"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 5 sources and tagging 0 as dead.) #IABot (v2.0.8
വരി 148:
|url=http://drs.nio.org/drs/bitstream/2264/350/1/Curr_Sci_91_530.pdf}}</ref> നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം [[പാകിസ്താൻ]],[[അഫ്ഗാനിസ്ഥാൻ]], [[ബംഗ്ളാദേശ്‌]], [[മ്യാന്മർ]], [[ചൈന]], [[നേപ്പാൾ]], [[ഭൂട്ടാൻ]] മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ [[ശ്രീലങ്ക]], [[മാലദ്വീപ്]], [[ഇന്തോനേഷ്യ]] എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.
 
[[സിന്ധു നദീതടസംസ്കാരം|സിന്ധു നദീതടസംസ്കാരഭൂമിയായ]] ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. [[ഇന്ത്യൻ ഉപഭൂഖണ്ഡം]] അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.<ref>Oldenburg, Phillip. 2007. "India: History," [http://encarta.msn.com/ Microsoft Encarta Online Encyclopedia 2007] {{Webarchive|url=https://web.archive.org/web/20090411143533/http://encarta.msn.com/ |date=2009-04-11 }}© 1997–2007 Microsoft Corporation.</ref> ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – [[ഹിന്ദുമതം|ഹിന്ദുമതം ( സനാതന ധർമ്മം)]], [[ബുദ്ധമതം]], [[ജൈനമതം]], [[സിഖ് മതം|സിഖ്മതം]] എന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ [[ഇസ്‌ലാം മതം]], [[ജൂതമതം]], [[ക്രിസ്തുമതം]] എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് [[ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി [[1947]] [[ഓഗസ്റ്റ് 15|ഓഗസ്റ്റ് 15നു]] ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.
 
ഇന്ത്യയിൽ [[നാട്ടുഭാഷ|നാട്ടുഭാഷകൾ]] ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ [[ഹിന്ദി|ഹിന്ദിയും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷുമാണു്]]<ref>http://india.gov.in/knowindia/official_language.php</ref>. [[2011-ലെ കാനേഷുമാരി|2011-ലെ സ്ഥിതി വിവരക്കണക്കുകൾ]] പ്രകാരം, 135 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും [[കൃഷി|കൃഷിയെ]] ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌<ref>http://www.thehindubusinessline.com/2006/04/25/stories/2006042500101100.htm</ref><ref>{{Cite web |url=http://india.gov.in/sectors/agriculture/index.php |title=ആർക്കൈവ് പകർപ്പ് |access-date=2008-10-12 |archive-date=2008-10-03 |archive-url=https://web.archive.org/web/20081003064255/http://india.gov.in/sectors/agriculture/index.php |url-status=dead }}</ref>.
 
{| class="infobox borderless"
വരി 279:
പൂർണ്ണമായും ഭൂമിയുടെ [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധ ഗോളത്തിലാണ്‌]] ഇന്ത്യയുടെ സ്ഥാനം. ഉത്തര [[അക്ഷാംശം]] 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ [[രേഖാംശം]] 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ്‌ ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.42 ശതമാനവും എന്നാൽ ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യയിലുണ്ട്. വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 7 ആം സ്ഥാനവും ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കുണ്ട്. ഇന്ത്യയിലൂടെ [[ഉത്തരായന രേഖ]] (Tropic of Cancer) കടന്നു പോകുന്നുണ്ട്.
 
32,87,263 ചതുരശ്ര കിലോമീറ്ററാണ്‌ ഇന്ത്യയുടെ വിസ്തൃതി.<ref>{{cite book|first=മാതൃഭൂമി|last=പബ്ലിക്കേഷൻസ്|title=മാതൃഭൂമി ഇയർബുക്ക്|year=2013|publisher=മാതൃഭൂമി|isbn=9788182652590|url=http://buy.mathrubhumi.com/books/mathrubhumi/reference/bookdetails/1339/mathrubhumi-yearbook-plus-english-2013|access-date=2013-06-24|archive-date=2013-02-16|archive-url=https://archive.is/20130216103136/http://buy.mathrubhumi.com/books/mathrubhumi/reference/bookdetails/1339/mathrubhumi-yearbook-plus-english-2013|url-status=dead}}</ref> വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ്‌ ഇന്ത്യയുടെ ദൈർഘ്യം.
 
=== അതിർത്തികൾ ===
വരി 466:
== സാമ്പത്തികരംഗം ==
[[പ്രമാണം:Bombay Stock Exchange.jpg|thumb|alt=View from ground of a modern 30-story building.|[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]] [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും പഴയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഓഹരി വ്യാപാര കേന്ദ്രമാണ്.]]
1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരുകയായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതലായുള്ള നിയന്ത്രണങ്ങൾ, അഴിമതി, പതുക്കെയുള്ള വികസനം തുടങ്ങിയ രീതികളിലേക്ക് തളക്കപ്പെട്ടു<ref name="makar">{{cite book|title=An American's Guide to Doing Business in India|author=Eugene M. Makar|year=2007}}</ref><ref name="oecd"/><ref name="astaire"/><ref name="potential">{{cite web|url=http://www.usindiafriendship.net/viewpoints1/Indias_Rising_Growth_Potential.pdf|title=India’s Rising Growth Potential|publisher=Goldman Sachs|year=2007}}</ref> . 1991 മുതൽ ഇന്ത്യയിൽ വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ രൂപപ്പെട്ടു തുടങ്ങി<ref name="oecd">{{cite web|url=http://www.oecd.org/dataoecd/17/52/39452196.pdf|title=Economic survey of India 2007: Policy Brief|publisher=[[OECD]]}}</ref><ref name="astaire">{{cite web|url=http://www.ukibc.com/ukindia2/files/India60.pdf|title=The India Report|publisher=Astaire Research|access-date=2009-08-18|archive-date=2009-01-14|archive-url=https://web.archive.org/web/20090114195859/http://www.ukibc.com/ukindia2/files/India60.pdf|url-status=dead}}</ref>. 1991-ൽ നിലവിൽ വന്ന ഉദാരീകരണത്തിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളിലൊന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറി.<ref name="India's Open-Economy Policy">{{cite book|url = http://books.google.com/books?id=A_5ekf5jpgUC|title = India's Open-Economy Policy: Globalism, Rivalry, Continuity|author = Jalal Alamgir|publisher = [[Routledge]]}}</ref> കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി<ref>{{cite web|url=http://www.tni.org/detail_page.phtml?page=archives_vanaik_growth|title=The Puzzle of India's Growth|work[[The Telegraph]]|date=2006-06-26|accessdate=2008-09-15}}</ref>.
 
ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്‌. ഏതാണ്ട് 516.3 മില്യൺ വരുമിത്. ജി. ഡി. പിയുടെ 28% കാർഷികരംഗത്തു നിന്നുമാണ്‌ ലഭിക്കുന്നത്. സർ‌വ്വീസ്, വ്യവസായ രംഗങ്ങൾ യഥാക്രമം 54%, 18% ജി. ഡി. പി. നേടിത്തരുന്നു. ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി, ഗോതമ്പ്, എണ്ണധാന്യങ്ങൾ, പരുത്തി, ചായ, കരിമ്പ്, ഉരുളക്കിഴങ്ങ്, പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE"/> പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം, രാസപദാർത്ഥനിർമ്മാണം, ഭക്ഷണ സംസ്കരണം, സ്റ്റീൽ, യാത്രാസാമഗ്രികളുടെ നിർമ്മാണം, സിമന്റ്, ഖനനം, പെട്രോളിയം, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE">{{cite web |title = Country Profile: India |url = http://lcweb2.loc.gov/frd/cs/profiles/India.pdf |accessdate = 2007-06-24 |publisher = [[Library of Congress]] – [[Federal Research Division]] |month= December | year= 2004 |format = PDF}}</ref> ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള, 1985-ലെ 6% എന്ന നിലയിൽ നിന്ന്, ജി.ഡി.പി.യുടെ 24% എന്ന നിലയിലേക്ക് 2006-ൽ എത്തിച്ചേർന്നു.<ref name="oecd"/> 2008-ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ 1.68 % ആയിത്തീർന്നു.<ref>[http://timesofindia.indiatimes.com/NEWS/Business/India-Business/Exporters-get-wider-market-reach/articleshow/4942892.cms Exporters get wider market reach]</ref> ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ, വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ, ജ്വല്ലറി വസ്തുക്കൾ, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ, കെമിക്കൽസ്, തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE"/> ക്രൂഡ് ഓയിൽ, യന്ത്രങ്ങൾ, ജെംസ്, വളങ്ങൾ, കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു.<ref name="LOC PROFILE"/>
"https://ml.wikipedia.org/wiki/ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്