"സെർബിയൻ അമേരിക്കക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,793 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനുശേഷം]] രാജ്യം കമ്മ്യൂണിസ്റ്റ് നേതാവ് [[ജോസിപ് ബ്രോസ് ടിറ്റോ|ജോസിപ് ബ്രോസ് ടിറ്റോയുടെ]] സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലമർന്നശേഷം നിരവധി സെർബുകൾ [[യുഗോസ്ലാവിയ|യുഗോസ്ലാവിയയിൽ]] നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നടത്തി.{{sfn|Powell|2005|pp=267-268}} അതിനുശേഷം, നിരവധി സെർബിയൻ അമേരിക്കൻ സാംസ്കാരിക-മത സംഘടനകൾ അമേരിക്കയിൽ രൂപീകരിക്കപ്പെട്ടു. നിരവധി സെർബിയൻ അമേരിക്കൻ എഞ്ചിനീയർമാർ അപ്പോളോ പ്രോഗ്രാമിനുവേണ്ടിയും പ്രവർത്തിച്ചു.<ref>{{Cite web|url=http://www.novosti.rs/vesti/naslovna/reportaze/aktuelno.293.html:804812-Srbi-poslali-Amerikance-na-Mesec|title=Srbi "poslali" Amerikance na Mesec!|access-date=2019-07-08|website=www.novosti.rs|language=sr-Latn}}</ref><ref>{{Cite web|url=https://www.eserbia.org/sapeople/science/129-apollo-11-american-serbs-team|title=To Christ and the Church|access-date=2019-07-08|last=Vladimir|website=Serbica Americana|language=en-gb}}</ref><ref>{{Cite web|url=http://www.spc.rs/eng/serbs_apollo_space_program_honored|title=Serbs of the Apollo Space Program Honored {{!}} Serbian Orthodox Church [Official web site]|access-date=2019-07-08|website=www.spc.rs}}</ref> കമ്മ്യൂണിസത്തിന്റെ പതനവും യുഗോസ്ലാവിയയുടെ ശിഥിലീകരണവും മൂലം, തങ്ങൾക്കിടയിൽ നിരവധി താൽപ്പര്യ ഗ്രൂപ്പുകൾ സ്ഥാപിച്ച അമേരിക്കയിലെ സെർബുകൾക്കിടയിലെ ഏറ്റവും സംഘടിതമായ ഗ്രൂപ്പ് സെർബിയൻ യൂണിറ്റി കോൺഗ്രസ് (SUC) ആണ്.{{sfn|Paul|2002|p=94}}
 
=== അലാസ്ക ===
പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ കുടിയേറ്റകാലത്തിന്റെ ആദ്യ നാളുകൾ മുതൽക്കുതന്നെ സെർബുകളും മോണ്ടെനെഗ്രോകളും അലാസ്കയിൽ അധിവാസം തുടങ്ങിയിരുന്നു. 1890 കളുടെ അവസാനത്തിൽ മുമ്പ് കാലിഫോർണിയ ഗോൾഡ് റഷിൽ സംഭവിച്ചതുപോലെ ക്ലോണ്ടിക്ക് ഗോൾഡ് റഷിലും ധാരാളം സെർബുകൾ ഭാഗ്യാന്വേഷികളായി എത്തിച്ചേർന്നു.
 
സെർബ്, മോണ്ടെനെഗ്രോ കുടിയേറ്റ കേന്ദ്രങ്ങളുടെ പ്രാഥമിക മേഖലകൾ ജുന്യൂ, ഡഗ്ലസ്, ഫെയർബാങ്ക്സ്, സിറ്റ്ക എന്നിവയായിരുന്നു. ഐതിഹാസിക പ്രോസ്പെക്ടർ ബ്ലാക്ക് മൈക്ക് വോജ്നിക്കിനേപ്പോലുള്ള നിരവധി സെർബുകൾ കനേഡിയൻ ഗോൾഡ് റഷ് കാലത്ത് യൂക്കോണിൽ സ്ഥിരതാമസമാക്കിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ റഷ്യക്കാരാൽ ഓർത്തഡോക്സ് സഭയിലേയ്ക്ക് പരിവർത്തനം നടത്തിയ സ്വദേശികളായ ഓർത്തഡോക്സ്  ട്ലിംഗിറ്റ് ജനതയോടൊപ്പംചേർന്ന് 1893-ൽ അലാസ്കയിലെ സെർബിയൻ ഖനിത്തൊഴിലാളികൾ ജുന്യൂവിൽ ഓർത്തഡോക്സ് ചർച്ച് പണിതു.
 
ഒന്നാം ലോകമഹായുദ്ധത്തോടെ, സെർബിയൻ, റഷ്യൻ ആചാരങ്ങളും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനായി ജുന്യൂവിലും ഡഗ്ലസിലും (സെന്റ് സാവ ചർച്ച്) രണ്ട് സെർബിയൻ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു.  1905-ൽ "ദി സെർബിയൻ മോണ്ടെനെഗ്രിൻ" എന്ന പേരിൽ ഒരു  പത്രം ഡഗ്ലസിൽ സ്ഥാപിതമായി.
 
== അവലംബം ==
44,976

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3622487" എന്ന താളിൽനിന്ന് ശേഖരിച്ചത്