"അപ്പിയേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 15:
}}
 
[[ആവൃതബീജി]] (Angiosperms) സസ്യവിഭാഗത്തിൽപ്പെട്ട ഒരു കുടുംബം.<ref>http://tolweb.org/Angiosperms/20646 Angiosperms</ref> ഇവ ദ്വിപത്രക സസ്യങ്ങളാണ്; ഇരുനൂറ്റിമുപ്പതോളം ജീനസുകളും ആയിരത്തഞ്ഞൂറോളം സ്പീഷിസുകളും ഉണ്ട്. അരേലിയേസീ സസ്യകുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇതിനു കോർനേസീ (Cornaceae) സസ്യകുടുംബവുമായി അകന്ന ബന്ധമേയുള്ളു.<ref>http://www.britannica.com/EBchecked/topic/137861/Cornaceae Cornaceae</ref> ഇവയ്ക്ക് ആഗോളവ്യാപകത്വം ഉണ്ടെങ്കിലും പ്രധാനമായും സമശീതോഷ്ണമേഖലയിലാണ് കാണുന്നത്. വ്യഞ്ജനവസ്തുക്കളായി ഉപയോഗിക്കുന്ന [[ജീരകം]], [[മല്ലി]], [[കായം]], [[ഉലുവ]] എന്നിവ ഈ കുടുംബത്തിൽപ്പെടുന്നു. ഇവ കൂടാതെ [[മുള്ളങ്കി]], കരോഫിലം ബൾബോസം (Chaerophyllum bulbosum Turnip-rooted chervil),<ref>http://growingtaste.com/vegetables/chervilroot.shtml Chervil Root(Chaerophyllum bulbosum)</ref> പാസ്റ്റിനാകാ സറ്റൈവ (Pastinaca sativa) എന്നീ ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ ആൻത്രിസ്കസ് സിറിഫോളിയം (Anthriscus cerefolium), ഏപ്പിയം ഗ്രാവിയോളൻസ് (Apium graveloens-celery) എന്നിവ പാശ്ചാത്യനാടുകളിൽ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്.കരിംജീരകം, കാട്ടയമോദകം, പെരുംജീരകം, ശതകുപ്പ, കാട്ടുശതകുപ്പ, [[കുടങ്ങൽ]] എന്നീ ഓഷധികളും ഈ വിഭാഗത്തിൽ പെടുന്നവ തന്നെ.<ref>http://www.uni-graz.at/~katzer/engl/Apiu_gra.html {{Webarchive|url=https://web.archive.org/web/20101130104403/http://uni-graz.at/~katzer/engl/Apiu_gra.html |date=2010-11-30 }} Celery (Apium graveolens L.)</ref>
 
വാർഷികങ്ങളോ ചിരസ്ഥായികളോ ആയ സസ്യങ്ങളാണ് ഇവയിൽ ബഹുഭൂരിപക്ഷവും. ചുരുക്കമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും കാണാറുണ്ട്.
"https://ml.wikipedia.org/wiki/അപ്പിയേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്