"നങ്ങ്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
==ദശമം കൂത്ത്==
നങ്ങ്യാർ കൂത്തിലെ ഒരു വകഭേദമാണ് ദശമം കൂത്ത്. അഗ്നിഷ്ടോമം ചെയ്ത അക്കിത്തിരി മരിച്ചല്ലാൽ പത്നി ജീവിച്ചിരിപ്പുണ്ടേങ്കിൽ അദ്ദേഹത്തിനും പത്നിക്കും സദ്ഗതി വരുന്നതിനായി സഞ്ചയനത്തോടനുബന്ധിച്ച് മൂന്ന് ദിവസമായി ഇതവരരിപ്പിക്കുന്നു. സഞ്ചയനത്തോടനുബന്ധിച്ച് അസ്ഥികുംഭം മുന്നിൽ വച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നതുകൊണ്ട് ചുടലക്കൂത്ത് എന്നും പറയുന്നു.
 
300 വർഷം മുമ്പ് ഇത് അവതരിപ്പിക്കപ്പെട്ടതായി കാണാനുണ്ട്. 2014ൽ നടുവം മനയിൽ ഇത് നടന്നു. 2021 ആഗസ്റ്റ് 6,7,8 തീയതികളിൽ കൈമുക്ക് മനയിൽ ആണ് അവസാനം ഇത് നടന്നത്<ref>https://www.facebook.com/watch/live/?v=219003346899701&ref=search</ref>. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്റെ സഞ്ചയനത്തോടനുബന്ധിച്ച് [[അപർണാ നങ്ങ്യാർ]] ആണ് ഇത് അവതരിപ്പിച്ച്ത്. നടുവം മനയിലും അപർണയാണ് ഇത് അവതരിപ്പിച്ചത്.
 
ശാപം കിട്ടിയ ഘൃതാചി എന്ന അപ്സരസ്സിനു ലോഷ്ഠാതിരിയുടെ (അക്കിത്തിരിയുടെ) സഞ്ചയനത്തോടനുബന്ധിച്ച് ദശമം കൂത്തവതരിപ്പിച്ചാൽ മോക്ഷം കിട്ടുമെന്ന് അറിഞ്ഞതനുസരിച്ച അവർ അവതരിപ്പിച്ച്താണത്രേ ദശമം കൂത്ത്. ഈ ഘൃതാചിയുടെ പിന്മുറക്കാരണത്രെ നങ്ങ്യാർമാർ.
 
പന്തൽ, കൈമുക്ക് എന്നീ ഇല്ലങ്ങളിൽ നിന്നും കിട്ടിയ ക്രമദീപികയുടെ താളിയോലകളും അമ്മന്നൂർ കുട്ടൻചാക്യാരുടെ നിർദ്ദേശങ്ങളും അനുസരിച്ച് അപർണ്ണാനങ്ങ്യാർ ഇത് അവതരണയോഗ്യമാക്കി ചിട്ടപ്പെടുത്തി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3623571" എന്ന താളിൽനിന്ന് ശേഖരിച്ചത്