"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 2:
[[പ്രമാണം:Charlemagne-by-Durer.jpg|ലഘു|കാറൽമാൻ ചക്രവർത്തി]][[മദ്ധ്യകാലം|മദ്ധ്യകാല]] [[യൂറോപ്പ്|യൂറോപ്പിൽ]] വിശാലമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഭരണാധികാരിയായിരുന്നു '''കാറൽമാൻ''' (ഇംഗ്ലീഷ്: Charlemagne ''ഷാർലിമെയ്ൻ'', ലത്തീൻ: Carolus Magnus ''കാറോലുസ് മഗ്നുസ്‌'', അർഥം: മഹാനായ ചാൾസ്). (ജനനം: ക്രി.വ. 742; മരണം: 814 ജനുവരി 28) ആദ്യകാലത്ത് [[ഫ്രാങ്കുകൾ|ഫ്രാങ്കുകളുടെ]] രാജാവായിരുന്ന ഇദ്ദേഹം തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുകയും [[റോമാ സാമ്രാജ്യം|റോമൻ ചക്രവർത്തി]] എന്ന പദവി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ പടിഞ്ഞാറൻ യൂറോപ്പിന്റെയും മധ്യ യൂറോപ്പിന്റെയും മിക്ക ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. ആദർശക്രിസ്തീയ സാമ്രാട്ടായി ഘോഷിക്കപ്പെട്ട കാറൽമാനെ, ലിയോ മൂന്നാമൻ [[മാർപ്പാപ്പ]] വിശുദ്ധറോമാസാമ്രാട്ടായി കിരീടം ധരിപ്പിച്ചു. പാശ്ചാത്യ യൂറോപ്പിനെ മാത്രമല്ല മധ്യകാലത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പടയോട്ടങ്ങളും ആഭ്യന്തര ഭരണപരിഷ്കാരങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്‌.
 
[[ജർമനി|ജർമനിയുടെയും]] [[ഫ്രാൻസ്|ഫ്രാൻസിന്റെയും]] [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും]] ഭരണാധികാരികാരികളുടെ ശ്രേണിയിൽ അദ്ദേഹത്തെ ചാൾസ് ഒന്നാമൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയോട്]] ഉദാരനയം സ്വീകരിച്ചിരുന്ന പിതാവിന്റെ പാത പിന്തുടർന്ന അദ്ദേഹം പോപ്പിന്റെ അധികാരത്തിന്റെ സംരക്ഷകനായി. ഫ്രഞ്ച്, ജർമ്മൻ രാജകുടുംബങ്ങളുടെ സ്ഥാപകനെന്നതിനുപരി, യൂറോപ്പിന്റെതന്നെ പിതാവായി ചിലപ്പോഴൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.<ref>[{{Cite web |url=http://www.karlspreis.de/preistraeger/seine_heiligkeit_papst_johannes_paul_ii/ansprache_von_seiner_heiligkeit_papst_johannes_paul_ii.html |title=Der Karlspreisträger Seine Heiligkeit Papst Johannes Paul II] |access-date=2011-02-17 |archive-date=2012-01-17 |archive-url=https://web.archive.org/web/20120117151907/http://www.karlspreis.de/preistraeger/seine_heiligkeit_papst_johannes_paul_ii/ansprache_von_seiner_heiligkeit_papst_johannes_paul_ii.html |url-status=dead }}</ref> പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്പിന്റെ മിക്കഭാഗങ്ങളും ഒരു ഏകീകൃത ഭരണസംവിധാനത്തിനു കീഴിൽ വന്നത് കാറൽമാന്റെ കാലത്താണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാന്ദികുറിച്ച കരോളിനിയൻ നവോത്ഥാനമാണ് ഇന്നു കാണുന്ന യൂറോപ്യൻ സംസ്കാരികസ്വത്വത്തെ രൂപപ്പെടുത്തിയത് എന്നു ചിലർ അഭിപ്രായപ്പെടുന്നു.<ref>Riché, Preface xviii, Pierre Riché reflects: "[H]e enjoyed an exceptional destiny, and by the length of his reign, by his conquests, legislation and legendary stature, he also profoundly marked the history of Western Europe."</ref>
 
== പേരിനു പിന്നിൽ ==
തന്റെ മുത്തച്ഛനായ കാർലെസ്‌ മാർട്ടലിന്റെ പേരിൽ നിന്നാണ് അദ്ദേഹത്തിനു പേര് ലഭിച്ചത്. "കാർലാസ്" എന്ന [[ജർമാനിക്]] പദത്തിന്റെ അർത്ഥം "സാധാരണക്കാരൻ"<ref>[{{Cite web |url=http://www.meertens.knaw.nl/voornamen/VNB/index.php?id=10650&act=zoeken |title=Etymology of "Charles/Karl/Karel"] |access-date=2011-02-17 |archive-date=2008-12-07 |archive-url=https://web.archive.org/web/20081207100030/http://www.meertens.knaw.nl/voornamen/VNB/index.php?id=10650&act=zoeken |url-status=dead }}</ref> എന്നാണെങ്കിലും അദ്ദേഹത്തിന്റെ പേരിന്റെ ആദ്യരൂപം ലത്തീനിൽ "കാറോലുസ്" എന്നായിരുന്നു. "കാർലെ ലെ മാഗ്നെ" എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം "മഹാനായ കാർലെ" എന്നാണ്. അദ്ദേഹത്തിന്റെ ചരിത്രമായി സങ്കല്പിക്കപ്പെടുന്ന "കാറൽമാൻ ചരിതം" [[ചവിട്ടുനാടകം]] പ്രസിദ്ധമാണ്.<ref>[{{Cite web |url=http://www.christianfolkarts.com/chavittunatakam.html |title=Christian Folk Arts] |access-date=2011-02-17 |archive-date=2011-03-24 |archive-url=https://web.archive.org/web/20110324220907/http://www.christianfolkarts.com/chavittunatakam.html |url-status=dead }}</ref> ഇതിൽ നിന്നാണ് "കാറൽമാൻ" എന്ന പേര് മലയാളത്തിൽ പ്രചരിച്ചത്.
 
== ജീവിതം==
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്