"ആംഗ്ലിക്കൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
ക്ലോഡിയസ് ബുക്കാനൻ തിരുവിതാംകൂർ സന്ദർശിച്ചതിനുശേഷം ഇംഗ്ളണ്ടിലെ സി.എം.എസ്സിന് അയച്ച റിപ്പോർട്ടിന്റെ ഫലമായിട്ടുകൂടെയാണ് സി.എം.എസ്. മിഷനറിമാർ കേരളത്തിൽ വന്നുചേർന്നത്. കൂടാതെ റാണിലക്ഷ്മിഭായിയുടെ കാലത്ത് അന്നത്തെ റസിഡന്റും റാണിയുടെ ദിവാനുമായിരുന്ന കേണൽ മൺറോ തന്റെ സ്വാധീനം ഉപയോഗിച്ച് മിഷനറി പ്രവർത്തനത്തിനു പ്രോത്സാഹനം നല്കുകയും [[കോട്ടയം|കോട്ടയത്ത്]] സുറിയാനി സഭയിലെ പട്ടക്കാരെ പഠിപ്പിക്കുവാൻ 1813-ൽ ഒരു കോളജ് സ്ഥാപിക്കുകയും ചെയ്തു. ആദ്യം മിഷനറിയായി വന്ന തോമസ് നോർട്ടൺ ആലപ്പുഴ കേന്ദ്രമാക്കി (1816) പ്രവർത്തിച്ചു. ഇദ്ദേഹം ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കുവേണ്ടി ആലപ്പുഴയിൽ സഭ സ്ഥാപിക്കുകയും സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. 1817-ൽ കൊച്ചി കേന്ദ്രമാക്കി തോമസ് ഡോസനും, അതേവർഷം കോട്ടയത്തു ബഞ്ചമിൻ ബെയിലിയും, 1818 - ൽ ജോസഫ് ഫെന്നും, 1819 - ൽ ഹെന്റി ബേക്കറും സുറിയാനിസഭയുടെ സഹായാർഥം സി.എം.എസ്. അയച്ച മിഷൻ ഓഫ് ഹെൽപ് എന്ന ദൗത്യം നിർവഹിക്കുവാൻ പരിശ്രമിച്ചു. സുറിയാനിസഭയുമായി ഒത്തിണങ്ങിപ്പോകുവാൻ മിഷനറിമാർക്ക് കഴിയാതെ വന്നതിനാൽ 1837-ൽ അവർ തമ്മിൽ പിരിഞ്ഞു. ആംഗ്ളിക്കൻസഭ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. ചില സുറിയാനി കുടുംബങ്ങൾ മിഷനറിമാരോടു ചേരുകയുണ്ടായി. അക്കാലത്ത് അധഃകൃതരെന്നു കണക്കാക്കപ്പെട്ടിരുന്ന ദലിതരിൽനിന്നും ചിലർ ക്രിസ്തുമതം സ്വീകരിച്ച് ആംഗ്ളിക്കൻ സഭാംഗങ്ങളാകുകയും ചെയ്തു. 1879-ൽ ബിഷപ്പ് സ്പീച്ചിലിയുടെ കീഴിൽ തിരുവിതാംകൂർ - കൊച്ചി ഒരു മഹായിടവകയായി രൂപംകൊണ്ടു. ഇദ്ദേഹത്തിനുശേഷം ഹോഡ്ജസ്, ഗിൽ, മൂർ, കോർഫീൽഡ്, സി.കെ. ജേക്കബ് എന്നിവർ ആംഗ്ളിക്കൻ ബിഷപ്പുമാരായി സഭയ്ക്കു നേതൃത്വം നല്കിയിട്ടുണ്ട്. അംഗ്ലിക്കൻ സഭയുടെ നാട്ടുകാരനായ ആദ്യത്തെ പട്ടക്കാരൻ മലയാള വ്യാകരണകൃത്തും പ്രസിദ്ധ ഗദ്യകാരനും ആയിരുന്ന [[ജോർജ്ജ് മാത്തൻ|ജോർജു മാത്തനും]], ആദ്യത്തെ നാട്ടുകാരനായ ബിഷപ്പ് സി.കെ.ജേക്കബും ആയിരുന്നു.
 
1947-ൽ സി.എം.എസ്-ലെ അഥവാ ആംഗ്ലിക്കൻ സഭയിലെ ഒരു വിഭാഗം മെതഡിസ്റ്റ് സഭയുമായി ചേർന്ന് [[സി.എസ്.ഐ. സഭ|സി.എസ്.ഐ.]] (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) എന്ന പേരിൽ പുതിയ സഭയായി മാറി. എന്നാൽ ഈ ലയനത്തിൽ പങ്ക് ചേരാതിരുന്ന അവശേഷ വിഭാഗമാണ് കേരളത്തിലെ ഇപ്പോഴത്തെ ആംഗ്ലിക്കൻ സഭ.<ref>{{cite news|url=http://www.manoramaonline.com/advt/festival/religion/christian/christian_intro.htm|title=ക്രിസ്തുമതം |last=ആൻഡ്രൂസ് ഫിലിപ്പ്|first=|date=|publisher=മനോരമ ഓൺലൈൻ|accessdate=2 ജൂൺ 2013|archive-date=2010-07-20|archive-url=https://web.archive.org/web/20100720010358/http://www.manoramaonline.com/advt/festival/religion/christian/christian_intro.htm|url-status=dead}}</ref>
 
==വിശ്വാസാചാരങ്ങൾ==
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3624100" എന്ന താളിൽനിന്ന് ശേഖരിച്ചത്