"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
===മദ്ധ്യകേരള ശൈലി===
 
രേഖീയ ചലനങ്ങളുള്ള വടക്കൻ കളരിയിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിശയിലും ഉള്ള ചലനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശൈലിയാണ് മദ്ധ്യ കളരി, അഥവാ മദ്ധ്യകേരള സമ്പ്രദായം. കാലുകളുടെ നീക്കങ്ങൾക്കും ക്രമീകരണങ്ങൾക്കും ആണ് ഇതിൽ പ്രാധാന്യം, സാഹചര്യത്തിനനുസരിച്ച് ഇഷ്ടാനുസൃതം ഏതു ദിശയിലും നീങ്ങാൻ ഈ ശൈലി പഠിപ്പിക്കുന്നു. ഒന്നിലധികം എതിരാളികളെ പ്രതിരോധിക്കാൻ ഉപയോഗപ്രദമാകുന്ന രീതിയിലാണ് മദ്ധ്യ ശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്. മദ്ധ്യകാല കേരളത്തിൽ നിലനിന്നിരുന്ന [[ചാവേർ]] പാരമ്പര്യം ആയിരിക്കാം ഈ ശൈലിയുടെ ആവിർഭാവത്തിന് കാരണമായതെന്ന് അനുമാനിക്കുന്നു. [[മാമാങ്കം]] നടക്കുന്ന സമയം വിരലിലെണ്ണാവുന്ന ചാവേർ പടയാളികൾ മാത്രമാണ് [[സാമൂതിരി]] രാജാവിനെ വധിക്കാൻ അദ്ധേഹത്തിന്റെ നിരന്നു നിൽക്കുന്ന സൈന്യനിരയുടെ ഇടയിലൂടെ കടന്നു പോകുന്നത്. ഈ സമയം ഒന്നിലധികം എതിരാളികളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നിരുന്നു, അതിനാൽ ഇവരെ കൊല്ലുക എന്നതിലുപരി അക്രമണങ്ങളിൽനിന്ന് അതിവിതക്തമായി ഒഴിഞ്ഞുമാറി എത്രെയും വേഗം സൈന്യനിരയുടെ അങ്ങേത്തലയ്ക്കൽ ഇരിക്കുന്ന സാമൂതിരിയുടെ അടുത്ത് എത്തുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിന് കാൽചലനങ്ങളുടെ അസാധാരണമായ വൈദഗ്ദ്ധ്യം വേണ്ടിവന്നിരുന്നു. ഇന്ന് മദ്ധ്യകേരള സമ്പ്രദായം എന്ന് അറിപ്പെടുന്ന ശൈലിക്ക് പുറമെ മറ്റൊരു ശൈലികൂടി മദ്ധ്യ കേരളത്തിൽ നിലനിന്നിരുന്നു. ചാവേറുകൾക്ക് പുറമെ സാമൂതിരിയുടെ വിളിപ്പുറത്ത് ഉണ്ടായിരുന്ന മറ്റൊരു പടയാളി വിഭാഗമായിരുന്നു ലോഹർ (അഥവാ ലോകർ). മൊത്തം 96 വ്യായാമ മുറകൾ അടങ്ങിയ തികച്ചും വെത്യസ്തമായ ഒരു ശൈലിയാണ് ഇവർ അഭ്യസിച്ചിരുന്നത്.<ref name=Kalarippayat>{{cite book|last=Luijendijk|first=Dick|title=Kalarippayat|date=25 September 2008|publisher=Lulu|location=The Netherlands|pages=53, 55 - 59, 62, 150, 184|url=https://www.google.co.in/books/edition/Kalarippayat/hISikpYZ9hYC?gbpv=0|access-date=16 August 2021}}</ref>
 
മദ്ധ്യ കളരിയിൽ നിലത്ത് ജ്യാമിതീയ ആകൃതിയിലുള്ള മാതൃകകൾ വരച്ച് അതിനകത്താണ് ചുവടുകൾ പരിശീലിക്കുന്നത്. ഇത് ത്രികോണം, ചതുരം, അഷ്ടഭുജം, നേർരേഖ തുടങ്ങി ഏതു ആകൃതിയിലും ആകാം. കളം എന്നാണു ഇത്തരം മാതൃകകളെ വിളിക്കുന്നത്. ഇത് [[തന്ത്രശാസ്ത്രം|തന്ത്രശാസ്ത്രത്തിലെ]] യന്ത്രങ്ങൾക്ക് സമാനമായ രൂപത്തിലാണ് വരക്കുന്നത്. അടിസ്ഥാന പരിശീലനം തുടങ്ങുന്നത് കളം വരച്ചിട്ടാണ്. എന്നാൽ ആയുധ പരിശീലനം മറ്റു ശൈലികക്ക് സമാനമായി തന്നെയാണ്. മദ്ധ്യ കളരി ശൈലി [[ഇസ്ലാം]] മതത്തിലെ മുസ്ലിം [[സൂഫിസം|സൂഫിവര്യന്മാർക്ക്]] ഇടയിൽ പ്രചാരത്തിലുണ്ട്. അവർ ഇത്തരം കളങ്ങളെ പ്രപഞ്ചമായും ഇതിലെ പരിശീലനം ആത്മീയ മോക്ഷത്തിലേക്കുള്ള കവാടമായും കാണുന്നു. കളത്തിന്റെ മധ്യഭാഗം [[കഅ്ബ]]ക്ക് സമാനമായ മാതൃകയാണെന്നും അതിനു ചുറ്റുമുള്ള പരിശീലനം കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണെന്നും പഠിപ്പിക്കുന്നു. കളങ്ങളിലെ ചലനങ്ങൾ [[അറബി ലിപി|അറബി അക്ഷരമാലയിലെ]] ലിപികളുടെ രൂപത്തിലാണ് ഉപമിക്കുന്നത്. എന്നാൽ സൂഫികളരിയിൽ അറബി ലിപികളായ ''ആലിഫ്'' (ا), ''ലാമ്'' (ل) എന്ന് വിളിക്കുന്ന ചലനങ്ങളെ ഹിന്ദു വിശ്വാസികൾ ശിവനും ശക്തിയും ആയാണ് ഉപമിക്കുന്നുഉപമിക്കുന്നത്. പരിശീലനം നടത്തുമ്പോൾ ശിവനും ശക്തിയും ഒന്നാകുകയും അതിൽനിന്നു വരുന്ന ഊർജം പരിശീലകന് ഉപയോഗപ്പെടുത്താം എന്നും വിശ്വസിക്കുന്നു. [[മാപ്പിളമാർ|മാപ്പിള മുസ്ലിം]] ഗുരുക്കന്മാരാണ് മദ്ധ്യ കളരിയിൽ കൂടുതലും.<ref name=Kalarippayat/>
 
മദ്ധ്യ കളരിയിൽ അടങ്ങിയിരിക്കുന്ന ഒരു വ്യായാമ മുറയാണ് കുമട്ടടി. കുമട്ടടിയിൽ 18 തരം അടവുകൾ അടങ്ങിയിരിക്കുന്നു. കുതിര, മയിൽ, സർപ്പം, ആന എന്നീ മൃഗങ്ങളുടെ പേരിൽ അറിയപ്പെടുന്ന വടിവുകളെ അടിസ്ഥാനമാക്കിയാണ് ഓരോ കുമട്ടടിയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാല് ദിശകളിലേക്കും നീങ്ങുന്ന ചലനങ്ങൾ ഇതിലുണ്ട്, ഏതു ദിശയിൽ നിന്നുമുള്ള ആക്രമണം നേരിടാനുള്ള സഹജാവബോധം വളർത്തിയെടുക്കാനാണ് ഇത്. മദ്ധ്യ ശൈലിയിൽ അഭ്യാസമുറകളുടെ ഒപ്പം തന്നെ പഠിക്കുന്ന മറ്റൊരു വിദ്യയാണ് [[മന്ത്രം|മന്ത്ര]] വൈദ്യം. മുസ്ലിം ഗുരുക്കൾമാർ [[അറബി ഭാഷ|അറബി]] മന്ത്രങ്ങളും ഹിന്ദു ഗുരുക്കൾമാർ [[സംസ്കൃതം|സംകൃത]] മന്ത്രങ്ങളുമാണ് ചെല്ലുന്നത്, മന്ത്രങ്ങളുടെ സഹായത്തോടുകൂടി ചികിത്സ നടത്തുന്ന രീതിയാണ് ഇത്. [[തൃശൂർ]], [[മലപ്പുറം]], [[പാലക്കാട്]] ജില്ലകളിലും [[എറണാകുളം]] ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് മദ്ധ്യകേരള സമ്പ്രദായം കണ്ടുവരുന്നത്. വടക്കൻ, തെക്കൻ ശൈലികളെ അപേക്ഷിച്ച് മദ്ധ്യ ശൈലിക്ക് പ്രചാരം കുറവാണ്. ഈ ശൈലിക്ക് തനതായ കാൽചലന മുറകൾ ഉണ്ടെങ്കിലും തെക്കൻ ശൈലിയിൽനിന്നും വടക്കൻ ശൈലിയിൽനിന്നും ഉള്ള പല അഭ്യാസമുറകളും ഇതിലും കാണാം. 1990-ൽ മദ്ധ്യകേരള ശൈലി ഒരു തനതായ ശൈലിയായി "കേരളാ കളരിപ്പയറ്റ് അസോസിയേഷൻ" അംഗീകരിച്ചു.<ref name="Zarrilli">{{cite book|last=Zarrilli|first=Phillip B.|title=When the Body Becomes All Eyes: Paradigms, Discourses, and Practices of Power in Kalarippayattu, a South Indian Martial Art|date=1998|publisher=Oxford University Press|isbn=978-0-19-563940-7|pages=58, 106-108, 148|url=https://www.google.co.in/books/edition/When_the_Body_Becomes_All_Eyes/EP6BAAAAMAAJ|access-date=16 August 2021}}</ref>
 
== കളരി അഭ്യാസത്തിലെ രഹസ്യം ==
40

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3640483" എന്ന താളിൽനിന്ന് ശേഖരിച്ചത്