"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 21:
| followed_by =
}}
[[യേശു|യേശുവിന്റെ]] അമ്മ [[പരിശുദ്ധ മറിയം|മറിയത്തെക്കുറിച്ച്]] [[മലയാളം|മലയാളത്തിലെ]] പ്രമുഖ സാഹിത്യവിമർശകൻ [[കെ.പി. അപ്പൻ]] രചിച്ച പുസ്തകമാണ് '''മധുരം നിന്റെ ജീവിതം'''. [[മേരിവിജ്ഞാനീയം]] എന്ന [[ദൈവശാസ്ത്രം|ദൈവശാസ്ത്രശാഖയുടെ]] ഭാഗമായി<ref name ="mohan"/> [[മലയാളം|മലയാളത്തിൽ]] പിറന്ന ആദ്യത്തെ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി<ref>കത്തോലിക്കാ വാരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം"</ref> പ്രസിദ്ധീകരിക്കപ്പെട്ടത് 2006-ൽ ആണ്.<ref>[{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4619 |title=മധുരം നിന്റെ ജീവിതം, പുഴ.കോം, മലയാളം ബുക്ക്സ്റ്റോർ] |access-date=2013-06-22 |archive-date=2007-09-20 |archive-url=https://web.archive.org/web/20070920020901/http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4619 |url-status=dead }}</ref> മരണശേഷം ഈ കൃതിയുടെ പേരിൽ അപ്പന് 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.<ref>[http://www.hindu.com/2008/12/25/stories/2008122555451000.htm Sahitya Akademi awards for seven novelists] "K.P. Appan, a well-known critic who died earlier this month, won the award for his collection of essays in Malayalam, ‘Madhuram Ninte Jeevitham" - 2008, ഡിസംബർ 25-ൽ 'ദ ഹിന്ദു' ദിനപത്രം പ്രസിദ്ധീകരിച്ച വാർത്ത</ref>
 
1994-ൽ പ്രസിദ്ധീകരിച്ച [[ബൈബിൾ വെളിച്ചത്തിന്റെ കവചം]] എന്ന കൃതിയിൽ "[[ക്രിസ്തുവിജ്ഞാനീയം]] [[മേരിവിജ്ഞാനീയം|മേരിവിജ്ഞാനീയത്തിന്റെ]] സാന്നിദ്ധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക" എന്നും അതിനാൽ "മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു" എന്നും അഭിപ്രായപ്പെട്ടിരുന്ന അപ്പൻ<ref>ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച് [[ബൈബിൾ വെളിച്ചത്തിന്റെ കവചം]], വിശുദ്ധ കന്യക എന്ന ലേഖനം (പുറങ്ങൾ 38-44)</ref> തന്റെ [[ബൈബിൾ]] വായനയുടെ വെളിച്ചത്തിൽ [[പരിശുദ്ധ മറിയം|വിശുദ്ധമറിയത്തെ]] പരിചയപ്പെടുത്തുകയാണ് ഈ കൃതിയിൽ.<ref>പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്</ref>
വരി 62:
{{Quote box|width=25em|align=right|bgcolor=#ACE1AF|quote='''ഗർഭിണിയായിട്ടും കന്യകയായിരുന്നവൾ, കന്യകയായി തന്നെ പ്രസവിച്ചവൾ, അതിനു ശേഷവും കന്യകയായിരുന്നവൾ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി. ദൈവസ്തോത്രമായി.'''<ref>മധുരം നിന്റെ ജീവിതം (പുറം 57)</ref>}}
 
[[ബൈബിൾ|ബൈബിളിലേയും]] ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാ-സാഹിത്യസംസ്കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തിൽ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി. "[[മേരിവിജ്ഞാനീയം|മേരീവിജ്ഞാനീയത്തിനു]] [[മലയാളം|മലയാളത്തിൽ]] ലഭിച്ച ക്ലാസിക് കൃതി" എന്ന് ഈ രചനയെ പുകഴ്ത്തുന്ന ചാത്തന്നൂർ മോഹൻ അതിൽ, [[പരിശുദ്ധ മറിയം|മറിയത്തിന്റെ]] വ്യക്തിത്വത്തിന് മുമ്പിൽ കൂപ്പുകൈകളുമായി നിൽക്കുന്ന [[കെ.പി. അപ്പൻ|അപ്പനെ]] കാണുന്നു.<ref name ="mohan">[http://deshabhimaniweekly.com/periodicalContent2.php?id=690 മധുരം നിന്റെ ജീവിതം എന്ന പേരിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ചാത്തന്നൂർ മോഹൻ എഴുതിയ ലേഖനം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
[[പരിശുദ്ധ മറിയം|കന്യാമേരിയെക്കുറിച്ചുള്ള]] വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ സ്വീകരിക്കുന്ന ഈ കൃതിയിലെ സമീപനത്തെ [[വി. വിജയകുമാർ]], അപ്പന്റെ വിമർശനാദർശങ്ങൾക്ക് മതാത്മകതയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. "ഗർഭിണിയായിട്ടും കന്യകയായിരുന്നവൾ, കന്യകയായി തന്നെ പ്രസവിച്ചവൾ, അതിനു ശേഷവും കന്യകയായിരുന്നവൾ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി" എന്ന അപ്പന്റെ പ്രസ്താവനയെ വലിയ മതവിശ്വാസത്തിന്റെ വരികളായി [[വി. വിജയകുമാർ|വിജയകുമാർ]] കാണുന്നു. വിശുദ്ധമറിയത്തിലെ വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട്‌ പരിഹരിക്കാൻ ശ്രമിക്കാതെ, അവ ഉണർത്തുന്ന സന്ദേഹങ്ങളെ 'വിശുദ്ധവൈരുദ്ധ്യങ്ങൾ' എന്ന വാക്കു കൊണ്ട്‌ മറയ്ക്കാനാണ്‌ അപ്പൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. [[കെ.പി. അപ്പൻ]] യുക്തിയുടെ ആരാധകനായിരുന്നില്ലെന്നും യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അർത്ഥോൽപാദനം പൂർണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെന്നും പറയുന്ന ഈ നിരൂപകൻ, സാഹിത്യകൃതിയുടെ യഥാർത്ഥമൂല്യങ്ങൾ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പൻ യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതിയതായി വാദിക്കുന്നു.<ref>[[വി. വിജയകുമാർ]], "ബൈബിളും സാഹിത്യവിമർശനവും," 2009 ഡിസംബറിൽ, കെ.പി. അപ്പന്റെ ഒന്നാം ചരമവാർഷികത്തിൽ സമകാലീനമലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം</ref>
 
==പുരസ്കാരം==
ജീവിതകാലത്ത് സാഹിത്യലോകത്തിലെ പുരസ്കാരങ്ങളോട് കലഹിച്ചു നിന്ന അപ്പന്, മരണശേഷം ഈ കൃതിയുടെ പേരിൽ 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.<ref>[http://news.keralakaumudi.com/news.php?nid=c04cb32723acc5ba44c7345e7652cced 2012 ഡിസംബർ 15-ലെ കേരളകൗമുദി ദിനപത്രത്തിൽ ഇ.വി.ശ്രീധരൻ "മധുരം നിന്റെ ജീവിതം" എന്ന പേരിൽ എഴുതിയ ലേഖനം] - "മരിച്ചതിനുശേഷം സാഹിത്യ അക്കാഡമി അവാർഡ് അപ്പൻ സാറിനെ പിടികൂടുക തന്നെ ചെയ്തു. ആരൊക്കെയോ ചേർന്ന് ഒരു സാഹിത്യ അക്കാഡമി അവാർഡ് വീട്ടിലെത്തിച്ചു"</ref> നേരത്തേ പുരസ്കാരങ്ങൾ സ്വീകരിക്കുക പതിവില്ലാതിരുന്ന അപ്പൻ, സാഹിത്യ അക്കാദമി പുരസ്കാരം സംബന്ധിച്ച തീരുമാനത്തിൽ പങ്കാളിയായിരുന്ന [[സുകുമാർ അഴീക്കോട്|സുകുമാർ അഴീക്കോടിന്റെ]] അഭ്യർത്ഥന മാനിച്ച് അതു സ്വീകരിക്കാൻ സമ്മതം അറിയിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ പുരസ്കാരപ്രഖ്യാപനം ഉണ്ടാകുന്നതിന് എട്ടുദിവസം മുൻപ് അദ്ദേഹം അന്തരിച്ചു.<ref>[http://malayalam.yahoo.com/%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82-%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82-190637139.html മധുരം മരണാനന്തരം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}, മനോരമ ഓൺലൈൻ, 2012 ഡിസംബർ 9 ഞായർ</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്