"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "കളരിപ്പയറ്റ്" സംരക്ഷിച്ചു: തിരുത്തൽ യുദ്ധം/ഉള്ളടക്കത്തിലെ തർക്കം ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 05:01, 12 ഓഗസ്റ്റ് 2022 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 05:01, 12 ഓഗസ്റ്റ് 2022 (UTC)))
Added content about central style
വരി 55:
 
== കളരിമുറകൾ ==
പ്രധാനമായും മൂന്നുനാല് ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, മദ്ധ്യകേരള രീതിയു, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള സങ്കീർണ്ണവുമായ ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ.
 
തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. [[വെള്ളാളർ]], [[നാടാർമാർ]] ,[[തേവർമാർ]] തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. പ്രധാനമായും തമിഴ് ജാതി വിഭാഗങ്ങളിൽ നിന്നാണ് ഇത്‌ തെക്കൻ കേരളക്കരയിൽ എത്തുന്നതു, അന്നത്തെ തിരുവിതാംകൂറിൽ ഇന്നത്തെ തമിഴ് നാട്ടിലെ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നതും ഇത്‌ തെക്കൻ കേരളത്തിൽ പ്രചരിക്കാൻ കാരണമായി. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. തെക്കൻ ശൈലി എന്നത്‌ കളരിപ്പയറ്റ് ആയി പറയുന്നുണ്ടെങ്കിലും തെക്കൻ യഥാർത്ഥത്തിൽ തമിഴ് ആയോധന കലകളായ അടിതട, സിലംമ്പം, മർമ്മഅടി തുടങ്ങിയവയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിയതാണ് അതുകൊണ്ടാണ് അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും തെക്കൻ ശൈലി പ്രചാരത്തിലുള്ളത്.
 
കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും [[അക്രമം]] പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.
 
===മദ്ധ്യകേരള ശൈലി===
 
രേഖീയ ചലനങ്ങളുള്ള വടക്കൻ കളരിയിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിശയിലും ഉള്ള ചലനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശൈലിയാണ് മദ്ധ്യ കളരി, അഥവാ മദ്ധ്യകേരള സമ്പ്രദായം. കാലുകളുടെ നീക്കങ്ങൾക്കും ക്രമീകരണങ്ങൾക്കും ആണ് ഇതിൽ പ്രാധാന്യം, സാഹചര്യത്തിനനുസരിച്ച് ഇഷ്ടാനുസൃതം ഏതു ദിശയിലും നീങ്ങാൻ ഈ ശൈലി പഠിപ്പിക്കുന്നു. ഒന്നിലധികം എതിരാളികളെ പ്രതിരോധിക്കാൻ ഉപയോഗപ്രദമാകുന്ന രീതിയിലാണ് മദ്ധ്യ ശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്. മദ്ധ്യകാല കേരളത്തിൽ നിലനിന്നിരുന്ന [[ചാവേർ]] പാരമ്പര്യം ആയിരിക്കാം ഈ ശൈലിയുടെ ആവിർഭാവത്തിന് കാരണമായതെന്ന് അനുമാനിക്കുന്നു. [[മാമാങ്കം]] നടക്കുന്ന സമയം വിരലിലെണ്ണാവുന്ന ചാവേർ പടയാളികൾ മാത്രമാണ് [[സാമൂതിരി]] രാജാവിനെ വധിക്കാൻ അദ്ധേഹത്തിന്റെ നിരന്നു നിൽക്കുന്ന സൈന്യനിരയുടെ ഇടയിലൂടെ കടന്നു പോകുന്നത്. ഈ സമയം ഒന്നിലധികം എതിരാളികളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നിരുന്നു, അതിനാൽ ഇവരെ കൊല്ലുക എന്നതിലുപരി അക്രമണങ്ങളിൽനിന്ന് അതിവിതക്തമായി ഒഴിഞ്ഞുമാറി എത്രെയും വേഗം സൈന്യനിരയുടെ അങ്ങേത്തലയ്ക്കൽ ഇരിക്കുന്ന സാമൂതിരിയുടെ അടുത്ത് എത്തുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിന് കാൽചലനങ്ങളുടെ അസാധാരണമായ വൈദഗ്ദ്ധ്യം വേണ്ടിവന്നിരുന്നു. ഇന്ന് മദ്ധ്യകേരള സമ്പ്രദായം എന്ന് അറിപ്പെടുന്ന ശൈലിക്ക് പുറമെ മറ്റൊരു ശൈലികൂടി മദ്ധ്യ കേരളത്തിൽ നിലനിന്നിരുന്നു. ചാവേറുകൾക്ക് പുറമെ സാമൂതിരിയുടെ വിളിപ്പുറത്ത് ഉണ്ടായിരുന്ന മറ്റൊരു പടയാളി വിഭാഗമായിരുന്നു ലോഹർ (അഥവാ ലോകർ). മൊത്തം 96 വ്യായാമ മുറകൾ അടങ്ങിയ തികച്ചും വെത്യസ്തമായ ഒരു ശൈലിയാണ് ഇവർ അഭ്യസിച്ചിരുന്നത്.<ref name=Kalarippayat>{{cite book|last=Luijendijk|first=Dick|title=Kalarippayat|date=25 September 2008|publisher=Lulu|location=The Netherlands|pages=53, 55 - 59, 62, 150, 184|url=https://www.google.co.in/books/edition/Kalarippayat/hISikpYZ9hYC?gbpv=0|access-date=16 August 2021}}</ref>
 
മദ്ധ്യ കളരിയിൽ നിലത്ത് ജ്യാമിതീയ ആകൃതിയിലുള്ള മാതൃകകൾ വരച്ച് അതിനകത്താണ് ചുവടുകൾ പരിശീലിക്കുന്നത്. ഇത് ത്രികോണം, ചതുരം, അഷ്ടഭുജം, നേർരേഖ തുടങ്ങി ഏതു ആകൃതിയിലും ആകാം. കളം എന്നാണു ഇത്തരം മാതൃകകളെ വിളിക്കുന്നത്. ഇത് [[തന്ത്രശാസ്ത്രം|തന്ത്രശാസ്ത്രത്തിലെ]] യന്ത്രങ്ങൾക്ക് സമാനമായ രൂപത്തിലാണ് വരക്കുന്നത്. അടിസ്ഥാന പരിശീലനം തുടങ്ങുന്നത് കളം വരച്ചിട്ടാണ്. എന്നാൽ ആയുധ പരിശീലനം മറ്റു ശൈലികക്ക് സമാനമായി തന്നെയാണ്. മദ്ധ്യ കളരി ശൈലി [[ഇസ്ലാം]] മതത്തിലെ മുസ്ലിം [[സൂഫിസം|സൂഫിവര്യന്മാർക്ക്]] ഇടയിൽ പ്രചാരത്തിലുണ്ട്. അവർ ഇത്തരം കളങ്ങളെ പ്രപഞ്ചമായും ഇതിലെ പരിശീലനം ആത്മീയ മോക്ഷത്തിലേക്കുള്ള കവാടമായും കാണുന്നു. കളത്തിന്റെ മധ്യഭാഗം [[കഅ്ബ]]ക്ക് സമാനമായ മാതൃകയാണെന്നും അതിനു ചുറ്റുമുള്ള പരിശീലനം കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണെന്നും പഠിപ്പിക്കുന്നു. കളങ്ങളിലെ ചലനങ്ങൾ [[അറബി ലിപി|അറബി അക്ഷരമാലയിലെ]] ലിപികളുടെ രൂപത്തിലാണ് ഉപമിക്കുന്നത്. എന്നാൽ സൂഫികളരിയിൽ അറബി ലിപികളായ ''ആലിഫ്'' (ا), ''ലാമ്'' (ل) എന്ന് വിളിക്കുന്ന ചലനങ്ങളെ ഹിന്ദു വിശ്വാസികൾ ശിവനും ശക്തിയും ആയാണ് ഉപമിക്കുന്നു. പരിശീലനം നടത്തുമ്പോൾ ശിവനും ശക്തിയും ഒന്നാകുകയും അതിൽനിന്നു വരുന്ന ഊർജം പരിശീലകന് ഉപയോഗപ്പെടുത്താം എന്നും വിശ്വസിക്കുന്നു. [[മാപ്പിളമാർ|മാപ്പിള മുസ്ലിം]] ഗുരുക്കന്മാരാണ് മദ്ധ്യ കളരിയിൽ കൂടുതലും.<ref name=Kalarippayat/>
 
== കളരി അഭ്യാസത്തിലെ രഹസ്യം ==
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്