"മക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
Rescuing 63 sources and tagging 2 as dead.) #IABot (v2.0.8
വരി 59:
}}
 
[[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് [[മുസ്‌ലിം|മുസ്‌ലിങ്ങളുടെ]] വിശുദ്ധ നഗരമായ '''മക്ക''' ([[അറബി]]: مكة / مكّة المكرمة‎‎)<ref name= >{{cite web | url = http://wwp.greenwichmeantime.com/time-zone/asia/saudi-arabia/mecca/index.htm | title = മക്കയുടെ വിവരങ്ങൾ | accessdate = | publisher = ഗ്രീൻവിച്ച്മീൻ ടൈം.കോം | archive-date = 2013-01-29 | archive-url = https://web.archive.org/web/20130129172402/http://wwp.greenwichmeantime.com/time-zone/asia/saudi-arabia/mecca/index.htm | url-status = dead }}</ref>. സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് [[ഹിജാസ്]] ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 ചതുരശ്രകിലോമീറ്റർ [[വിസ്തീർണ്ണം|വിസ്തീർണ്ണമുള്ള]] മക്കയിൽ [[2012]]-ലെ [[കാനേഷുമാരി|കണക്കനുസരിച്ച്]] 2,000,000 ജനങ്ങൾ അധിവസിക്കുന്നു<ref name= >{{cite web | url = http://www.mapsofworld.com/pages/most-visited-cities/mecca/ | title = മക്കയുടെ കാനേഷുമാരി | accessdate = | publisher = മാപ്സ് ഓഫ് വേൾഡ്.കോം}}</ref>. [[ഹജ്ജ്]], [[റമദാൻ]] തുടങ്ങി തീർഥാടകർ കൂടുതലായി വരുന്ന സമയങ്ങളിൽ ജനസംഖ്യയേക്കാൾ കൂടുതൽ തീർഥാടകർ നഗരത്തിൽ ഉണ്ടായിരിക്കും. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കയിൽ നിന്നും 80 കി.മി ദൂരം പിന്നിട്ടാൽ [[ചെങ്കടൽ]] തീരത്ത് എത്തിചേരാം. [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 277 [[മീറ്റർ]] ഉയർന്നാണ് മക്ക സ്ഥിതി ചെയ്യുന്നത്. മുസ്‌ലിങ്ങളുടെ മറ്റൊരു വിശുദ്ധ നഗരമായ [[മദീന|മദീനയിലേക്ക്]] മക്കയിൽ നിന്നുള്ള ദൂരം 430 കിലോമീറ്റർ ആണ്. ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിലെഴുതുന്ന ''mecca'' എന്ന വാക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ കേന്ദ്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. [[ഹജ്ജ്]]-[[ഉംറ]] തീർഥാടന കേന്ദ്രം, [[ഖുർആൻ]] അവതരിച്ച പ്രദേശം, [[സംസം]] കിണർ നില കൊള്ളുന്ന പ്രദേശം, [[മുഹമ്മദ് നബി|മുഹമ്മദ്‌ നബിയുടെ]] ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമാണ് മക്ക.
 
ലോക മുസ്‌ലിംകൾ അഞ്ചു നേരവും തിരിഞ്ഞു പ്രാർഥിക്കുന്ന [[കഅബ]] സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ [[മസ്ജിദുൽ ഹറം]] സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌<ref name= >{{cite web | url = http://www.sacred-destinations.com/saudi-arabia/mecca | title = മക്കയുടെ അടിസ്ഥാന വിവരങ്ങൾ | accessdate = | publisher = സാക്രദ് ഡസ്റ്റിനേഷൻ}}</ref>. ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ [[അബ്രാജ് അൽ ബൈത് ടവർ|ക്ലോക്ക് ടവർ]] സ്ഥിതി ചെയ്യുന്നത് മക്കയിലാണ്<ref name= >{{cite web | url = http://www.reuters.com/article/2010/08/11/oukoe-uk-saudi-mecca-clock-idAFTRE67A39I20100811 | title = ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ക്ലോക്ക് ടവർ | accessdate = | publisher = റോയിട്ടെയ്സ്}}</ref><ref name= >{{cite web | url = http://ireport.cnn.com/docs/DOC-480871 | title = മക്കയിലെ ക്ലോക്ക് ടവർ | accessdate = ഓഗസ്റ്റ്‌-10-2010 | publisher = സി.എൻ.എൻ}}</ref>. നിലവിൽ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ [[ബുർജ് ഖലീഫ|ബുർജ് ഖലീഫയേക്കാൾ]] 11 മീറ്റർ കുറവാണ് അബ്രാജ് അൽ ബൈത് ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമയ ഗോപുരമായ മക്ക റോയൽ വാച്ച് ടവർ [[അബ്രാജ് അൽ ബൈത് ടവർ|അബ്രാജ് അൽ ബൈത് ടവറിൽ]] മസ്ജിദുൽ ഹറമിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട മക്ക തിഹാമ താഴ്വരകലുലെ സംഗമസ്ഥാനം ആണ്.
വരി 145:
മറ്റൊരു അതിർത്തി മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള നഖ്‌ലയാണ്‌. കഅബയുടെ വടക്ക്‌ സ്ഥിതിചെയ്യുന്ന നഖ്‌ല യമാനിയുടെയും കിഴക്ക്‌ സ്ഥിതിചെയ്യുന്ന നഖ്‌ല ശാമിയുടെയും ഒന്നിച്ചുള്ള കേന്ദ്രമാണ്‌ നഖ്‌ല. മസ്‌ജിദുൽ ഹറാമിൽ നിന്നും 45 കിലോമീറ്റർ ദൂരത്താണ്‌ ഈ സ്ഥലം. [[മുഹമ്മദ്|മുഹമ്മദ്‌ നബിയുടെ]] പ്രശസ്‌തമായ [[താഇഫ്]] യാത്രയുമായി നഖ്‌ല ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകത്വത്തിന്‌ ശേഷം മക്കയിലെ ഖുറൈശികളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ കിട്ടാൻ തന്റെ കുടുംബങ്ങളുള്ള ത്വാഇഫിലേക്ക്‌ പോയി നിരാശനായി മടങ്ങുമ്പോൾ പ്രവാചകൻ വഴിമധ്യേ നഖ്‌ലയിൽ താമസിച്ചിരുന്നു. കൂടാതെ ഇസ്‌ലാമിക ചരിത്രത്തിലെ ഒരുപാട്‌ സംഭവങ്ങൾക്ക്‌ ഈ സ്ഥലം സാക്ഷിയായിട്ടുണ്ട്‌.
* അറഫ
വിശുദ്ധ ഹറം മേഖലയുടെ മറ്റൊരു അതിർത്തി അറഫയാണ്‌. ഹജ്ജ്‌ തീർത്ഥാടകർ നിർബന്ധമായും ഒരു ദിവസം പ്രഭാതത്തിനും സൂര്യാസ്‌തമയത്തിനുമിടയിൽ കഴിച്ചുകൂട്ടേണ്ട പ്രദേശമാണിത്‌. കഅബയിൽ നിന്‌ 18 കിലോമീറ്റർ ദൂരത്താണ്‌ ഈ സമതല പ്രദേശം. മൂന്നരലക്ഷം പേർക്ക്‌ നമസ്‌കരിക്കാൻ സൗകര്യമുള്ള വിശാലമായ മസ്‌ജിദ്‌ നമിറ ഇവിടെയാണ്‌. ഹറം പരിധിക്ക്‌ പുറത്താണ്‌ അറഫാ പ്രദേശം. അദാത്ത്‌ ലബൻ എന്ന തെക്ക്‌ ഭാഗത്തുള്ള സ്ഥലമാണ്‌ ഹറമിന്റെ മറ്റൊരു അതിർത്തി. മസ്‌ജിദുൽ ഹറാമിൽ നിന്നും 16 കിലോമീറ്റർ ദൂരത്താണിത്‌. ഇന്ന്‌ ഈ സ്ഥലത്തിന്‌ ഉഖൈശിയ്യ എന്നാണ്‌ പേര്‌. ആ ഭാഗത്തുണ്ടായിരുന്ന ഒരു നാട്ടുരാജാവായ ഇബ്‌നു ഉഖൈശിന്റെ പേരിലാണ്‌ ഇപ്പോൾ ഈ സ്ഥലം അറിയപ്പെടുന്നത്‌<ref>{{Cite web |url=http://www.lawaonline.com/blog/boundaries-of-haram-makkah/ |title=ആർക്കൈവ് പകർപ്പ് |access-date=2012-02-23 |archive-date=2012-06-02 |archive-url=https://web.archive.org/web/20120602173523/http://www.lawaonline.com/blog/boundaries-of-haram-makkah/ |url-status=dead }}</ref>.
 
=== മക്ക ക്ലോക്ക് ടവർ ===
വരി 175:
=== വാർത്താ വിനിമയ സംവിധാനം ===
[[പ്രമാണം:Setting up for live shot - Flickr - Al Jazeera English.jpg|left|thumb|ഹജ്ജ് സംപ്രേഷണം നടത്തുന്ന വാർത്താ സംഘം]]
ഹിജാസ് കാലഘട്ടത്തിൽ ഹാഷിമീ ഭരണ കാലത്താണ് മക്കയിൽ ആദ്യമായി പരിമിതമായ രീതിയിൽ [[റേഡിയോ]] സംപ്രേഷണം തുടങ്ങുന്നത്. പിന്നീട് രണ്ടാം ലോക മഹാ യുദ്ധാനന്തരം മക്കയിലെ ഹജ്ജ് തീർഥാടനം റേഡിയോയിൽ സംപ്രേഷണം ചെയ്തു കൊണ്ട് വാർത്താ വിനിമയ രംഗത്ത് വലിയ ഒരു മാറ്റത്തിന് തുടക്കമിട്ടു. ഇപ്പോൾ [[ഹജ്ജ്]] കർമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ വിദേശ ചാനലുകൾ അടക്കം നിരവധി മാധ്യമങ്ങൾ എത്തുന്നുണ്ട്. മക്കയിലെയും മദീനയിലെയും അഞ്ചു നേരമുള്ള നമസ്കാരങ്ങളും പ്രത്യേക ചടങ്ങുകളും സൗദി [[ടെലിവിഷൻ]] തൽസമയ സംപ്രേഷണം നടത്തുന്നുണ്ട്. സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകരടക്കം മുപ്പതു ലക്ഷത്തോളം ഹാജിമാർ ഒരേ സമയം ഹജ്ജിനു വേണ്ടി ഇവിടെ ഒരുമിച്ചു കൂടുന്നതിനാൽ സേവനദാതാക്കൾ നൂതന സാങ്കേതിക വിദ്യകൾ ഇവിടെ സാധ്യമാക്കുന്നുണ്ട്<ref>http://www.telecompaper.com/news/stc-says-smart-device-use-surges-in-mecca-medina-in-ramadan</ref>. [[സൗദി ടെലികോം കമ്പനി]] (എസ്.ടി.സി), ഇത്തിഹാദ് ഇതിസാലാത് (മൊബൈലി), സൈൻ എന്നിവയാണ് പ്രധാന ടെലിഫോൺ, [[ഇന്റർനെറ്റ്‌]] സേവന ദാതാക്കൾ. മക്ക, അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിൽ എല്ലാം പ്രത്യേകമായി താൽകാലിക ടവറുകളും മറ്റും ഉപയോഗിക്കുന്നു. തീർഥാടകർക്കു ഹജ്ജ് വേളയിൽ സൗജന്യ ഇന്റർനെറ്റ് സേവനവും നൽകാറുണ്ട്<ref>http://www.saudigazette.com.sa/index.cfm?method=home.regcon&contentID=2009112155094{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. സൗദി ഗെസെറ്റ്, ഒക്കാസ്, അൽ-മദീന, അൽ-ബിലാദ് അടക്കമുള്ള സൗദി അറബിൻ പത്രങ്ങളും തീർഥാടക നഗരമായത് കൊണ്ട് അന്താരാഷ്‌ട്ര പത്രങ്ങളും ഇവിടെ കൂടുതൽ പ്രചാരത്തിലുണ്ട്. സൗദി അറേബ്യൻ ദേശീയ ചാനലുകളായ സൗദി ടി.വി 1 , സൗദി ടി.വി 2, സൗദി ടി.വി സ്പോർട്സ്, അൽ അക്ബരിയ കൂടാതെ മറ്റു സ്വകാര്യ ടെലിവിഷൻ, റേഡിയോ സേവന ദാതാക്കളും മക്കയിൽ നിന്നും തൽസമയ സംപ്രേഷണം നടത്തുന്നുണ്ട്. <ref>{{Cite web |url=http://www.meccatraveller.info/view/culture-lifestyle-in-mecca.html |title=ആർക്കൈവ് പകർപ്പ് |access-date=2012-02-23 |archive-date=2012-11-14 |archive-url=https://web.archive.org/web/20121114050657/http://www.meccatraveller.info/view/culture-lifestyle-in-mecca.html |url-status=dead }}</ref>.
 
=== ഭിക്ഷാടനം ===
വരി 189:
മക്കയിലെത്തുന്ന വിശ്വാസികളുടെ ഏറ്റവു പ്രധാന ആരാധനാ കർമമാണ് ഹജ്ജ്. മക്കയിൽ താമസിക്കുന്നവർ തൻഈം എന്ന പ്രദേശത്ത് നിന്നും മറ്റു പ്രദേശത്തു നിന്നും വരുന്നവർ മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്റാം ചെയ്യണം. തുടർന്ന് മക്കയിൽനിന്ന് ഏകദേശം 5 കി.മീ ദൂരത്തുള്ള മിനായിൽ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളിൽ താമസിക്കുന്നു. അടുത്ത ദിവസം മിനായിൽ നിന്ന് ഏകദേശം 11 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മൈതാനമായ അറഫയിലേക്ക് പോകുന്നു. [[ദുൽഹജ്ജ്]] 9ന് അറഫാത്തിൽ ഒരുമിച്ചു കൂടൽ നിർബന്ധമാണ്. അറഫാ സംഗമത്തിന് ശേഷം മിനായിൽനിന്ന് അറഫയിലേക്കുള്ള വഴിയിൽ ഏകദേശം 5 കി.മീ നീളത്തിൽ സ്ഥിതിചെയ്യുന്ന മുസ്ദലിഫയിൽ രാപാർക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇവിടെ നിന്നും ആണ് കല്ലേറ് നടത്തുന്നതിനു വേണ്ടി കല്ല്‌ എടുക്കുന്നത്. അടുത്ത ദിവസം രാവിലെ മിനയിലേക്ക് കല്ലെറിയാൻ പോകുന്നു<ref>http://www.performhajj.com/dos_and_donts.php</ref>. തുടർന്ന് തല മുണ്ഡനം ചെയ്തു മക്കയിലെത്തി വിടവാങ്ങൽ തവാഫ് ചെയ്യുന്നു<ref>http://www.islamicperspectives.com/Hajj.htm</ref><ref>http://www.asiarooms.com/en/travel-guide/saudi-arabia/mecca/festivals-and-events-in-mecca/index.html</ref>.
[[പ്രമാണം:Amellie - Stoning of the devil 2006 Hajj.jpg|right|thumb|മിനായിലെ ജംറയിൽ കല്ലേറ് നടത്തുന്ന ഹജ്ജ് തീർഥാടകർ ]]
ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം മക്കയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നവീകരണ പദ്ധതിയുടെ ഫലമായി ഹജ്ജ് വേളയിൽ മിനായിൽ അനുഭവപ്പെടാറുള്ള തിക്കും തിരക്കും ഇപ്പോൾ അനുഭവപ്പെടുന്നില്ല<ref>http://www.hajinformation.com/display_news.php?id=3045{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>http://www.hajinformation.com/main/h50.htm</ref>. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ ഹാജിമാർക്ക് സുഗമമായി ജംറകളിൽ എറിയാൻ കഴിയുന്നു. മിനായിലെ ട്രെയിൻ സ്‌റ്റേഷനും ജംറ പാലവും തമ്മിൽ ബന്ധിപ്പിച്ചതിനാൽ ഹാജിമാർക്ക് ജംറകളെറിയാൻ കൂടുതൽ സൗകര്യമുണ്ട്. മശാഇർ ട്രെയിൻ സംവിധാനം മിനായിലെ തിരക്ക് കുറക്കാൻ സഹായകരമായിട്ടുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിന് ആശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും നിലവിലുണ്ട് . മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള എയർകണ്ടീഷനിങ് യൂനിറ്റുകളാണ് ജംറകളിലെത്തുന്ന തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കാൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് 24 സെൽഷ്യസ് വരെയായി കുറക്കാനാവും. പുതിയ എയർകണ്ടീഷനിങ് യൂനിറ്റുകളിൽ നിന്ന് ഒരോ നിലകളിലുമുള്ള തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ചൂട് കുറക്കുന്നതിന് ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാൻ ജംറകളിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിലും ചുറ്റുമുള്ള മൈതാനത്തും നൂറുക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്ന്യസിക്കാറുണ്ട്. തിരക്കിന്റെ ദൃശ്യങ്ങൾ തീർഥാടകർക്ക് ടന്റുകളിലൊരുക്കിയ ടെലിവിഷൻ സ്‌ക്രീനുകളിൽ തന്നെ കാണാം. കൂടാതെ ജംറകളിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഭീമൻ സ്‌ക്രീനുകളും ഉണ്ട്<ref>{{Cite web |url=http://www.reuters.com/article/2011/11/09/us-saudi-mecca-idUSTRE7A82R320111109 |title=ആർക്കൈവ് പകർപ്പ് |access-date=2012-02-27 |archive-date=2011-12-13 |archive-url=https://web.archive.org/web/20111213153813/http://www.reuters.com/article/2011/11/09/us-saudi-mecca-idUSTRE7A82R320111109 |url-status=dead }}</ref><ref>http://www.hajinformation.com/main/m90.htm</ref>.
 
=== ഉംറ ===
വരി 209:
=== ശ്മശാനങ്ങൾ ===
[[പ്രമാണം:Mecca-51.jpg|left|thumb|ജന്നത്തുൽ മുഅല്ല .ഖബറിടം]]
മക്കയിൽ സൗദ് രാജകുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ള അൽഅദ്ൽ, സ്വഹാബികളെയും മറ്റു പ്രധാനപ്പെട്ടവരെയും മറവു ചെയ്ത മഖ്ബറതുൽ മുഅല്ല, മഖ്ബറതുൽ ശ്ശറാഇ എന്നീ മൂന്ന് മഖ്ബറകളാണ് പ്രധാനപ്പെട്ടവ. മക്കയിലെ ഏറ്റവും വലിയ പൊതു ഖബർസ്ഥാൻ (ശ്മശാനം) ആണ് [[ജന്നത്തുൽ മുഅല്ല]]. ഇവിടെ ഒട്ടേറെ സ്വഹാബികളെയും മുഹമ്മദ്‌ നബിയുടെ അടുത്ത കുടുംബ പരമ്പരയിൽ പെട്ടവരെയും മറവു ചെയ്തിട്ടുണ്ട്. മദീനയിലെ [[ജന്നത്തുൽ ബഖീ|ജന്നത്തുൽ ബഖീക്ക്]] ശേഷം പ്രധാനപ്പെട്ടതാണ് ചരിത്ര പ്രാധാന്യമുള്ള മക്കയിലെ ജന്നതുൽ മുഅല്ല. മുഹമ്മദ്‌ നബിയുടെ ഭാര്യ ഖദീജയുടെ ഖബർ ഇവിടെയാണ്‌. മുഹമ്മദ്‌ നബിയുടെ വലിയുപ്പമാരായിരുന്ന അബ്ദു മനാഫ്, ഹാഷിം, അബ്ദുൽ മുത്തലിബ്, മുഹമ്മദ്‌ നബിയുടെ ഉമ്മ ആമിന ബീവി, എന്നിവരും ശൈശവത്തിൽ മരിച്ച നബിയുടെ പുത്രൻ ഖാസിം തുടങ്ങി നിരവധി പേരുടെ ഖബറുകൾ നില കൊള്ളുന്നത്‌ ഇവിടെയാണ്‌. മക്കയിൽ തീർഥാടനത്തിനു വന്നു മരണമടയുന്ന സ്വദേശികളും വിദേശികളും ആയ എല്ലാ വ്യക്തികളെയും ഇവിടെ മറവു ചെയ്യാറുണ്ട്<ref>{{Cite web |url=http://valleyofpeaceus.com/Jannat-Al-Maulla.html |title=ആർക്കൈവ് പകർപ്പ് |access-date=2012-02-22 |archive-date=2019-09-11 |archive-url=https://web.archive.org/web/20190911033052/http://valleyofpeaceus.com/Jannat-Al-Maulla.html |url-status=dead }}</ref>.
 
മസ്ജിദുൽ ഹറമിന്റെ കിഴക്ക് ഭാഗത്താണ് അൽഅദ്ൽ മഖ്ബറ. മുഹമ്മദ്‌ നബി മക്കയിലേക്ക് നടന്നു വരാറുള്ളത് അൽഅദ്ൽ പ്രദേശത്ത് കൂടെയായിരുന്നുവെന്നാണ് ചരിത്രം. 1927 ലാണ് ഇവിടെ മഖ്ബറ സ്ഥാപിച്ചത്. സൗദ് രാജ കുടുംബത്തിൽ പെട്ട മക്കയിലെ മുൻ ഭാരണാധികാരികളായിരുന്ന അമീർ നായിഫ്. മൻസൂർ, ഫവാസ്, മാജിദ്, മശാരി, മുഹമ്മദ് അബ്ദുല്ല അൽഫൈസൽ, മുൻ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് എന്നിവരുടെ ഖബറുകൾ ഇവിടെയാണ്‌.
വരി 488:
പുണ്യ നഗരമായത് കൊണ്ട് തന്നെ ലോകത്തിന്റെ നാനാ തുറകളിൽ നിന്നും ഉള്ള ആളുകൾ മക്കയിൽ വന്നു പോകുന്നുണ്ട്. അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്. ഹിജാസ് അറബിയാണ് പ്രാദേശികമായി ഇവിടെ ഉപയോഗത്തിലുള്ള ഭാഷ. വിവിധ ഭാഗത്ത്‌ നിന്നും വരുന്ന തീർത്ഥാടകർ അവരവരുടെ ഭാഷകൾ ഉപയോഗിക്കുന്നു. മക്കയിലെ ഹജിനോടനുബന്ധിച്ചുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം പ്രാദേശികമായ ഭാഷയിലുള്ള സൂചനാ ബോർഡുകളും വിവിധ ഭാഷക്കാരായ വളണ്ടിയർമാരെയും കാണാം<ref>http://www.mideasttravelling.net/saudi_arabia/mecca/mecca_culture.htm</ref>.
=== ജനസംഖ്യ ===
2007-ലെ കണക്കെടുപ്പ് പ്രകാരം മക്കയിൽ 1700000 ജനങ്ങൾ വസിക്കുന്നുണ്ട്. ഇതിൽ 75 ശതമാനം സ്വദേശികളും 25 ശതമാനം വിദേശികളുമാണ്. വിദേശികളിൽ 19 ശതമാനം ഉള്ള യെമൻ സ്വദേശികളാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യ പാകിസ്താൻ അടക്കം ഏഷ്യൻ രാജ്യക്കാരും ഈജിപ്ത് അടക്കമുള്ള ആഫ്രിക്കൻ വംശജരും ബാക്കിയുള്ള ആറു ശതമാനത്തിൽ പെടുന്നു<ref>{{Cite web |url=http://ttc-ad4.com/Travel/index.php?option=com_content&view=article&id=52&Itemid=68 |title=ആർക്കൈവ് പകർപ്പ് |access-date=2012-02-27 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304220248/http://ttc-ad4.com/Travel/index.php?option=com_content&view=article&id=52&Itemid=68 |url-status=dead }}</ref>.
 
=== ജീവിത രീതി ===
വരി 513:
[[പ്രമാണം:Makkah road rush.jpg|left|thumb|മക്കയിലെ തിരക്ക് പിടിച്ച വീഥി]]
[[പ്രമാണം:Saptco mecca.jpg|right|thumb|മക്ക നഗരത്തിൽ സർവീസ് നടത്തുന്ന സൗദി ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്]]
മക്ക മുനിസിപ്പാലിറ്റി റോഡുകളുടെ വികസനത്തിന് വലിയ പ്രധാന്യം നൽകുന്നുണ്ട്. മക്കയിലെ എല്ലാ റോഡുകളും വളരെയധികം തിരക്ക് പിടിച്ചതാണ്<ref>{{Cite web |url=http://hafeezrm.hubpages.com/hub/Hajj-II |title=ആർക്കൈവ് പകർപ്പ് |access-date=2012-02-27 |archive-date=2012-09-08 |archive-url=https://web.archive.org/web/20120908103353/http://hafeezrm.hubpages.com/hub/Hajj-II |url-status=dead }}</ref>. പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്ക് വളരെ സഹായകരമാണ് ഇവിടുത്തെ ഷട്ടിൽ ബസ് സർവീസ്<ref>http://www.hajinformation.com/main/m80335.htm</ref>. ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി മിനായിൽ കിഴക്കുപടിഞ്ഞാറായി അനേകം സമാന്തര റോഡുകളും അവയെ പരസ്പരം ബന്ധിക്കുന്ന സ്ട്രീറ്റുകളും അവക്കൊക്കെ പേരും നമ്പറും ഉണ്ട്. കൂടാതെ ഇരുപത്തിനാലു മണിക്കൂറും പൊലീസ് സർവീസും ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ സേവനവും തിരക്ക് സമയങ്ങളിൽ സഹായകരമാണ്. തീർത്ഥാടകരെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹറമിലെത്തിക്കുന്നതിനും തിരിച്ചും സർവീസ് നടത്തുന്നതിനു ഗോൾഫ് വണ്ടികൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഇന്ത്യൻ നിർമ്മിത [[ഓട്ടോറിക്ഷ|ഓട്ടോറിക്ഷകളായിരുന്നു]] തീർത്ഥാടകർക്ക് നൽകിയിരുന്നത്. പുകയും ശബ്ദവും മൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അതൊഴിവാക്കി പകരം ഗോൾഫ് വണ്ടികൾ ഏർപ്പെടുത്തിയത്. ഹജ്ജ് വേളകളിൽ നഗര മധ്യത്തിലെ തിരക്കൊഴിവാക്കാൻ ഹറമിനടുത്തേക്കും പുണ്യ സ്ഥലങ്ങളിലേക്കും മിനി ബസുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നു. മിനി ബസുകൾ പുണ്യസ്ഥലങ്ങളിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും വിന്യസിക്കാറുണ്ട്‌.
[[പ്രമാണം:To mina3.jpg|left|thumb|ഹജ്ജ് കർമങ്ങൾക്കായി മിനായിലേക്ക് വാഹനങ്ങളിൽ പോകുന്ന ഹാജിമാർ]]
ഹജ്ജ് അനുമതി പത്രമില്ലാത്തവരുടെയും അനധികൃത താമസക്കാരുടെയും നുഴഞ്ഞുകയറ്റം തടയുന്നതിന് ഹജ്ജ് സമയങ്ങളിൽ മക്കക്കടുത്ത 12 പ്രവേശന കവാടങ്ങളിൽ പാസ്‌പോർട്ട് വിഭാഗം പരിശോധന കൂടുതൽ കർശനമാക്കാറുണ്ട്<ref>http://article.wn.com/view/2011/10/29/Men_dressed_as_women_caught_at_Makkah_checkpoint/</ref>. [[മരുഭൂമി|മരുഭൂമികളിലൂടെയുള്ള]] നുഴഞ്ഞുകയറ്റം പൊലീസിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നു. സ്ത്രീകളെ പരിശോധിക്കുന്നതിന് ചെക്ക്പോസ്റ്റുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കാറുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാത്തവരെയും അനധികൃത താമസക്കാരെയും പ്രവേശന കവാടങ്ങളിലെത്തുന്നതിന് മുമ്പ് തന്നെ തടയുന്നതിന് മക്കയിലേക്ക് പുറപ്പെടുന്ന വാഹന പാർക്കിങ് കേന്ദ്രങ്ങളിലും മറ്റും രഹസ്യ നിരീക്ഷണം നടത്താൻ പ്രത്യേക സംഘം ഉണ്ട്. അമിത വേഗത, സിഗ്‌നൽ കട്ടിങ് തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പോകുന്നവരെ പിടികൂടുന്നതിനു പുതിയ രീതിയായ സാഹിർ സംവിധാനം നിലവിലുണ്ട്. ഇത് വഴി അതിസൂക്ഷ്മമായാണ് ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്. വാഹന നമ്പർ, സ്ഥലം, സമയം, വാഹനമോടിക്കുന്ന ആൾ എന്നിവ കാമറയിൽ വ്യക്തമായി പതിയുന്നു.
വരി 524:
;ജിദ്ദ-മക്ക ഹൈവേ:
[[പ്രമാണം:An Entrance of Mecca on Jeddah Highway.JPG|left|thumb|ജിദ്ദ-മക്ക റോഡിലെ ഖുറാൻ രൂപത്തിലുള്ള പ്രവേശന കവാടം(ഹറം അതിർത്തി)]]
വിശുദ്ധ നഗരമായ മക്കയെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ സൗദി അറേബ്യയിലെ തിരക്കേറിയ പാതകളിൽ ഒന്നാണ് ജിദ്ദ-മക്ക അതിവേഗ പാത. മക്ക-ജിദ്ദ റോഡിനു മുകൾ ഭാഗത്ത് ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്ത നിർമ്മിക്കപ്പെട്ട ശിൽപ്പഭംഗി നിറഞ്ഞ കമാനം പ്രധാന ഹറം അതിർത്തി ആണ്. ജിദ്ദ-മക്ക എക്‌സപ്രസ് റോഡിലെ ശുമൈസിയിലാണ് പ്രധാന പരിശോധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തിരക്ക് സമയങ്ങളിൽ ഈ ചെക്ക്‌ പോസ്റ്റിനടുത്ത് റോഡിൽ കൂടുതൽ ട്രാക്കുകളും തുറക്കുന്നു. മക്കയിലേക്കുള്ള തീർത്ഥാടകർ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി ഇത് വഴി റോഡ്‌ മാർഗ്ഗമാണ് മക്കയിലെത്തുന്നത്. മക്കയിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചും സൗദി ട്രാൻസ്പോർട്ട് കോർപറേഷൻ (saptco) കൂടാതെ സ്വകാര്യ വാഹനങ്ങളും ഇത് വഴി സർവീസ് നടത്തുന്നുണ്ട്<ref>{{Cite web |url=http://www.meccatraveller.info/view/airport-transfers-of-mecca.html |title=ആർക്കൈവ് പകർപ്പ് |access-date=2012-02-23 |archive-date=2011-09-06 |archive-url=https://web.archive.org/web/20110906010740/http://www.meccatraveller.info/view/airport-transfers-of-mecca.html |url-status=dead }}</ref>.
;മക്ക-താഇഫ് മലമ്പാത:
[[പ്രമാണം:Ta'if, Saudi Arabia locator map.png|right|thumb|സൗദി ഭൂപടത്തിൽ തായിഫിന്റെ സ്ഥാനം]]
"https://ml.wikipedia.org/wiki/മക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്