"അപകേന്ദ്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 103.255.180.118 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Rescuing 5 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{Prettyurl|Centrifugation}}
അപകേന്ദ്രബലം (centrifugal force)<ref>{{Cite web |url=http://phun.physics.virginia.edu/topics/centrifugal.html |title=ആർക്കൈവ് പകർപ്പ് |access-date=2011-09-18 |archive-date=2011-10-01 |archive-url=https://web.archive.org/web/20111001055432/http://phun.physics.virginia.edu/topics/centrifugal.html |url-status=dead }}</ref> ഉപയോഗിച്ച് ഘനത്വ (density)<ref>http://www.elmhurst.edu/~chm/vchembook/120Adensity.html</ref> വ്യത്യാസമുളള പദാർഥങ്ങളെ വേർതിരിക്കുന്ന പ്രക്രിയയെ '''അപകേന്ദ്രണം''' എന്നു പറയുന്നു.
 
==ഭൂമിയുടെ ഗുരുത്വമണ്ഡലം==
വരി 7:
ഘനത്വം വ്യത്യാസമുള്ളതും തമ്മിൽ കലരാത്തതുമായ രണ്ടു ദ്രാവകങ്ങളുടെ ഒരു മിശ്രിതം ഒരു [[പാത്രം|പാത്രത്തിൽ]] അനക്കാതെ കുറെ സമയം വച്ചിരുന്നാൽ ക്രമേണ ഘനത്വം കൂടിയ ദ്രാവകം അടിയിലും കുറഞ്ഞതു മുകളിലുമായി വേർതിരിഞ്ഞു കാണാവുന്നതാണ്. ഭൂമിയുടെ ഗുരുത്വമണ്ഡലത്തിന്റെ (gravitational field)<ref>http://galileo.phys.virginia.edu/classes/152.mf1i.spring02/GravField.htm</ref> പ്രവർത്തനംമൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്. ഗുരുത്വമണ്ഡലത്തിന്റെ ദിശയിൽ ഘനത്വംകൂടിയ വസ്തുവിന്റെ കണികകളിൽ കൂടുതൽ ബലം അനുഭവപ്പെടുന്നു. വെള്ളത്തിൽ മുക്കിയ തുണിയിൽ നിന്നും വെള്ളം കീഴ്പോട്ട് ഊറിവരുന്നതും ഇക്കാരണത്താലാണ്. ഗുരുത്വമണ്ഡലത്തിനുപകരം അപകേന്ദ്രബലമണ്ഡലം ആയാലും പദാർഥങ്ങൾ ഘനത്വഭേദമനുസരിച്ച് ഇതുപോലെതന്നെ പെരുമാറുന്നു. ഗുരുത്വമണ്ഡലത്തിന്റെ തീവ്രത (indensity)<ref>http://www.thefreedictionary.com/intensity</ref> സ്ഥിരമായിരിക്കെ അപകേന്ദ്രമണ്ഡലത്തിന്റെ തീവ്രത യഥേഷ്ടം നിയന്ത്രിക്കാവുന്നതാണ് എന്ന മെച്ചംകൂടിയുണ്ടുതാനും.
 
''ബാക്ടീരിയോളജി'' സംബന്ധമായ പഠനങ്ങളിൽ സൂക്ഷ്മാണുജീവികളുടെ സാന്ദ്രണ (concentration)<ref>http://www.dlshq.org/teachings/concentration.htm</ref> ത്തിനു വളരെക്കാലമായി അപകേന്ദ്രണം ഉപയോഗപ്പെടുത്തുന്നു. വൈറോളജി (Virology)<ref>http://www.virology.net/</ref> യിൽ ഇൻഫ്ലുവൻസ, [[മസൂരി]], [[മഞ്ഞപ്പിത്തം]] തുടങ്ങിയ രോഗങ്ങൾക്കു കാരണമായ വൈറസുകളെപ്പറ്റി പഠിക്കുന്നതിനും വാക്സിൻ (vccine) നിർമ്മിക്കുന്നതിനും മറ്റും അവയെ [[രക്തം|രക്തത്തിൽനിന്നും]] കോശമയമായ (cellular) പദാർഥങ്ങളിൽനിന്നും വേർതിരിച്ചെടുക്കേണ്ടതാവശ്യമാണ്. ആംശിക-അപകേന്ദ്രണം (differential centrifugation)<ref>{{Cite web |url=http://faculty.plattsburgh.edu/donald.slish/DiffCent.html |title=ആർക്കൈവ് പകർപ്പ് |access-date=2011-09-18 |archive-date=2011-09-23 |archive-url=https://web.archive.org/web/20110923010825/http://faculty.plattsburgh.edu/donald.slish/DiffCent.html |url-status=dead }}</ref> വഴി മേല്പറഞ്ഞ പദാർഥങ്ങളിൽ നിന്നും മറ്റു വസ്തുക്കളെ കഴിയുന്നത്ര നീക്കം ചെയ്ത് വൈറസുകളുടെ അനുപാതം വർധിപ്പിക്കാം.
 
വ്യാവസായികരംഗത്ത്, വാർണീഷിന്റെ തെളിച്ചം കൂട്ടുന്നതിനും ലൂബ്രിക്കന്റുകളിൽ (lubricants) നിന്നും മെഴുകുമയമായ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും വിവിധ എമൽഷനുകളുടെ (emulsions) നിർമ്മാണത്തിനും മറ്റും അപകേന്ദ്രണം ഉപയോഗപ്പെടുത്തിവരുന്നു.
വരി 17:
ഒരു വസ്തുവിന്മേൽ പ്രവർത്തിക്കുന്ന അപകേന്ദ്രബലം അതിന്റെ ദ്രവ്യമാനത്തിന് ആനുപാതികമായിരിക്കുമെന്നുള്ള തത്ത്വത്തെ അടിസ്ഥാനമാക്കി മിശ്രിതരൂപത്തിലോ കൊളോയ്ഡാവസ്ഥ (colloidal state)<ref>http://albumen.conservation-us.org/library/c20/shaw1992.html</ref> യിലോ വർത്തിക്കുന്ന പദാർഥങ്ങളെ വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് അപകേന്ദ്രണയന്ത്രം.<ref>http://www.acecentrifuges.com/</ref>
 
അപകേന്ദ്രണത്തിനു വിധേയമാക്കേണ്ട പദാർഥം ഉൾക്കൊള്ളുന്ന സംഭരണിയും അതിനെ അതിവേഗം ഭ്രമണം ചെയ്യിക്കാൻ ആവശ്യമായ സംവിധാനവുമാണ് അപകേന്ദ്രണ യന്ത്രത്തിന്റെ മുഖ്യഭാഗങ്ങൾ. പദാർഥം അപകേന്ദ്രണ യന്ത്രത്തിൽ അതിവേഗം ഭ്രമണം ചെയ്യുമ്പോൾ അതിന്റെ താരതമ്യേന ഘനത്വം കൂടിയ ഘടകം ഭ്രമണാക്ഷത്തിൽനിന്ന് അകലേക്കും (അപകേന്ദ്രണബലമണ്ഡലത്തിന്റെ ദിശയിൽ) ഘനത്വം കുറഞ്ഞ ഘടകം ഭ്രമണാക്ഷത്തിനടുത്തേക്കുമായി നീങ്ങുന്നു. അങ്ങനെ ആരദിശയിൽ (radial direction)<ref>{{Cite web |url=http://answers.yahoo.com/question/index?qid=20081206062631AAN1Sub |title=ആർക്കൈവ് പകർപ്പ് |access-date=2011-09-18 |archive-date=2016-03-25 |archive-url=https://web.archive.org/web/20160325043621/https://answers.yahoo.com/question/index?qid=20081206062631AAN1Sub |url-status=dead }}</ref> ഒരു സാന്ദ്രതാഗ്രേഡിയന്റ് (concentration gradient)<ref>http://www.mit.edu/~kardar/teaching/projects/chemotaxis%28AndreaSchmidt%29/gradients.htm</ref> സഞ്ജാതമാകുന്നു. ഇതിനെ സൌകര്യാർഥം അക്ഷീയ (axial) ദിശയിലുള്ള സാന്ദ്രതാഗ്രേഡിയന്റ് ആക്കി മാറ്റാൻ കഴിയും.
 
ഗവേഷണത്തിനും ഗാർഹികവും വ്യാവസായികവുമായ ഉപയോഗങ്ങൾക്കുമായി നിർമിച്ചിട്ടുള്ള പലതരം അപകേന്ദ്രണയന്ത്രങ്ങൾ നിലവിലുണ്ട്.
വരി 31:
==വാതക-അപകേന്ദ്രണയന്ത്രം==
 
വാതകമിശ്രിതങ്ങളിൽ നിന്ന് അവയുടെ ഘടകങ്ങളെ വേർതിരിക്കുന്നതിനുപയോഗിക്കുന്ന ഉപകരണമാണ് വാതക അപകേന്ദ്രണയന്ത്രം (gas centrifuge). വാതകമൂലകങ്ങളുടെ സ്ഥാനീയങ്ങളെ (Isotopes)<ref>{{Cite web |url=http://www.colorado.edu/physics/2000/isotopes/index.html |title=ആർക്കൈവ് പകർപ്പ് |access-date=2011-09-18 |archive-date=2011-09-25 |archive-url=https://web.archive.org/web/20110925065952/http://www.colorado.edu/physics/2000/isotopes/index.html |url-status=dead }}</ref> വേർതിരിക്കാൻ പ്രത്യേകിച്ചും സൌകര്യപ്രദമായ ഒരുപകരണമാണിത്. ''കൺകറന്റ്'' (concurrent)<ref>http://dictionary.reference.com/browse/concurrent</ref> മാതൃകയിലുള്ള യന്ത്രത്തിൽ ഒന്നോ അതിലധികമോ വാതകധാരകൾ (jets) ഒരറ്റത്തുകൂടെ പ്രവേശിക്കുമ്പോൾ ഭാഗികമായി വേർതിരിക്കപ്പെട്ട സ്ഥാനീയങ്ങൾ മറ്റേ അറ്റത്തുകൂടെ പുറത്തു കടക്കുന്നു. ''കൌണ്ടർ കറണ്ട്'' (counter current)<ref>http://www.thefreedictionary.com/countercurrent</ref> മാതൃകയിലുള്ള അപകേന്ദ്രണയന്ത്രത്തിൽ യാന്ത്രികമായോ താപീയമായോ വാതകത്തിന്റെ ഒരു പ്രതിധാരാപ്രവാഹം (counter current circulation) സൃഷ്ടിച്ച് സാന്ദ്രതാഗ്രേഡിയന്റിനെ അക്ഷീയമാക്കി മാറ്റുന്നു. അക്ഷം കുത്തനെ വരുന്നവിധമാണ് യന്ത്രത്തിന്റെ സജ്ജീകരണമെങ്കിൽ ഘനത്വം കുറഞ്ഞ സ്ഥാനീയം അക്ഷത്തോടു ചേർന്നു മുകളിലും കൂടിയത് ബാഹ്യഭിത്തിയോടു ചേർന്ന് അടിയിലും ശേഖരിക്കപ്പെടുന്നതാണ്.
 
പ്ലാസ്മയിൽനിന്നും രക്താണുക്കളെ വേർതിരിക്കുന്നതിന് ഒരുതരം അപകേന്ദ്രണയന്ത്രം ഉപയോഗിക്കാറുണ്ട്. ഇതിൽ വിലങ്ങൻ തലത്തിൽ ഭ്രമണം ചെയ്യുന്ന ഒരു ചക്രത്തിന്റെ വക്കിൽ അനേകം പരീക്ഷണനാളികൾ ഉറപ്പിച്ചിരിക്കും. നിരീക്ഷണത്തിനു വിധേയമാക്കേണ്ട രക്തത്തിന്റെ സാമ്പിളുകൾ ഇവയിൽ ഒഴിച്ച് ചക്രം അതിവേഗം കറക്കുന്നു. ''ആന്റി-ഹീമോഫിലിക ഗ്ലോബുലിൻ' (anti-haemophilic globulin)<ref>http://dictionary.reference.com/browse/antihaemophilic+globulin</ref> തയ്യാറാക്കുന്നതിനു ബൃഹത്തായ അപകേന്ദ്രണ യന്ത്രങ്ങളുടെ സഹായം ആവശ്യമാണ്.
വരി 48:
*http://www.phys.sinica.edu.tw/TIGP-NANO/Course/2007_Spring/Class%20Notes/AC_Chapter%203%20Centrifugation%200321.pdf
*[http://www.google.co.in/search?q=Centrifugation&hl=en&client=firefox-a&hs=zLJ&rls=org.mozilla:en-US:official&prmd=imvnsb&tbm=isch&tbo=u&source=univ&sa=X&ei=0Ml0TuvIDIzOrQfG3NC_Aw&ved=0CEwQsAQ&biw=1024&bih=574] Images for Centrifugation
*http://www.structuralchemistry.org/teaching/downloads/scm08_10.pdf {{Webarchive|url=https://web.archive.org/web/20110812140443/http://www.structuralchemistry.org/teaching/downloads/scm08_10.pdf |date=2011-08-12 }}
{{സർവ്വവിജ്ഞാനകോശം|അപകേന്ദ്രണം}}
 
"https://ml.wikipedia.org/wiki/അപകേന്ദ്രണം" എന്ന താളിൽനിന്ന് ശേഖരിച്ചത്