"അമ്മു സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
1894 ഏപ്രിൽ 22ന് [[പാലക്കാട്]] ജില്ലയിലെ [[ആനക്കര|ആനക്കരയിലെ]] വടക്കത്ത് കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്റെ പേര് ഗോവിന്ദ മേനോൻ എന്നായിരുന്നു. കുറെ മക്കളിൽ ഇളയവളായിരുന്നു, അമ്മു. വീട്ടിൽ നിന്ന് അനൗപചാരിക വിദ്യാഭ്യാസം കിട്ടി. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു. കുറെ കുട്ടികൾ ഉണ്ടായിരുന്നതിനാൽ അവരെ വളർത്താനും കല്ല്യാണം നടത്തി അയക്കാനും അമ്മ കുറെ കഷ്ടപ്പെട്ടു.
 
അമ്മുവിന്റെ 13-ആം വയസ്സിൽ അന്ന് നടപ്പായിരുന്ന [[സംബന്ധം]] നടത്തി. അവരേക്കാൾ 20 വയസ്സ് മൂപ്പുള്ള ഡോ. സ്വാമിനാഥനായിരുന്നു, ഭർത്താവ്. വിവാഹത്തെ തുടർന്ന് [[ചെന്നൈ|മദ്രാസിൽ]] എത്തി, പൊതുപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യകാല വനിതാസംഘടനയായ 'മദ്രാസ് വിമൻസ് അസോസിയേഷന്റെ' പ്രവർത്തകയായി. 1936ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] പ്രചാരണാർത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. 1942ൽ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരവുമായി]] ബന്ധപ്പെട്ട് അറസ്റ്റിലായി. 1947ൽ രൂപീകൃതമായ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗമായിരുന്നു. 1960 വരെ [[രാജ്യസഭ|രാജ്യസഭാംഗവുമായിരുന്നു]]. 1978ൽ അന്തരിച്ചു. [[മൃണാളിനി സാരാഭായി]], [[ക്യാപ്റ്റൻ ലക്ഷ്മി]] എന്നിവർ മക്കളാണ്.
 
==വിവാഹ ജീവിതം==
"https://ml.wikipedia.org/wiki/അമ്മു_സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്