"ഭൂസ്ഥിര ഭ്രമണപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sreeeraaj എന്ന ഉപയോക്താവ് Geostationary orbit എന്ന താൾ ഭൂസ്ഥിര ഭ്രമണപഥം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.)No edit summary
വരി 3:
[[ഭൂമദ്ധ്യരേഖ|ഭൂമധ്യരേഖയ്ക്ക്]] മുകളിലായി {{Convert|35786|km|mi|abbr=off}} ഉന്നതിയിൽ ഭൂമിയുടെ ഭ്രമണദിശയിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥമാണ് '''ഭൂസ്ഥിരഭ്രമണപഥം''' ('''geostationary orbit)'''. ഇതിന് ഭൂമിയുടെ കേന്ദ്രത്തിൽ നിന്നും 42,164 കി.മീ. ആരമുണ്ട്. ഇത് '''ഭൂസമകാല മധ്യരേഖാഭ്രമണപഥം (geosynchronous equatorial orbit)''' എന്നും അറിയപ്പെടുന്നു.
 
അത്തരമൊരു ഭ്രമണപഥത്തിലെ ഒരു വസ്തുവിൻ്റെ പരിക്രമണകാലം ഭൂമിയുടെ ഭ്രമണ കാലഘട്ടത്തിന് തുല്യമാണ്. അതായത് ഒരു [[സൈഡീരിയൽ ടൈം|നക്ഷത്രദിനം.]], അതിനാൽ ഭൂമിയിലെ നിരീക്ഷകർക്ക് അത് ആകാശത്ത് ചലിക്കാതെ ഒരു സ്ഥലത്തു തന്നെ നിൽക്കുന്നതായി കാണപ്പെടുന്നു. 1940 കളിൽ [[ആർതർ സി. ക്ലാർക്ക്|സയൻസ് കൽപ്പിതകഥാകാരനായ ആർതർ സി ക്ലാർക്ക്]] ടെലികമ്മ്യൂണിക്കേഷനിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമായി ജിയോസ്റ്റേഷണറി ഓർബിറ്റ് എന്ന ആശയം അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിച്ച ആദ്യത്തെ [[കൃത്രിമോപഗ്രഹം|ഉപഗ്രഹം]] വിക്ഷേപിച്ചത് 1963 ലാണ്.
 
[[വാർത്താവിനിമയ ഉപഗ്രഹം|വാർത്താവിനിമയ ഉപഗ്രഹങ്ങൾ]] പലപ്പോഴും ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനാൽ ഭൂമിയിൽ സ്ഥാപിക്കപ്പെട്ട [[സാറ്റലൈറ്റ് ഡിഷ്|ഉപഗ്രഹ ആന്റിനകൾ]] തിരിക്കേണ്ടതില്ല, പകരം ആകാശത്തേയ്ക്ക് ഒരേ ദിശയിൽ തിരിച്ചു വച്ചിരുന്നാൽ മതിയാകും. തത്സമയ നിരീക്ഷണത്തിനും വിവരശേഖരണത്തിനുമായി കാലാവസ്ഥാ ഉപഗ്രഹങ്ങൾ ഈ ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിട്ടുളളത്. കൂടാതെ, മുൻകൂർ അറിവുളള ഒരു കാലിബ്രേഷൻപോയിൻറ് ഉപയോഗിച്ച് ജിപിഎസ് കൃത്യത വർദ്ധിപ്പിക്കാനായി [[സാറ്റലൈറ്റ് നാവിഗേറ്റർ|നാവിഗേഷൻ ഉപഗ്രഹങ്ങളും]] ഈ ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിട്ടുളളത്.
"https://ml.wikipedia.org/wiki/ഭൂസ്ഥിര_ഭ്രമണപഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്