"ഓട്ടൊമൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരം ചേർത്തു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 59:
1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു [[സാമ്രാജ്യം|സാമ്രാജ്യമായിരുന്നു]] '''ഓട്ടൊമൻ സാമ്രാജ്യം'''.([[Ottoman Turkish language|പുരാതന ഓട്ടൊമൻ ടർക്കിഷ്]]: دولتْ علیّه عثمانیّه ദെവ്ലെതി ആലിയെയി ഓസ്മാനിയ്യെ<ref>[http://www.twareekh.com/images/upload/aboutus/ottmani10liras1334F-.jpg Ottoman banknote with Arabic script]</ref> [[Turkish language|ആധുനിക ടർക്കിഷ്]]: ''Osmanlı İmparatorluğu''). ഇത് '''ടർക്കിഷ് സാമ്രാജ്യം''', '''ടർക്കി''' എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന്‌ [[ലൊസാൻ ഉടമ്പടി]]<nowiki/>യിലൂടെ [[റിപ്പബ്ലിക്ക് ഓഫ് ടർക്കി]] എന്ന രാജ്യത്തിന്‌ സാമ്രാജ്യം വഴിമാറി.
 
സാമ്രാജ്യത്തിന്റെ ഏറ്റവും വിസ്തൃതമായ 16ആം നൂറ്റാണ്ടിനും 17ആം നൂറ്റാണ്ടിനും ഇടയ്ക്ക് മൂന്നു ഭൂഖണ്ഡങ്ങൾ വ്യാപിച്ചുകിടന്ന ഓട്ടൊമൻ സാമ്രാജ്യം [[തെക്കുകിഴക്കൻ യൂറോപ്പ്]], [[മദ്ധ്യപൂർവ്വേഷ്യ]], [[വടക്കേ ആഫ്രിക്ക]] എന്നി പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആധിപത്യം സ്ഥാപിച്ചിരുന്നു. സാമ്രാജ്യത്തിൽ 29 പ്രൊവിൻസുകളും അനേകം സാമന്തരാജ്യങ്ങളും ഉണ്ടായിരുന്നു. ഈ സാമന്തരാജ്യങ്ങളിൽ ചിലത് പിൽക്കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു, മറ്റു ചിലത് കാലക്രമേണ സ്വയംഭരണം കൈവരിച്ചു. ദൂരദേശത്ത് സ്ഥിതി ചെയ്തിരുന്ന പല പ്രദേശങ്ങളും ഓട്ടൊമൻ സുൽത്താനും ഖലീഫയ്ക്കും കൂറ് പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്തിന്‌ താത്കാലികമായി കീഴ്പ്പെട്ടിരുന്നു. 1565ൽ ആച്ചെ സുൽത്താന്റെ പ്രഖ്യാപനവും അതുപോലെ അറ്റ്ലന്റിക്ക് സമുദ്രത്തിലെ ദ്വീപുകളായ ലാൻസറോട്ട് (1585), മഡൈറ (1617), വെസ്റ്റ്മന്നയാർ (1627), ലുണ്ഡി (1655) എന്നിവയും ഉദാഹരണങ്ങളാണ്‌.‌<ref>[{{Cite web |url=http://www.dzkk.tsk.mil.tr/TURKCE/TarihiMiras/AtlantikteTurkDenizciligi.asp |title=Turkish Navy Official Website: "Atlantik'te Türk Denizciliği"] |access-date=2009-01-19 |archive-date=2009-04-16 |archive-url=https://web.archive.org/web/20090416040844/http://www.dzkk.tsk.mil.tr/TURKCE/TarihiMiras/AtlantikteTurkDenizciligi.asp |url-status=dead }}</ref>
 
മുസ്ലീങ്ങളുടെ വിശുദ്ധനഗരങ്ങളായ [[മെക്ക|മെക്കയും]] [[മദീന|മദീനയും]] [[ജെറുസലേം|ജെറുസലേമും]], സാംസ്കാരികകേന്ദ്രങ്ങളായിരുന്ന [[കെയ്‌റോ]], [[ദമാസ്കസ്]], [[ബാഗ്ദാദ്]] എന്നിവയുടെയെല്ലാം നിയന്ത്രണം സ്വായത്തമായിക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമികലോകത്തിന്റെ തന്നെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=66-73|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
"https://ml.wikipedia.org/wiki/ഓട്ടൊമൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്