"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 26:
}}
 
[[കേരളം|കേരളത്തിലെ]] ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു '''ആലപ്പാട്ട് ശ്രീധരമേനോൻ''' എന്ന '''പ്രൊഫ. എ. ശ്രീധരമേനോൻ''' (ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)<ref>{{Cite web |url=http://www.mathrubhumi.com/story.php?id=114962 |title=ആർക്കൈവ് പകർപ്പ് |access-date=2010-07-23 |archive-date=2010-07-26 |archive-url=https://web.archive.org/web/20100726125717/http://www.mathrubhumi.com/story.php?id=114962 |url-status=dead }}</ref>. [[2009]]-ൽ അദ്ദേഹത്തിന്‌ [[പദ്മഭൂഷൺ]] പുരസ്കാരം ലഭിച്ചു.<ref>http://pib.nic.in/release/release.asp?relid=46983</ref>
 
==ജീവിതരേഖ==
1925 ഡിസംബർ 18-ന്‌ [[എറണാകുളം|എറണാകുളത്ത്]] ജനനം. കോവിലകത്തുപറമ്പിൽ പത്മനാഭമേനോനും ആലപ്പാട്ട് നാരായണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് സർ‌വകലാശാല]]യിൽ നിന്ന് ഇന്റർമീഡിയറ്റും [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948-ൽ മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം . കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് .
 
1997-ൽ അന്നത്തെ [[കേരള സർക്കാർ|കേരളാ സർക്കാരിന്റെ]] നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം [[ഡി.സി. ബുക്സ്]] ആണ് പ്രസിദ്ധീകരിച്ചത്. പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും, രാഷ്ട്രീയ ഇടപെടലുകളും, സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു .<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/429464/2010-07-24/kerala |title=ആർക്കൈവ് പകർപ്പ് |access-date=2012-06-24 |archive-date=2011-01-20 |archive-url=https://web.archive.org/web/20110120202349/http://www.mathrubhumi.com/online/malayalam/news/story/429464/2010-07-24/kerala |url-status=dead }}</ref> വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയ അദ്ദേഹം 2010 ജൂലൈ 23-ന് 85-ആം വയസ്സിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/എ._ശ്രീധരമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്