"ഐസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arjuncm3 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2535327 നീക്കം ചെയ്യുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 22:
ശ്രേഷ്ഠയായ മാതവായും ഭാര്യയായുമാണ് ഈജിപ്ഷ്യർ ഐസിസിനെ കണ്ടിരുന്നത്. പ്രകൃതി, ഇന്ദ്രജാലം എന്നിവയുടെ അധിപയും ഐസിസ് ആയിരുന്നു. [[Slave|അടിമകൾ]], [[Sin|പാപികൾ]], [[Artisan|കലാകാരന്മാർ]] എന്നിവരുടെ മിത്രമായും ഐസിസ് അറിയപ്പെട്ടിരുന്നു. എങ്കിലും ധനികരും, കന്യകമാരും, പ്രഭുക്കന്മാരും ഭരണാധികാരികളുമെല്ലാം ഐസിസ് ദേവിയെ ആരാധിച്ചുവന്നിരുന്നു.<ref name="R.E Witt p7">R.E Witt, ''Isis in the Ancient World'', p. 7, 1997, ISBN 978-0-8018-5642-6</ref> രാജാക്കന്മാരുടെയും രാജയോഗത്തിന്റെയും ദേവനായ [[Horus|ഹോറസ്]], ഐസിസ്ന്റെ പുത്രനാണ് എന്നാണ് വിശ്വാസം (എങ്കിലും ചില വിശ്വാസപ്രകാരം [[Hathor|ഹാത്തോറിന്റെ]] പുത്രനാണ് ഹോറസ്). പരേതരുടേയും കുട്ടികളുടേയും ദേവതയായും ഐസിസ് അറിയപ്പെട്ടിരുന്നു.
 
"സിംഹാസനം" എന്നാണ് ഐസിസ് എന്ന വാക്കിനർഥം.<ref>{{cite web|url=http://isiopolis.wordpress.com/2011/11/07/how-do-you-pronounce-isis-egyptian-name|title=Isiopolis essay by M. Isidora Forrest (Isis Magic, M. Isidora Forrest, Abiegnus House, 2013, ISBN 978-1-939112-00-2) on Isis' name origin and pronunciation|access-date=2017-01-11|archive-date=2012-11-06|archive-url=https://web.archive.org/web/20121106042453/http://isiopolis.wordpress.com/2011/11/07/how-do-you-pronounce-isis-egyptian-name/|url-status=dead}}</ref> അതുകൊണ്ട് തന്നെ ഐസിസിന്റെ കിരീടത്തിൽ ഒരു സിംഹാസനത്തിനെ രൂപം കാണാം. സിംഹാസനത്തിന്റെ അഥവാ രാജാധികാരത്തിന്റ്റെ മനുഷ്യരൂപം എന്ന നിലയിൽ ഐസിസ് ദേവി, ഫറവോ മാരുടെ ശക്തിയേയും പ്രധിനിധികരിക്കുന്നു . ഫറവോമാരെ ഐസിസ് ദേവിയുടെ പുത്രന്മാരായ് കരുതിയിരുന്നു, ഐസിസ് നൽകിയ സിംഹാസനത്തിലാണ് ഫറവോമാർ ഉപവിഷ്ഠരാകുന്നത് എന്നാണ് വിശ്വാസം. ഈജിപ്റ്റിലൊട്ടാകെ ഐസിസ് [[Cult (religious practice)|ആരാധന]] നിലനിന്നിരുന്നു.
 
ഭൂമിയുടെ ദേവനായ [[Geb|ഗെബിന്റെയും]], ആകാശത്തിന്റെ ദേവിയായ [[Nut (goddess)|നട്ടിന്റെയും]], പുത്രിയാണ് ഐസിസ് ദേവി എന്നാണ് ഐതിഹ്യം. തന്റെ സഹോദരനായ [[Osiris|ഒസൈറിസിനെയാണ്]] ഐസിസ് വിവാഹം ചെയ്തത്. ഇവരുടെ പുത്രനാണ് ഹോറസ്. ഒസൈറിസിനെ [[Set (mythology)|സെത്ത്]] വധിക്കുകയും ,പിന്നീട് തന്റെ മാന്ത്രിക ശക്തിയാൽ ഐസിസ് ഒസൈറസിന്റെ ശരീരഖണ്ഡങ്ങൾ കൂട്ടിവെച്ച് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.<ref name="Veronica Ions 1968">Veronica Ions, ''Egyptian Mythology'', Paul Hamlyn, 1968, ISBN 978-0-600-02365-4</ref> ഗ്രീക്കൊ റോമൻ കാലഘട്ടത്തിൽ ഈ ഐതിഹ്യകഥ പരക്കെ വിശ്വസിച്ചിരുന്നു. ആണ്ടുതോറും [[Nile River|നൈലിൽ]] ഉണ്ടായിരുന്ന പ്രളയം, ഒസൈറസിനെയോർത്ത് ദുഃഖത്താൽ ഐസിസ് ഒഴുക്കിയ കണ്ണുനീർ കാരണമാണ് എന്ന് പുരാതന ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നു. ക്രൈസ്തവ മതം അധിനിവേശിക്കുന്നതുവരെ വളരെ ശക്തമായിത്തന്നെ ഐസിസ് വിശ്വാസം നിലനിന്നിരുന്നു.<ref>Henry Chadwick, ''The Church in Ancient Society: From Galilee to Gregory the Great'', Oxford University Press, 2003, p. 526, ISBN 978-0-19-926577-0</ref> തന്റെ പുത്രനായ ഹോറസിനെ മുലയൂട്ടുന്ന ഐസിസ് ദേവിയുടെ പ്രതിപാദ്യം പിന്നീട് അഞ്ചാം നൂറ്റാണ്ട് മുതൽ [[Jesus|ഉണ്ണിയേശുവിനെ]] മുലയൂട്ടുന്ന [[Mary (mother of Jesus)|മേരി]] എന്ന സങ്കല്പമായി ക്രൈസ്തവവൽക്കരിക്കപ്പെട്ടു.<ref name="Loverance-2007">Loverance, Rowena (2007). [https://books.google.com/books?id=FgQ2tHIgXZEC&pg=PA117#v=onepage&q&f=false ''Christian Art'']. Cambridge, MA: [[Harvard University Press]]. p. 117. ISBN 978-0-674-02479-3</ref>
"https://ml.wikipedia.org/wiki/ഐസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്