"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 3:
== പശ്ചാത്തലം ==
 
1970-കളിൽ [[ജനിതക എൻജിനീയറിങ്ങ്|ജനിതക എൻജനിയറിംഗ്]] സാധ്യമാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു<ref>{{Cite book|title=It's in your DNA|last=Rosenberg|first=Eugene|publisher=Academic Pres|year=2017|isbn=978-0-12-812502-1|page=81-93|chapter=10: Genetic Engineering}}</ref>. ഇത്തരം ഗവേഷണങ്ങളുടെ ഗുണദോഷവശങ്ങളെപ്പറ്റി ശാസ്ത്രസമൂഹം വിശദമായ ചർച നടത്തുകയും മനുഷ്യരാശിക്ക് ദോഷകരമാകാത്തവിധം ഗവേഷണങ്ങൾ നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. ഈ മാർഗരേഖ [[അസിലോമർ 1975]] എന്ന പേരിലറിയപ്പെടുന്നു<ref>{{Cite web|url=https://authors.library.caltech.edu/11971/1/BERpnas75.pdf|title=Summary Statement of the Asilomar Conference on Recombinant DNA Molecules|access-date=2021-08-12|last=Berg|first=Paul,|last2=Baltimore|first2=David|date=1975-06-01|website=authors.library.caltech.edu|publisher=PNAS|last3=Brenner|first3=Sydney|last4=Roblin|first4=Richard O|last5=Singer|first5=Maxine}}</ref>. മനുഷ്യവംശത്തിന് ഗുണകരവും ദോഷകരവുമായി ഭവിച്ചേക്കാവുന്ന ദ്വന്ദസ്വഭാവമുള്ള ഗവേഷണ പദ്ധതികൾക്ക് (Dual Use Research ) അമേരിക്കൻ ഗവണ്മെൻറ് ഉപാധികളോടെയാണെങ്കിലും ധനസഹായം നൽകുന്നുണ്ട്<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/default.aspx|title=Dual Use Research of Concern|access-date=2021-08-10|date=2021-06-03|website=www.phe.gov|publisher=Public Health Emergency}}</ref>. ഇത്തരം ഗവേഷണ പദ്ധതികൾ ജൈവശാസ്ത്രമേഖലയിലാണെങ്കിൽ അവക്ക് '''''ആശങ്കാവഹം''''' എന്ന വിശേഷണം(Dual Use Research of Concern ) കൂടി നൽകപ്പെട്ടു . DURC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഉപവിഭാഗമാണ് ഗെയിൻ ഓഫ് ഫങ്ഷൺ റിസേർച്<ref name=":0" />
 
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്<ref>{{Cite web|url=https://www.bmj.com/content/bmj/369/bmj.m1547.full.pdf|title=Covid-19:First coronavirus was describedin the BMJ in 1965|access-date=2021-08-06|last=Mahase|first=Elizabeth|date=2020-04-16|website=bmj.com|publisher=thebmj}}</ref>. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ<ref>{{Cite book|title=Cold Wars:The fight against common cold|last=Tyrrell|first=David|last2=Fielder|first2=Michael|publisher=Oxford University Press|year=2002|isbn=978-0192632852|location=Oxford, UK}}</ref>. എന്നാൽ 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിന് കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം.<ref name=":1" /> ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്<ref>{{Cite book|title=Learning from SARS: Preparing for the Next Disease Outbreak: Workshop Summary.|last=LemonKnobler|first=StanleyStacey|last2=Mahmoud|first2=Adel|last3=Stanley|first3=Lemon|last4=Mack|first4=Alison|last5=Sivitz, Katherine Oberholtzer|first5=Laura|last6=Oberholtzer|first6=Katherine|publisher=National Academies Press (US).|year=2004|isbn=978-0-309-09154-1|editor-last=Knobler,S|editor-first=Stacey|location=Washington (DC)|pages=}}</ref>. H5N1 പോലുള്ള [[പക്ഷിപ്പനി]] വൈറസുൾ ഉൽപരിവർത്തനത്തിലൂടെ ആപൽകരമായിത്തീർന്നേക്കാവുന്നവ (Potential Pandemic Pathogens :PPP) എന്ന നിലയിൽ ഗവേഷണത്തിന് വിധേയമാക്കപ്പെട്ടു<ref name=":1">{{Cite web|url=https://www.nature.com/articles/nature02746|title=Genesis of a highly pathogenic and potentially pandemic H5N1 influenza virus in eastern Asia|access-date=2021-08-13|last=Li|first=K.S|date=2004-07-08|website=nature.com|publisher=Nature}}</ref>.
 
=== പ്രേരകങ്ങൾ ===
2002-ൽ പൊട്ടിപ്പുറപ്പെട്ട [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് ഒമ്പതു ശതമാനമായിരുന്നു. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന [[മെർസ്|മെർസ്,]] കൂടുതൽ മാരകമായിരുന്നു. അതിനാൽ തുടക്കത്തിൽ DURCയുടെ ഉപവിഭാഗമായി ആരംഭിച്ച ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും കടുത്ത നിബന്ധനകളോടെ യു.എസ്. ഗവണ്മെൻറ് അവിടത്തെ ഗവേഷണസ്ഥാപനങ്ങൾക്ക്ഗവേഷണങ്ങൾക്ക് അനുമതി നൽകി<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/p3co.aspx|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=Public Health Emergency: Science safety Security}}</ref>.
 
=== ലക്ഷ്യങ്ങൾ, ന്യായീകരണങ്ങൾ ===