"എം.ടി. പത്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 2:
കേരളത്തിലെ മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമ സഭകളിലെ [[കൊയിലാണ്ടി നിയമസഭാമണ്ഡലം|കൊയിലാണ്ടി]]യിൽ നിന്നുള്ള അംഗവുമായിരുന്നു '''എം.ടി. പത്മ'''(ജനനം :9 ജനുവരി 1943). കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷ നേതവാണ്.<ref>http://www.niyamasabha.org/codes/members/m487.htm</ref>
==ജീവിതരേഖ==
എ. ഗോവിന്ദന്റെയും സി. ടി. കൗസല്യയുടെയും മകളാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. ബിരുദാനന്ദര ബിരുദവും നിയമത്തിൽ ബിരുദവും നേടി. കെ.എസ്.യു വിൽ ദീർഘകാലം പ്രവർത്തിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് കോൺഗ്രസിന്റെ ഡി.സി.സി സെക്രട്ടറിയും ട്രഷററുമായി പ്രവർത്തിച്ചു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിലൊക്കെ പൊതു രംഗത്ത് സജീവമായിരുന്നു. ഫിഷറീസ് -ഗ്രാമ വികസന - രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 2 ജൂലൈ 1991 മുതൽ 16 മാർച്ച് 1995 വരെയും ഫിഷറീസ് - രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി 3 മേയ് 1995 മുതൽ 9 മേയ് 1996 വരെയും പ്രവർത്തിച്ചു.<ref>{{Cite web |url=http://www.stateofkerala.in/niyamasabha/m%20t%20padma.php |title=ആർക്കൈവ് പകർപ്പ് |access-date=2013-03-23 |archive-date=2013-10-27 |archive-url=https://web.archive.org/web/20131027123221/http://www.stateofkerala.in/niyamasabha/m%20t%20padma.php |url-status=dead }}</ref>
 
1999 ൽ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും എൻ.എൻ. കൃഷ്ണദാസിനോട് പരാജയപ്പെട്ടു. 2004 ൽ വടകര മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. നിലവിൽ കോൺഗ്രസ് പ്രതിനിധിയായി കോഴിക്കോട് കോർപ്പറേഷനിലേക്ക് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ പ്രതിപക്ഷ നേതാവാണ്.
"https://ml.wikipedia.org/wiki/എം.ടി._പത്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്