"അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സമാനപദങ്ങൾ: മറ്റു പ്രയോഗത്തിലുള്ള പദം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 10:
 
==നിരുക്തം==
അച്ഛൻ എന്ന പദത്തിന്റെ നിഷ്പത്തിയെ പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. 'അച്ഛഃ' എന്ന സംസ്‌കൃത പദത്തിനു 'ന ഛതി ദൃഷ്ടിം' (ദൃഷ്ടിയെ ഛേദിച്ചു കളയാത്തത്, കണ്ണെടുക്കാൻ അനുവദിക്കാത്തത്, സന്തോഷിപ്പിക്കുന്നത്, തെളിവുള്ളത്, നിർമ്മലം എന്നിങ്ങനെ വ്യാത്പത്ത്യർഥം) എന്ന് നിരുക്താർഥം പറയുന്നു. <ref>[{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/2212791/2013-04-06/kerala |title=മാതൃഭൂമി പ്രിന്റ് എഡിഷൻ - ജനശബ്ദം - മലയാള സർവകലാശാല] |access-date=2013-04-06 |archive-date=2013-04-06 |archive-url=https://web.archive.org/web/20130406025324/http://www.mathrubhumi.com/online/malayalam/news/story/2212791/2013-04-06/kerala |url-status=dead }}</ref> അച്ഛന് മക്കളോടുള്ള അകളങ്കിതമായ സ്‌നേഹ വായ്പാണ് പിതാവെന്ന വാക്കിന്റെ സ്ഥാനത്ത് ഈ പദം പ്രചുരമായി പ്രയോഗിക്കാൻ കാരണം. 'അച്ഛഃ' എന്ന സംസ്‌കൃത പദത്തിന് ശ്രേഷ്ഠൻ എന്ന് അർഥം.
 
അച്ഛൻ എന്ന പദവുമായി ഉച്ചാരണത്തിലെ ഏകദേശ സാദൃശ്യം കൊണ്ടു വന്നു ചേർന്ന പദമാണ് 'അച്ചൻ'. അച്ചൻ എന്ന രണ്ടു ചകാരം ചേർത്തെഴുതുന്ന ശബ്ദത്തിന് ശ്രേഷ്ഠാർഥമാണ് പ്രധാനം. സ്ഥാനവലിപ്പമുള്ളവൻ, ചില രാജവംശത്തിലെ പുരുഷന്മാർക്കുള്ള സ്ഥാനപ്പേര് (കോസിയച്ചൻ, പാലിയത്തച്ചൻ), ആദരണീയൻ എന്ന അർഥങ്ങളും ഉണ്ട്. ക്രിസ്തീയ പുരോഹിതൻ 'അച്ചൻ' തന്നെ. ഇവയെല്ലാം പൊതുവേ ശ്രേഷ്ഠാർഥത്തിൽ പെടും.
"https://ml.wikipedia.org/wiki/അച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്