"മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB)
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 25:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[അങ്കമാലി]] ബ്ലോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] '''മഞ്ഞപ്ര'''. കിഴക്ക് അയ്യമ്പുഴ പഞ്ചായത്ത് പടിഞ്ഞാറ് [[തുറവൂർ]], [[കറുകുറ്റി]], [[മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്|മൂക്കന്നൂർ]] പഞ്ചായത്തുകൾ തെക്ക് [[അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്|അയ്യമ്പുഴ]], [[മലയാറ്റൂർ]] നീലേശ്വരം, തുറവൂർ പഞ്ചായത്തുകൾ വടക്ക് കറുകുറ്റി, അയ്യമ്പുഴ പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത് എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. വടക്കും കിഴക്കും അതിർത്തികൾ നിബിഡവനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കൃഷി ആണ് പ്രധാന ഉപജീവനമാർഗം.
==ചരിത്രം==
[[കോഴിക്കോട്]] [[സാമൂതിരി]] 1756-ൽ [[പെരുമ്പടപ്പ് സ്വരൂപം|കൊച്ചി രാജ്യത്തെ]] ആക്രമിച്ച് ആലങ്ങാടും പറവൂരും ഉൾപ്പെടുന്ന പ്രദേശങ്ങൾ കൈവശപ്പെടുത്തി. യുദ്ധത്തിൽ പരാജയപ്പെട്ട കൊച്ചി രാജാവ് [[തിരുവിതാംകൂർ]] രാജാവുമായി സന്ധിചേർന്ന് കോഴിക്കോട് സാമൂതിരിയെ പരാജയപ്പെടുത്തി. എന്നാൽ യുദ്ധ സന്ധി പ്രകാരം കരപുറം ദേശവും, ആലങ്ങാടും, പറവൂരും 1764-ൽ തിരുവിതാംകൂറിനോട് ചേർക്കപ്പെടുകയും ചെയ്തു.<ref name=മഞ്ഞപ്ര രൂപീകര​ണം>[http://lsgkerala.in/manjaprapanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20160304193608/http://lsgkerala.in/manjaprapanchayat/general-information/history/ |date=2016-03-04 }} മഞ്ഞപ്ര രൂപീകരണത്തിനു പിന്നിൽ</ref>. ഈ ഭരണമാറ്റത്തിന്റെ ഭാഗമായി ചേർക്കപ്പെട്ട ആലങ്ങാട് മണ്ഡപത്തിൽ ഉൾപ്പെട്ട പ്രവൃത്തി മഞ്ഞപ്ര ആയിരുന്നു. പ്രവൃത്തിയുടെ ഭരണത്തലവൻ ചന്ദ്രക്കാരൻ അയിരുന്നു. വന്യൂജുഡീഷ്യൽ അധികാരത്തിന് പുറമെ ക്ഷേത്രഭരണാധികാരവും ചന്ദ്രക്കാരനിൽ ആയിരുന്നു. ഈ ചന്ദ്രക്കാരൻ ഇരുന്ന സ്ഥലമാണ് പിന്നീട് ചന്ദ്രപ്പുര ആയി തീർന്നത്. ഇന്നും. മഞ്ഞപ്ര പഞ്ചായത്തിലെ ഒരു പ്രധാന നാൽകവല ആണ് ഇന്ന് ചന്ദ്രപ്പുര <ref name=ചന്ദ്രപ്പുര പേരിനു പിന്നിൽ>[http://lsgkerala.in/manjaprapanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20160304193608/http://lsgkerala.in/manjaprapanchayat/general-information/history/ |date=2016-03-04 }} ചന്ദ്രപ്പുര പേരിനു പിന്നിൽ</ref>.
==ജീവിതോപാധി==
നല്ല വളക്കൂറുള്ള മണ്ണാണ് മഞ്ഞപ്ര പഞ്ചായത്തിലേത്. അതുകൊണ്ട് തന്നെ കൃഷി ആണ് പ്രധാനമായും ജീവിതോപാധി. നല്ല കാലാവസ്ഥയും , ശുദ്ധജലലഭ്യതയും ഇവിടെ വിവിധ രീതിയിലുള്ള കൃഷി വളരുന്നതിനായി സഹായമാകുന്നു.
"https://ml.wikipedia.org/wiki/മഞ്ഞപ്ര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്