"ആറാട്ടുപുഴ വേലായുധ പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: കൊടുത്ത അവലംബത്തിൽ കാലാൽപ്പടയുടെ ഈ കാര്യം സൂചിപ്പിച്ചിട്ടില്ല..അതിനാൽ വേണ്ട രീതിയിൽ കൂടിച്ചേർത്തു...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
===കഥകളിയോഗം===
 
ആദ്യമായി കഥകളി പഠിച്ച അബ്രാഹ്മണൻ ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്{{cn}}. 1862 ൽ ഈഴവ സമുദായാംഗങ്ങളെ ചേർത്ത് അദ്ദേഹം സ്ഥാപിച്ച കഥകളിയോഗം, ഈഴവരുടെ ആദ്യത്തെ കഥകളിയോഗമാണ്.<ref>{{Cite web|url=https://janayugomonline.com/arattupuzha-velayudha-panicker/|title=ആറാട്ടുപുഴ വേലായുധപണിക്കർ ചരിത്രം സൃഷ്ടിച്ച ചരിത്രപുരുഷൻ|access-date=2020-10-04|date=2019-01-12|language=en-US}}</ref> പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാൻ അവർണർക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവൺമെന്റിൽ ‍ പരാതികിട്ടിയപ്പോൾ ദിവാൻ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേർത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീർപ്പിലാണു അവർണ ജാതിക്കർക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കർ സമ്പാദിച്ചത്‌. അതിനുശേഷമാണ് നായന്മാർക്കു പോലും കഥകളി പഠിക്കാൻ കഴിഞ്ഞത്. അവർണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിർപ്പുള്ള പ്രദേശങ്ങൾ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം{{cn}}.
===വഴി നടക്കൽ===
നംപൂതിരിമാരും, രാജാക്കന്മാരും സഞ്ചരിക്കുന്ന വഴിയിൽ നിന്ന് അവർണ്ണരെ തീണ്ടാപ്പാടകലെ നിർത്താൻ 'ഹൊയ്' വിളിക്കുമായിരുന്നു. ഒരു ദിവസം വേലായുധപ്പണിക്കർ പരിവാരങ്ങളോടൊത്ത് പല്ലക്കിൽ മംഗലത്തുകൂടി സഞ്ചരിക്കുമ്പോൾ, ഇടപ്പള്ളി രാജാവിൻറെ മകൻ രാമൻ മേനോനെയും ചുമന്ന് വരുന്നവരുടെ 'ഹോയ്‌' വിളി കേട്ടു മറുവശത്തു നിന്ന് കേട്ടു. പണിക്കരുടെ നിർദ്ദേശപ്രകാരം അതിനെക്കാൾ ഉച്ചത്തിൽ ഹൊയ് വിളിച്ച് കടന്നു വന്ന പണിക്കരോട് വഴി മാറാൻ രാമൻ മേനോൻ പറഞ്ഞു, മേനവാനാണ് മാറേണ്ടതെന്ന് പണിക്കരും പറഞ്ഞു. ഇതിനെത്തുടർന്നുണ്ടായ വഴക്കിൽ പണിക്കർ രാമൻ മേനവനെ അടിച്ചു തൊട്ടിൽ എറിഞ്ഞു .
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_വേലായുധ_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്