"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:41D:9205:C4C4:98C6:42A8:EC10 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് InternetArchiveBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 18:
പൂർണ്ണസ്വരാജ് എന്ന ലക്ഷ്യവും, സത്യാഗ്രഹം എന്ന മാർഗ്ഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. 1920-22 കാലഘട്ടത്തിൽ ഗാന്ധിജി കൊണ്ടുവന്ന നിസ്സഹകരണസമരം അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയിരുന്നു. [[ചൗരി ചൗരാ സംഭവം|ചൗരിചൗരാ സംഭവവുമായി]] ബന്ധപ്പെട്ട് ഈ സമരം പിൻവലിക്കേണ്ടി വന്നിരുന്നില്ലായെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം ഇതുതന്നെയായിരുന്നേനെ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. 1928 ൽ നടന്ന [[ ബർദോളി സമരം|ബർദോളി സത്യാഗ്രഹം]] ഒരു പരിപൂർണ്ണ വിജയമായിരുന്നു.<ref name=bardoli1>{{cite news|title=സർദാർ പട്ടേൽ, ദ ഹീറോ ഓഫ് ബർദോളി|url=http://www.freeindia.org/biographies/freedomfighters/sardarpatel/page10.htm|publisher=ഫ്രീഇന്ത്യാ.ഓർഗ്}}</ref>. അത് ബ്രിട്ടീഷ് സർക്കാരിനെ തന്നെ സ്തംഭനാവസ്ഥയിലെത്തിച്ചു. അവസാനം സത്യഗ്രഹികളുടെ ചില നിബന്ധനകൾക്ക് വഴങ്ങാൻ സർക്കാർ തയ്യാറാവുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം അഹിംസയും, സത്യാഗ്രഹവുമാണെന്ന തന്റെ വിശ്വാസം അടിയുറച്ചതാക്കിയത് ബർദോളി സമരമാണെന്ന് പിന്നീടി ഗാന്ധിജി പറഞ്ഞിട്ടുണ്ട്.<ref>"കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാ ഗാന്ധി"' 41: 208–209, ഡാൽട്ടൺ, പുറം. 94.</ref>
 
==ദണ്ഡി യാത്ര ==
1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. 21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയും അവിടെ കൂടിയ നാലായിരത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു. കൂടാതെ നിരവധി സന്നദ്ധപ്രവർത്തകരും, ജാഥയിൽ ചേരാനായി എത്തി.<ref name=dm1>{{cite news|title=ദണ്ഡി യാത്ര|url=http://www.sscnet.ucla.edu/southasia/History/Gandhi/Dandi.html|publisher=കോളേജ് ഓഫ് ലെറ്റേഴ്സ് ആന്റ് സയൻസ്|accessdate=27-ജൂൺ-2013}}</ref> [[സരോജിനി നായിഡു|സരോജിനി നായിഡുവിനെപ്പോലുള്ള]] നേതാക്കൾ ജാഥയിൽ ചേർന്നു. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ജാഥയെകുറിച്ചുള്ള വാർത്തകൾ ഇടതോരാതെ വന്നിരുന്നു. [[ന്യൂയോർക്ക് ടൈംസ്]] എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി. ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ''ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും'' എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറടപറയുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്