"ലിറ്റിൽ ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 31:
}}
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] [[അമേരിക്ക]] [[ഹിരോഷിമ|ഹിരോഷിമയിൽ]] വർഷിച്ച [[അണുബോംബ്|അണുബോംബിന്റെ]] കോഡ്നാമമാണ്‌ '''ലിറ്റിൽ ബോയ്''' (Little Boy- ചെറിയ കുട്ടി). കേണൽ പോൾ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ [[1945]] [[ഓഗസ്റ്റ് 6]]-ന്‌ ഈ ബോംബിട്ടത്. [[ആയുധം|ആയുധമായി]] ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങൾക്കുശേഷം [[നാഗസാക്കി|നാഗസാക്കിയിൽ]] [[ഫാറ്റ് മാൻ]] എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു. <ref name="littleB1">[https://www.ctbto.org/specials/testing-times/6-and-9-august-1945hiroshima-nagasaki വിവരങ്ങൾ]</ref>
 
[[യുറാനിയം|യുറാനിയം 235]]-ന്റെ [[ന്യൂക്ലിയർ ഫിഷൻ]] വഴിയാണ്‌ ബോംബിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിന്റെ 600 മില്ലിഗ്രാം [[പിണ്ഡം]] [[ഐൻസ്റ്റൈൻ|ഐൻസ്റ്റൈന്റെ]] [[E = mc²|സമവാക്യമനുസരിച്ച്]] [[ഊർജ്ജം|ഊർജ്ജമാക്കി]] മാറ്റിയതിലൂടെ 13-18 കിലോടൺ ടി.എൻ.ടി. യുടെ സ്ഫോടകശേഷിയാണ്‌ ലഭിച്ചത്. 140000 പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. [[ചെയിൻ റിയാക്ഷൻ]] എന്ന പ്രവർത്തനത്തിലൂടെയാണ് പിണ്ഡം ഊർജ്ജമാകുന്നത്. ആണവഇന്ധനത്തിൽ ന്യൂട്രോണുകൾ കടത്തിവിടുന്നു.അപ്പോൾ അവ ബന്ധനോർജം കൂടിയ മറ്റൊരു മൂലകമാകും .അപ്പോൾ അതിന്റെ മാസിന്റെ ചെറിയൊരുഭാഗം ഊർജ്ജമായിമാറുന്നു.ആ ഊർജ്ജമാണ് [[ഹിരോഷിമ]]യിലെ പതിനായിരങ്ങളുടെ മരണകാരണം.ആണവഇന്ധനം ഒരു പരിധിയിലധികം ഒന്നിച്ചുവച്ചാൽ അത് തനിയെ പൊട്ടിത്തെറിക്കും.അതിനാൽ ഇവ കഷണങ്ങളായാണ് കൊണ്ട് പോകുക.ഇവയെ സ്ഫോടന സമയത്ത് ഒന്നിപ്പിക്കുന്നു .എന്നാൽ അത് അതിവേഗത്തിൽ നടത്തേണ്ടതുണ്ട്.അത് സാധിക്കുന്നതിന് അണുബോംബിന്റെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കണം
"https://ml.wikipedia.org/wiki/ലിറ്റിൽ_ബോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്