"ചാകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 2:
കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ചാകര (മഡ് ബാങ്ക്‌സ്). വർഷകാലത്ത് [[കടൽതീരം|തീരക്കടലിലാണ്]] '''ചാകര''' പ്രതിഭാസം കാണപ്പെടുന്നത്. രണ്ട് [[അഴിമുഖം|അഴിമുഖങ്ങൾക്കിടയിലാണ്]] ചാകര കാണുന്നത്. [[നദി|നദീമുഖത്ത്]] നിന്നുവരുന്ന [[ചെളി|ചെളിയും]] [[എക്കൽ|എക്കലും]] ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ [[കടൽ]] ഇവയെ പുറം തള്ളുന്നു. [[മീൻ|മീനുകൾക്ക്]] [[ഭക്ഷണം|ഭക്ഷണസങ്കേതമാകുന്ന]] ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. [[ആഴ്‌ച|രണ്ടാഴ്ച]] മുതൽ മൂന്നു [[മാസം]] വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ '''ചാകരക്കൊയ്ത്ത്''' എന്നും പറയാറുണ്ട്.
== പഠനം ==
[[ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി|ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി]] (എൻഐഒ) ശാസ്ത്രജ്ഞർ, ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് നടത്തിയ പഠനത്തിൽ ആഗോളതാപനം തടയാൻ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയിൽ ഒളിഞ്ഞിരിക്കുന്നുവെന്നും. ചാകര മൂലമുണ്ടാകുന്ന [[ഫ്രജിലേറിയ]], [[നോക്റ്റിലുക്ക]], [[കോസിനോഡിസ്‌കസ്]] പോലെയുള്ള സസ്യപ്ലവകങ്ങൾ കഴിക്കനാണ് മത്സ്യങ്ങൾ എത്തുന്നതെന്നും കണ്ടെത്തി. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് [[ചാള]] ആകും കൂടുതൽ എത്തുക. ചാള, [[അയല]], [[ചെമ്മീൻ]], [[കൊഴുവ]] എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലർന്ന പച്ചനിറമുള്ള പോളവെള്ളമായിരിക്കും ഈ പ്രദേശങ്ങളിൽ കാണപ്പെടുക. അടിത്തട്ടിൽ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോൾ ഓക്‌സിജൻ ലഭിക്കാൻ മീനുകൾ മുകൾ ഭാഗത്തേക്ക് വരും.<ref>{{Cite news|url=http://www.janmabhumidaily.com/news561328|title=ജന്മഭൂിമ|last=|first=|date=February 11, 2017|work=|access-date=|via=|archive-date=2018-07-22|archive-url=https://web.archive.org/web/20180722145553/https://www.janmabhumidaily.com/news561328|url-status=dead}}</ref>
[[വർഗ്ഗം:മത്സ്യബന്ധനം]]
[[വർഗ്ഗം:സമുദ്രപ്രതിഭാസങ്ങൾ]]
"https://ml.wikipedia.org/wiki/ചാകര" എന്ന താളിൽനിന്ന് ശേഖരിച്ചത്