"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
 
വരി 3:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു '''ബാബു ദിവാകരൻ''' (ജനനം: 5 നവംബർ 1952). പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു
==ജീവിതരേഖ==
[[ആർ.എസ്.പി.]]-യുടെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായിരുന്ന [[ടി.കെ. ദിവാകരൻ|ടി.കെ. ദിവാകരന്റെയും]] ദേവയാനിയുടെയും മകനായി [[കൊല്ലം|കൊല്ലത്തു]] ജനിച്ചു. എൽ.എൽ.ബി ബിരുദധാരി. [[ആർ.വൈ.എഫ്]] സംസ്ഥാന പ്രസിഡന്റായിരുന്നു.<ref>http://www.niyamasabha.org/codes/members/m055.htm</ref> 1987-ൽ [[എൽ.ഡി.എഫ്.]] ഘടകകക്ഷിയായ ആർ.എസ്.പി.-യുടെ സ്ഥാനാർത്ഥിയായി [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ [[കടവൂർ ശിവദാസൻ|കടവൂർ ശിവദാസനെ]] 12,722 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.<ref name =mathru1>{{cite web | url = http://matrubhumi.internetempower.net/election09/story.php?id=36338&cat=43&sub=318&subit=320 | title = കൊല്ലം നിയമസഭാമണ്ഡലം: എട്ടുതവണ യു.ഡി.എഫ്. ; അഞ്ചുപ്രാവശ്യം എൽ.ഡി.എഫ്. | date = ഏപ്രിൽ-മേയ്, 2009 | accessdate = മാർച്ച് 14, 2012 | publisher = മാതൃഭൂമി(പാർലമെന്റ് ഇലക്ഷൻ-2009 താൾ) | language = }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പിന്നീട് കോൺഗ്രസ്സിൽ ചേർന്ന [[കടവൂർ ശിവദാസൻ]] 1991-ലെ തിരഞ്ഞെടുപ്പിൽ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.
 
ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് [[ബേബി ജോൺ]] നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്.]]-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിലെ]] സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയത്തിനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി.
എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന [[ഷിബു ബേബി ജോൺ|ഷിബു ബേബിജോണുമായി]] പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ [[പി.കെ.ഗുരുദാസൻ|പി.കെ.ഗുരുദാസനോട്]] പരാജയപ്പെട്ടു . 2008 നവംബർ 16-ന് ആർ.എസ്.പി (എം) [[മുലായം സിങ്ങ് യാദവ്|മുലായം സിങ്ങിന്റെ]] സമാജ്‌വാദി പാർട്ടിയിൽ ലയിച്ചതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞു. സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് [[സമാജ്‌വാദി പാർട്ടി]] വിടുകയും ചെയ്തു. 2011-ൽ ബാബു ദിവാകരൻ കോൺഗ്രസ്(ഐ)-ൽ ചേർന്നു.<ref name =mathru2>{{cite web | url = http://www.mathrubhumi.com/story.php?id=160487 | title = ബാബു ദിവാകരൻ കോൺഗ്രസിൽ ചേർന്നു | date = ഫെബ്രുവരി 22, 2011 | accessdate = മാർച്ച് 14, 2012 | publisher = മാതൃഭൂമി | language = | archive-date = 2011-02-25 | archive-url = https://web.archive.org/web/20110225195456/http://www.mathrubhumi.com/story.php?id=160487 | url-status = dead }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബാബു_ദിവാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്