"ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 35:
==== തെർത്തല്യൻ, ഒരിജൻ ====
 
ദൈവസങ്കല്പത്തെ വിവരിക്കാനായി ത്രിത്വം എന്ന് അർത്ഥം വരുന്ന ഗ്രീക്ക് പദം (Trias) ആദ്യമായി ഉപയോഗിച്ചത് ക്രി.പി. 180-നടുത്ത്, [[അന്ത്യോഖ്യയിലെ തിയോഫിലസ്]] ആണെന്ന് പറയപ്പെടുന്നു.<ref>Theophilus of Antioch to Autolycus - Doctrine of the Trinity - http://www.piney.com/HsTheopTrinity.html {{Webarchive|url=https://web.archive.org/web/20080330010554/http://www.piney.com/HsTheopTrinity.html |date=2008-03-30 }}</ref> ലത്തീനിൽ ദൈവത്തിലെ മൂന്നാളുകളെ ഉദ്ദേശിച്ച് ത്രിത്വം (Trinitas) എന്ന വാക്ക് ആദ്യമായുപയോഗിച്ചത്, ഉത്തര ആഫ്രിക്കയിലെ കാർ‍ത്തേജിൽ ജീവിച്ചിരുന്ന [[തെർ‍ത്തുല്യൻ]](Tertullian - 160-230) ആണ്. <ref>കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/15047a.htm</ref> പിതാവും പുത്രനും രണ്ട് വ്യത്യസ്ത ആളുകളാണെന്ന് അഭിപ്രായപ്പെട്ട തെർത്തല്യൻ അവർ ഏകസത്തയാണെന്ന് എടുത്തു പറഞ്ഞു. സത്തയിൽ ഒന്നായിരിക്കുന്ന വ്യതിരിക്ത ആളുകൾ അടങ്ങിയ തെർത്തല്യന്റെ ത്രിത്വത്തിലുള്ളത് പിതാവും പിതാവിൽ നിന്ന് ജനിക്കുന്ന പുത്രനും പിതാവിൽ നിന്ന് പുത്രൻ വഴി പുറപ്പെടുന്ന പരിശുദ്ധാത്മാവും ആണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ആളുകളെന്നതിന് പകരം, ഒരാൾ മാത്രമായ ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ മാത്രമാണെന്ന് തെർത്തല്യന്റെ സമകാലീനനായ [[സാബെല്ലിയസ്]] വാദിച്ചിരുന്നു. [[സാബെല്ലിയനിസം]] എന്നറിയപ്പെട്ട ഈ വാദം, പിന്നീട് [[അരിയൂസ്|ആരിയൂസ്]] സ്വീകരിച്ച നിലപാടിനു നേർ‌വിപരീതമയിരുന്നു. ഇതിനെ തെർത്തല്യൻ നിശിതമായി വിമർശിച്ചു.<ref>Sabellianism - http://orthodoxwiki.org/Sabellianism</ref>
 
വരി 63:
 
ക്രി.പി. 379-ൽ ആരിയനിസത്തെ എതിർത്തിരുന്ന തിയോഡോഷ്യസ് ഒന്നാമൻ റോമാ ചക്രവർ‍ത്തിയായി. നിഖ്യാ അവശേഷിപ്പിച്ചതും നിഖ്യായ്ക്കു ശേഷമുണ്ടായതുമായ പ്രശ്നങ്ങൾ പരിഗണിക്കാനായി സഭാ നേതാക്കന്മാരുടെ ഒരു സമ്മേളനം അദ്ദേഹം ക്രി.പി. 381-ൽ കോൺസ്റ്റാന്റിനോപ്പിളിൽ വിളിച്ചുകൂട്ടി.<ref>First Council of Constantinople - 381 - http://www.piar.hu/councils/ecum02.htm {{Webarchive|url=https://web.archive.org/web/20120621225400/http://www.piar.hu/councils/ecum02.htm |date=2012-06-21 }}</ref> 150-ഓളം മെത്രന്മാർ ചേർന്ന ആ സൂനഹദോസിൽ കപ്പദോച്ചിയൻ പിതാക്കന്മാരായ നിസ്സായിലേയും നസിയാൻ‍സസിലേയും ഗ്രിഗറിമാർ പ്രധാന പങ്കു വഹിച്ചു. {{സൂചിക|൫}} സൂനഹദോസ് കൂടുതൽ വ്യക്തവും സമഗ്രവുമായ ഒരു വിശ്വാസപ്രമാണം അംഗീകരിച്ചു. ത്രിത്വത്തിലെ 'ആളുകൾ' എന്ന സങ്കല്പത്തിൽ അത് പ്രത്യേകം ഊന്നൽ നൽകി. ആദ്യത്തെ രണ്ട് ആളുകളായ പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള തർക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകമൂലം, നിഖ്യാസൂനഹദോസ്, ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാതമാവിനെ വലിയ പ്രാധാന്യം നൽകാതെയാണ് പരാമർശിച്ചിരുന്നത്. പുതിയ വിശ്വാസപ്രമാണത്തിന്റെ ഒരു പ്രത്യേകത, അത് പരിശുദ്ധാത്മാവിന് തുല്യതയും കൂടുതൽ പ്രാധാന്യവും കല്പിച്ചു എന്നതായിരുന്നു.
 
=== അഗസ്റ്റിൻ ===
വരി 69:
കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിനു ശേഷവും ത്രിത്വസിദ്ധാന്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടർന്നു. ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭാവന ആദ്യ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ ക്രൈസ്തവചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന ഹിപ്പോയിലെ [[അഗസ്റ്റിൻ|അഗസ്റ്റിന്റേതാണെന്നു]] പറയാം.<ref>The Crossroads Initiative - Augustine, the Trinity, and the Filioque-Yves Congar - http://www.crossroadsinitiative.com/library_article/736/Augustine__the_Trinity__and_the_Filioque_Yves_Congar.html</ref> അഗസ്റ്റിന്റെ മുഖ്യഗ്രന്ഥങ്ങളിലൊന്ന് ത്രിത്വത്തെക്കുറിച്ചായിരുന്നു(De Trinitate).<ref>On the Holy Trinity - Aurelius Augustine - http://thriceholy.net/Texts/augustinef.html</ref> ക്രി.പി 399 മുതൽ 419 വരെയുള്ള ഇരുപത് വർഷം കൊണ്ട് എഴുതിയ ഈ കൃതി വഴി അഗസ്റ്റിൻ ത്രിത്വസിദ്ധാന്തത്തിന് സമഗ്രമായ ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തി. ത്രിത്വത്തിലെ മൂന്നാളുകൾക്കുമിടയിൽ ഒരുതരത്തിലുമുള്ള വലിപ്പച്ചെറുപ്പം അഗസ്റ്റിന് സ്വീകാര്യമല്ലായിരുന്നു. പരിശുദ്ധാത്മാവിനെ പിതാവിൽ നിന്നു മാത്രം പുറപ്പെടുന്നവനെന്നതിന് പകരം പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നവനായാണ് അഗസ്റ്റിൻ കണ്ടത്. അഗസ്റ്റിനിൽ നിന്ന് പാശ്ചാത്യസഭ സ്വീകരിച്ച് ഈ നിലപാട്, പിന്നീട് പൗരസ്ത്യ-പാശ്ചാത്യസഭകൾ തമ്മിൽ ഭിന്നതക്കുള്ള കാരണങ്ങളിലൊന്നായി.{{സൂചിക|൬}}
 
ത്രിത്വസിദ്ധാന്തത്തിന് മനശാസ്ത്രപരമായ ഒരു മാനം കൊടുക്കാനും അഗസ്റ്റിൻ ശ്രമിച്ചു. ത്രിയേകദൈവത്തിന്റെ സൃഷ്ടിയായ പ്രപഞ്ചത്തിൽ ത്രിത്വം പ്രതിബിംബിക്കുന്നുണ്ടെന്നും ദൈവഛായയിൽ ഉരുവാക്കപ്പെട്ടിരിക്കയാൽ മനുഷ്യരിലും ത്രിത്വത്തിന്റെ അംശം ഉൾച്ചേർന്നിട്ടുണ്ടെന്നും ബുദ്ധിയും സ്മരണയും ഇച്ഛയും ചേർന്ന ഒരു ത്രിത്വമാണ് മനുഷ്യമനസ്സ് എന്നും അദ്ദേഹം വാദിച്ചു.<ref>Augustine Fellowship Study Center - Historical Profile - http://www.augustinefellowship.org/augustinefellowship/resource/00000011.shtml?main {{Webarchive|url=https://web.archive.org/web/20080501045750/http://www.augustinefellowship.org/augustinefellowship/resource/00000011.shtml?main |date=2008-05-01 }}</ref>
 
== വിലയിരുത്തൽ ==
വരി 84:
ക്രിസ്തുമതവുമായി പല മൗലികതകളും പങ്കിടുന്ന മതങ്ങളായ ഇസ്ലാമിനും യഹൂദമതത്തിനും [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] നിന്നുള്ള അകൽച്ചയുടെ മൂലകാരണങ്ങളിലൊന്ന് ത്രിത്വസിദ്ധാന്തമാണ്. മുസ്ലിങ്ങളുടെ പവിത്രഗ്രന്ഥമായ ഖുർ ആനിൽ ത്രിത്വസിദ്ധാന്തത്തെ വിമർശിക്കുന്ന രണ്ടു വാക്യങ്ങളെങ്കിലും ഉണ്ട്. <ref>IV-171, V-116 - ഈ വാക്യങ്ങളിൽ വിമർശിക്കപ്പെടുന്ന ത്രിത്വം ക്രൈസ്തവസഭകളുടെ വിശ്വാസത്തിലെ ത്രിത്വവുമായി ഒത്തുപോകുന്നില്ല എന്ന് പറയേണ്ടതുണ്ട്. യേശുവിന്റെ അമ്മയായ മേരിയേയും ത്രിത്വത്തിൽ ഉൾപ്പെടുത്തി ഇവയിൽ പരാമർശിച്ചിരിക്കുന്നു</ref>ഇസ്ലാം മതത്തിലേക്ക് പരിവർത്തിതനായി അബ്ദൽ ഹക്കിം മുറാദ് എന്ന പേര് സ്വീകരിച്ച പ്രഖ്യാത ചിന്തകനായ തിമോത്തി വിന്റർ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. <blockquote>
 
സെമറ്റിക്ക് വീക്ഷണത്തിന്റെ നന്മകളിലൊന്ന്, അന്തിമയാഥാർഥ്യം അന്തിമവിശകലനത്തിൽ ലളിതമായിരിക്കുമെന്ന ബോധ്യമാണ്. രണ്ടു സ്വഭാവങ്ങളുള്ള ഒരാളടക്കം മൂന്നാളുകളടങ്ങുന്നതും എന്നാൽ എങ്ങനേയോ ഒന്നായിരിക്കുന്നതുമായ നിഖ്യായുടെ ദൈവം, യുക്തിക്കു നിരക്കാത്തതും അന്തഃകരണത്തിന് ബോധ്യം തരാത്തതുമാണ്. എല്ലാത്തിന്റേയും മൂലമായ ദൈവത്തിന്റെ യാഥാർഥ്യം അത്ര സങ്കീർണമായിരിക്കുക അസാദ്ധ്യമാണ്.<ref>Trinity a Muslim Perspective - ഓക്സ്ഫോർഡിൽ ഒരു ക്രൈസ്തവസദസ്സിന് മുൻപിൽ 1996-ൽ നടത്തിയ പ്രഭാഷണം - http://www.islamfortoday.com/murad03.htm {{Webarchive|url=https://web.archive.org/web/20080417003336/http://www.islamfortoday.com/murad03.htm |date=2008-04-17 }}</ref>
</blockquote>
 
"https://ml.wikipedia.org/wiki/ത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്