"പി. രാജീവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൃതികൾ: duplicate removal
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
കേരള സംസ്ഥാനത്തെ വ്യവസായം, വാണിജ്യം വാണിജ്യം, കയർ, നിയമം മുതലായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് '''പി. രാജീവ്'''.<ref>http://www.deshabhimani.com/newscontent.php?id=237577</ref><ref>http://www.rajeevmp.org/profile.php</ref> സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. രാജീവ് ദേശാഭിമാനി മുൻ ചീഫ് എഡിറ്ററും മുൻ രാജ്യസഭാംഗവും കളമശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്.പൊതു മേഖല വ്യവസായങ്ങളെ വിപുലീകരിക്കുക എന്ന ഇടത് നയപ്രകാരമാണ് പ്രവർത്തനങ്ങൾ.{{അവലംബം}} ഒപ്പം സ്വകാര്യ സംരഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.{{അവലംബം}}
{{Infobox_Indian_politician
| name = പി. രാജീവ്
വരി 33:
 
==ജീവിതരേഖ==
റവന്യൂ ഇൻസ്പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ പി. രാജീവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്. സ്വദേശമായ മാള കോൺഗ്രസിലെ അതികായൻ കെ.കരുണാകരൻ്റെ തട്ടകമായിരുന്നു. പക്ഷേ കരുണാകരൻ്റെ ഏകാധിപത്യ ശൈലിയോടുള്ള അപ്രിയമാണ് ഇടതുപക്ഷത്തേക്കാകർഷിച്ചത്.{{അവലംബം}} പിന്നീട് [[ഇരിഞ്ഞാലക്കുട]] ക്രൈസ്റ്റ് കോളേജ്, [[കളമശ്ശേരി]] സെന്റ് പോൾസ് കോളേജ്, [[കളമശ്ശേരി ഗവ. പോളിടെൿനിക്]], [[എറണാകുളം]] ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി. പഠന കാലത്ത് [[എസ്‌.എഫ്‌.ഐ|എസ് എഫ് ഐ]] യിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. തുടർന്ന് [[കേരളാ ഹൈക്കോടതി|കേരളാ ഹൈക്കോടതിയിൽ]] വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് ക്രമേണ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.{{അവലംബം}}
 
സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡൻ്റ് എഡിറ്റർ, കേരള സർക്കാരിൻ്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.പാർട്ടിയിൽ വിഭാഗീയയുണ്ടായിരുന്നപ്പോൾ വി എസ് പക്ഷക്കാരനായിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]] സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.
 
1994 മുതൽ സി പി ഐ എം ജില്ലാകമ്മറ്റി അംഗമായി. 2005 മുതൽ സംസ്ഥാന കമ്മറ്റി&nbsp; അംഗവുമാണ്. 2015 ലും 2018ലും എറണാംകുളംഎറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2009 ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മറ്റി ചെയർമാനും. രാജ്യസഭ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായിരുന്നു. രാജ്യസഭയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് പി.രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.
 
ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി.{{അവലംബം}} ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു.{{അവലംബം}}
 
2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി , സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.<ref>{{Cite web|url=http://archive.today/ujm8D|title=മികച്ച പാർലമെൻ്റേറിയൻ , ജനകീയ നേതാവ്|access-date=18 May 2021|date=18 May 2021|publisher=PRD}}</ref>
"https://ml.wikipedia.org/wiki/പി._രാജീവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്