"തിലകം ഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 19:
പതിനേഴാം വയസ്സിൽ ഹൈദരാബാദിനായി ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഗോപാൽ, മികച്ച സ്‌പൈക്കറായിരുന്നു. ഇന്ത്യയിൽ പര്യടനം നടത്തിയ യൂറോപ്യൻ ചാമ്പ്യൻ ടീം റുമാനിയക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടി.
1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു തിലകം ഗോപാൽ. ഏഷ്യൻ ഗെയിംസിനുശേഷം ഇന്ത്യയിൽ പര്യടനം നടത്തിയ സോവിയറ്റ് യൂണിയൻ ടീമിനെതിരെ ഇന്ത്യയെ നയിച്ചു. 1966-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ നായകനായിരുന്നു. 1963-ലെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിലും നിർണായകമായി.
കളിക്കുശേഷം റഫറീയിങ്ങിലേക്ക് തിരിഞ്ഞ അദ്ദേഹം 1978-ലെ കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങൾ നിയന്ത്രിച്ചു. ആന്ധ്രപ്രദേശ് പോലീസിൽ എസ്.പിയായാണ് വിരമിച്ചത്. വോളിബോളിന് പുറമെ, മികച്ച അത്‌ലറ്റുമായിരുന്നു ഗോപാൽ. 400 മീറ്ററിൽ അദ്ദേഹം സ്ഥാപിച്ച 50.20 സെക്കൻഡിന്റെ ആന്ധ്ര പോലീസ് റെക്കോഡ് 30 വർഷങ്ങൾക്കുശേഷം നിലനിന്നു.<ref>{{Cite web |url=http://www.mathrubhumi.com/sports/story.php?id=325727 |title=ആർക്കൈവ് പകർപ്പ് |access-date=2012-12-21 |archive-date=2012-12-20 |archive-url=https://web.archive.org/web/20121220185848/http://www.mathrubhumi.com/sports/story.php?id=325727 |url-status=dead }}</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/തിലകം_ഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്