"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 25:
=== ആശയങ്ങൾ ===
 
യവന സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ വികസിച്ചുവന്ന ഗ്രീക്ക് ക്രിസ്തീയതിൽ നിന്ന് ഭിന്നമായിരുന്നു തെർത്തുല്യന്റെ [[ക്രിസ്തുമതം]]. അത് തത്ത്വചിന്തയ്ക്കെതിരെ മുഖം തിരിച്ചു നിന്നു. തത്ത്വചിന്തകന്മാരെ തെർത്തുല്യൻ "പാക്ഷണ്ഡികളുടെ പാത്രിയർക്കീസുമാർ" (Patriarchs of the heretics) എന്നു വിളിച്ചു.<ref name = "cath"/> തത്ത്വചിന്ത സുവിശേഷത്തിന്റെ മുന്നോടിയും(praeparatio evangelica), പഴയനിയമം വഴിയുള്ള ദൈവവെളിപാടിനു സമവുമാണെന്ന അലക്സാണ്ട്ട്രിയയിലെ ക്ലെമന്റിന്റെ സിദ്ധാന്തത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു.<ref>[[എസ്.രാധാകൃഷ്ണൻ]], പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറം 274</ref> "[[ഏഥൻസ്|ഏഥൻസിന്]] [[യെരുശലേം|യെരുശലേമുമായി]] എന്തുബന്ധമാണ് സാധ്യമായത്; അക്കാദമിയും പള്ളിയും തമ്മിൽ എന്തു ബന്ധം?" എന്നൊക്കെ അദ്ദേഹം അത്ഭുതപ്പെട്ടു.<ref>വിശ്വാസത്തിന്റെ വഴികൾ, ജോൺ എ. ഹച്ചിൻസൺ(പുറം 439</ref><ref>[{{Cite web |url=http://ecole.evansville.edu/glossary/tertullian.html |title=തെർത്തുല്യൻ, The Ecole Glossary] |access-date=2009-10-24 |archive-date=2009-03-19 |archive-url=https://web.archive.org/web/20090319022632/http://ecole.evansville.edu/glossary/tertullian.html |url-status=dead }}</ref> ഗ്രീക്ക് ക്രിസ്തീയത, ദൈവശാസ്ത്രത്തിനും തത്ത്വമീമാംസയ്ക്കും യോഗാത്മകതയ്ക്കും പ്രാധാന്യം കൊടുത്തപ്പോൾ, തെർത്തുല്യന്റെ ലത്തീൻ ക്രിസ്തീയത സന്മാർഗ്ഗികതയ്ക്കും, നിയമനിഷ്ഠക്കും പ്രായോഗികതയ്ക്കും മുഖ്യസ്ഥാനം നൽകി. ദൈവവെളിപാടുമായി ബന്ധമില്ലാത്ത എല്ലാ യുക്തിചിന്തയേയും തെർത്തുല്യൻ തിരസ്കരിച്ചു. മനുഷ്യാത്മാവിന്റെ അടിസ്ഥാനസ്വഭാവം ക്രിസ്തീയമാണെന്നും ആ [[ആത്മാവ്]] വിളിച്ചുപറയുന്ന തെളിവിന് ചെവി തുറക്കുകയേ വേണ്ടൂ {{Ref_label|ക|ക|none}} എന്നും അദ്ദേഹം വാദിച്ചു. താൻ സ്വീകരിച്ച വിശ്വാസത്തിന്റെ അവിശ്വസനീയതയിൽ ആവേശഭരിതനായി തെർത്തുല്യൻ ഇങ്ങനെ ഘോഷിച്ചു:
 
{{Cquote|ദൈവത്തിന്റെ പുത്രൻ മരിച്ചു: അത് അസംബന്ധമാണെന്നതു തന്നെ അതിന്റെ വിശ്വസനീയതയ്ക്കു തെളിവാണ്. അവൻ സംസ്കരിക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു: അത് അസാദ്ധ്യമായതിനാൽ, ഉറപ്പാണ്.<ref name = "durant">വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങൾ 612-613)</ref>}}
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്