന്തരാജ്യമാക്കി നിലനിർത്തുകയായിരുന്നു. കാസ്റ്റിൽ രാജ്യത്തിന് നൽകാനുള്ള കപ്പം സ്വർണ്ണമായാണ് നൽകിവന്നത്. 250 വർഷത്തോളം ഇതേ നില തുടർന്നുവന്നു. സൈനികമായുള്ള സഹായവും ഇവർ കാസ്റ്റിൽ രാജ്യത്തിന് നൽകി വന്നു. തമ്മിലുള്ള ബന്ധം പലപ്പോഴും മോശമായിക്കൊണ്ടിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ ഗ്രാനഡയുടെ സ്ഥാനവും വാണിജ്യപരവുമായുള്ള മേധാവിത്തവും<ref name="Page 120">{{Cite book|url=https://archive.org/details/longtwentiethcen00arri_968|title=The Long Twentieth Century|last=Arrighi|first=Giovanni|publisher=Verso|year=2010|isbn=978-1-84467-304-9|page=[https://archive.org/details/longtwentiethcen00arri_968/page/n135 120]|url-access=limited}}</ref> കാരണം നിലനിൽപ്പിന് ഭീഷണി ഉയർന്നിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗൽ നേരിട്ട് ആഫ്രിക്കയുമായി വ്യാപാരത്തിലേർപ്പെട്ട് തുടങ്ങിയതോടെയാണ് ഗ്രാനഡയുടെ വ്യാപാരക്കുത്തക തകരുന്നത്.
 
[[പ്രമാണം:Spain_and_Western_North_Africa_1360.jpg|ഇടത്ത്‌വലത്ത്|ലഘുചിത്രം| ഗ്രാനഡയും അതിന്റെ ചുറ്റുമുള്ള സംസ്ഥാനങ്ങളും 1360 ൽ]]
 
[[പ്രമാണം:Spain_and_Western_North_Africa_1360.jpg|ഇടത്ത്‌|ലഘുചിത്രം| ഗ്രാനഡയും അതിന്റെ ചുറ്റുമുള്ള സംസ്ഥാനങ്ങളും 1360 ൽ]]
ഗ്രാനഡ ക്രമേണ ഒരു വ്യാപാരകേന്ദ്രമായി വികസിച്ചുവന്നു. ഉത്തരാഫ്രിക്കയും അതുവഴി മറ്റ് ആഫ്രിക്കൻ പ്രദേശങ്ങളുമായുള്ള യൂറോപ്പിന്റെ വ്യാപാരം ഗ്രാനഡ വഴിയാണ് നടന്നുവന്നത്. ക്രിസ്ത്യൻ റികോൺക്വിസ്റ്റ മൂലം അഭയാർത്ഥികളായി വരുന്നവർ ഇവിടെ കഴിഞ്ഞുവന്നു. യൂറോപ്പിലെ ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും വലിയ ഒരു നഗരമായി മദീന ഗ്രാനഡ മാറി<ref name="b2">{{Cite web|url=http://legadonazari.blogspot.com/2014/06/alminar-de-san-juan-de-los-reyes-y.html|title=Minaret of San Juan De Los Reyes and Mosque of The Conversos|access-date=18 October 2018|website=legadonazari.blogspot.com}}</ref><ref>[http://www.muslimheritage.com/uploads/Granada.pdf Granada- The Last Refuge of Muslims in Spain] by Salah Zaimeche</ref>. ഇതിനൊക്കെ ഇടയിലും ആഭ്യന്തരഛിദ്രതകൾ ശക്തമായിത്തന്നെ തുടർന്നു വന്നു. അതിർത്തിയിൽ നിന്നാണെങ്കിൽ കാസ്റ്റിൽ സാമ്രാജ്യം പ്രദേശങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയും ചെയ്തു.
 
 
== ഗ്രാനഡയുടെ പതനം ==
1481-ൽ ഗ്രാനഡ, കാസ്റ്റിൽ പ്രദേശമായ സഹാറക്ക് നേരെ സൈനികനീക്കം നടത്തിയിരുന്നു. ഇത് ഒരുപാട് നീണ്ടുനിന്ന ഒരു യുദ്ധത്തിന് വഴിയൊരുക്കി. ഇതോടെ 1482-ൽ ഗ്രാനഡ യുദ്ധം ആരംഭിച്ചു<ref name="Page 103">{{Cite book|title=A History of Spain|last=Barton|first=Simon|publisher=Palgrave Macmillan|year=2004|isbn=978-0-230-20012-8|page=103}}</ref>. ഫെബ്രുവരിയിൽ ക്രിസ്ത്യൻ സേന അൽഹമ ഡി ഗ്രാനഡ എന്ന പ്രദേശം പിടിച്ചടക്കിക്കൊണ്ടായിരുന്നു ഒരു ദശാബ്ദം നീണ്ട ഗ്രാനഡ യുദ്ധത്തിന്റെ തുടക്കം. പോരാളികളെ നൽകിയിരുന്നത് കാസ്റ്റിലിലെ പ്രഭുക്കന്മാർ, പ്രദേശങ്ങൾ, സാന്ത ഹെർമൻദാദ് തുടങ്ങിയവരായിരുന്നു. സ്വിസ്സ് കൂലിപ്പടയാളികളും അവരോട് ചേർന്നു.<ref name="Page 104">{{Cite book|title=History of Spain|last=Barton|first=Simon|publisher=Palgrave Macmillan|year=2004|isbn=978-0-230-20012-8|page=104}}</ref> കത്തോലിക്കാസഭ മറ്റ് ക്രിസ്ത്യൻ രാജ്യങ്ങളെ ഇതോടൊപ്പം ചേരാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അഭ്യന്തരയുദ്ധം കൂടിയായതോടെ ക്രിസ്ത്യൻ സേനക്ക് കാര്യങ്ങൾ എളുപ്പമായി. 1491-ൽ ഗ്രാനഡ നഗരം ഉപരോധിക്കപ്പെട്ടതോടെ മുഹമ്മദ് പന്ത്രണ്ടാമൻ ഗ്രാനഡ ഉടമ്പടി പ്രകാരം കാത്തലിക് രാജാക്കന്മാർ എന്നറിയപ്പെട്ട ഫെർഡിനന്റിനും ഇസബെല്ലക്കും അധികാരം കൈമാറി.
 
== ഗ്രാനഡയിലെ സുൽത്താൻമാരുടെ പട്ടിക ==
{| class="wikitable sortable"
"https://ml.wikipedia.org/wiki/ഗ്രാനഡ_എമിറേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്