"ഞാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 77:
==ഉപയോഗങ്ങൾ==
[[File:Syzygium cumini bark.jpg|thumb|ഞാവലിന്റെ തടി]]
പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും [[വിനാഗിരി]] ഉണ്ടാക്കാം. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. ചില സ്ഥലങ്ങളിൽ ആൾക്കാർ പല്ലു വൃത്തിയാക്കാൻ ഞാവലിന്റേ കമ്പുകൾ ഉപയോഗിക്കാറുണ്ട്. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവാറുണ്ട്. നന്നായി കത്തുന്ന തടി വിറകായും കരിയുണ്ടാക്കാനും കൊള്ളാം. തടി പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. നനവു സഹിക്കുന്നതും ചിതൽ തിന്നാത്തതുമാണ് തടി. ഗിത്താർ ഉണ്ടാക്കാൻ തടി നല്ലതാണ്. മീൻവലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്റെ തടിയിൽ നിന്നും കിട്ടുന്നു. ഫിലിപ്പൈൻസിൽ ഞാവൽപ്പഴം വ്യാപകമായി വാറ്റി മദ്യം ഉണ്ടാക്കാറുണ്ട്<ref>{{Cite web |url=http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1576 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-07 |archive-date=2012-07-31 |archive-url=https://web.archive.org/web/20120731032730/http://www.worldagroforestrycentre.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=1576 |url-status=dead }}</ref>. ഇല വാറ്റിയാൽ ലഭിക്കുന്ന എണ്ണ സോപ്പിനു സുഗന്ധം നൽകാൻ ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്ടങ്ങളിൽ തണൽമരമായി ഞാവൽ വളർത്താറുണ്ട്. ശ്രദ്ധയോടെ മുറിച്ചു നിർത്തിയാൽ നല്ലൊരു വേലിയായും ഞാവൽ വളർത്തിയെടുക്കാം.
==രസാദി ഗുണങ്ങൾ==
 
വരി 90:
==ഔഷധഗുണങ്ങൾ==
[[പ്രമാണം:Ripe jamun fruits.jpg|thumb|ഞാവൽ പഴങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു]]
ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ <ref>{{Cite web |url=http://ugcdskpdf.unipune.ac.in/Journal/uploads/BL/BL080183-A-4.pdf |title=ആർക്കൈവ് പകർപ്പ് |access-date=2013-01-08 |archive-date=2012-12-02 |archive-url=https://web.archive.org/web/20121202042241/http://ugcdskpdf.unipune.ac.in/Journal/uploads/BL/BL080183-A-4.pdf |url-status=dead }}</ref>. ഞാവൽപ്പഴത്തിൽ ധാരാളമായി [[ജീവകം എ|ജീവകം എയും]] [[ജീവകം സി|ജീവകം സിയും]] അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു<ref>http://www.stuartxchange.org/Duhat.html</ref>. ഉണക്കിപ്പൊടിച്ച കുരു [[പ്രമേഹം|പ്രമേഹത്തിന്]] വളരെ ഫലപ്രദമാണ്<ref>http://www.hindu.com/2006/07/21/stories/2006072104720200.htm</ref>. ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം [[ആന്റിബയോട്ടിക്]] ശേഷിയുണ്ട്<ref>http://www.hort.purdue.edu/newcrop/morton/jambolan.html</ref>. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്<ref>http://www.herbsguide.net/jaman.html</ref>.
 
==കീടബാധ==
വരി 150:
==പുറത്തേക്കുള്ള കണ്ണികൾ==
* [http://indiabiodiversity.org/species/show/31820 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
* [http://www.deshabhimani.com/periodicalContent5.php?id=469 ആരോഗ്യത്തിന് ഞാവൽ] {{Webarchive|url=https://web.archive.org/web/20120330005818/http://www.deshabhimani.com/periodicalContent5.php?id=469 |date=2012-03-30 }}
* [http://www.issg.org/database/species/ecology.asp?si=505 കൂടുതൽ വിവരങ്ങൾ]
* [http://eol.org/pages/2508660/media ചിത്രങ്ങൾ]
"https://ml.wikipedia.org/wiki/ഞാവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്