"അന്തോണിയോ പോർച്ചിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 9:
ഇറ്റലിയിലെ കലേബ്രിയൻ പ്രവിശ്യയിലുള്ള കൺഫ്ളെന്റി എന്ന ചെറിയ പട്ടണത്തിലാണ് അന്തോണിയോ പോർച്ചിയ ജനിക്കുന്നത്, 1885 നവംബർ 13-ന്. അച്ഛൻ വിവാഹം കഴിക്കാനായി വികാരിവേഷം അഴിച്ചുവച്ചയാളായിരുന്നു. ആ ദുഷ്പേരു കാരണം ഒരിടത്തു തന്നെ താമസമുറപ്പിക്കാൻ ആ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. 1900 നടുത്ത് അച്ഛൻ മരിച്ചു. അമ്മ റോസാ ഏഴു കുട്ടികളെയും കൊണ്ട് 1906ൽ അർജന്റീനയിലേക്കു കുടിയേറി.
 
തന്റെ അമ്മയും സഹോദരങ്ങളും പട്ടിണി കിടക്കാതിരിക്കാനായി പോർച്ചിയ പല ജോലികളും ചെയ്യുന്നുണ്ട്, കുട്ട നെയ്ത്തും<ref>{{cite web|title=അന്തോണിയോ പോർച്ചിയ|url=http://www.poetryfoundation.org/bio/antonio-porchia|publisher=പൊയട്രി ഫൗണ്ടേഷൻ|accessdate=31 മാർച്ച് 2013}}</ref> തുറമുഖത്തെ ഗുമസ്തപ്പണിയും ബോട്ടോടിക്കലുമൊക്കെ<ref>{{cite web|title=ദി എക്സ്ട്രാഓർഡിനറി സ്റ്റോറി ഓഫ് അന്തോണിയോ പോർച്ചിയ|url=http://www.lameziastorica.it/saggi4aing.htm|publisher=എസ്സേയ്സ്|accessdate=31 മാർച്ച് 2013|archive-date=2007-09-28|archive-url=https://web.archive.org/web/20070928130609/http://www.lameziastorica.it/saggi4aing.htm|url-status=dead}}</ref> . 1918ൽ കുറച്ചു സമ്പാദ്യമൊക്കെ ആയെന്നായപ്പോൾ സൗകര്യമുള്ള വലിയൊരു വീട്ടിലേക്ക് ആ കുടുംബം താമസം മാറ്റുന്നുണ്ട്. ഈ കാലത്തു തന്നെയാണ് പോർച്ചിയയും സഹോദരൻ നീക്കോളാസും കൂടി ബൊളീവർ നഗരത്തിൽ ഒരു പ്രസ്സു വാങ്ങുന്നതും. അടുത്ത പതിനെട്ടുകൊല്ലം കവി പ്രസ്സിലെ പണിയുമായി കഴിഞ്ഞു. സഹോദരങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാമെന്നായപ്പോൾ 1936ൽ അദ്ദേഹം അദ്ദേഹം പ്രസ്സിലെ പണി വിടുകയും, സാൻ ഇസിഡോറാതെരുവിൽ ചെറിയൊരു വീടു വാങ്ങി തന്റെ ഏകാന്തജീവിതം തുടങ്ങുകയും ചെയ്തു. ലാ ബോച്ചാ എന്ന പേരിൽ ഇറ്റലിക്കാർ കുടിയേറിപ്പാർക്കുന്ന നഗരഭാഗവുമായി അദ്ദേഹം പരിചയമാകുന്നതും ഇക്കാലത്താണ്. അനാർക്കിസ്റ്റുകളായ ഒരു കൂട്ടം കവികളും കലാകാരന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. അവരുടെ സമ്മർദ്ദം സഹിക്കാതെയാണ് തന്റെ ചില കവിതകൾ സ്വയം പ്രസിദ്ധീകരിക്കാൻ അദ്ദേഹം സമ്മതിക്കുന്നതും. അങ്ങനെ “ശബ്ദങ്ങൾ” എന്ന പേരിൽ സാരവാക്യരൂപത്തിലുള്ള തന്റെ കുറച്ചു കവിതകൾ അദ്ദേഹം തന്നെ ഒരു പുസ്തകമായി അച്ചടിപ്പിച്ചു.
 
അർജന്റീനിയൻ കവിയായ [[റോബർട്ടോ ഹുവാരോസ്]] അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “പുസ്തകം അച്ചടി കഴിഞ്ഞ് കെട്ടുകളായി പ്രസ്സിൽ നിന്നെത്തിയപ്പോൾ അവ എവിടെ സൂക്ഷിക്കുമെന്ന് അദ്ദേഹത്തിനു രൂപമുണ്ടായിരുന്നില്ല. ഒടുവിൽ സ്നേഹിതന്മാരായ കലാകാരന്മാരുടെ സ്റ്റുഡിയോവിൽ അട്ടിയിടാമെന്നായി. ഒരു മാസം, രണ്ടു മാസം, മൂന്നു മാസം കഴിഞ്ഞു. കെട്ടുകൾ തുറക്കാതെതന്നെ ഇരിക്കുകയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ സ്നേഹിതന്മാരും മുഷിഞ്ഞു. ഇത്രയും പുസ്തകങ്ങൾ താനെന്തു ചെയ്യുമെന്ന് കവിയ്ക്കു സംശയമായി. ഒടുവിൽ ആരോ നിർദ്ദേശിച്ചു, പൊതുവായനശാലകളുടെ സംരക്ഷണത്തിനായുള്ള സംഘത്തിന് അവ ദാനം ചെയ്യാൻ. അദ്ദേഹം പുസ്തകത്തിന്റെ സകല കോപ്പിയും അവർക്കു സമ്മാനിച്ചു.
വരി 25:
==പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{Wikiquote|അന്തോണിയോ പോർചിയ}}
* [http://www.lameziastorica.it/saggi4aing.htm The Extraordinary Story of Antonio Porchia ] {{Webarchive|url=https://web.archive.org/web/20070928130609/http://www.lameziastorica.it/saggi4aing.htm |date=2007-09-28 }}
* [http://paribhaasha.blogspot.in/search/label/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF%E0%B5%8B%20%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AF അന്തോണിയോ പോർചിയയുടെ ശബ്ദങ്ങൾ - മലയാളം വിവർത്തനം]
 
"https://ml.wikipedia.org/wiki/അന്തോണിയോ_പോർച്ചിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്