"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 27:
 
കോൺക്രീറ്റ് പിണ്ഡങ്ങൾ ഉറച്ച് തണുത്തുകഴിയുമ്പോൾ ചെറിയ തോതിൽ സങ്കോചനം (contraction) ഉണ്ടാകും. വലിയ കൽക്കെട്ടു പിണ്ഡങ്ങളും ഇത്തരത്തിൽ വളരെ ചെറിയ തോതിൽ ചുരുങ്ങാറുണ്ട്. പിണ്ഡത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ഈ ചുരുങ്ങലിന്റെ അളവും വർധിക്കും. അണക്കെട്ടുകളിൽ ഈ പ്രക്രിയമൂലം വിള്ളലുകളുണ്ടാവാനിടയുണ്ട്. ഇതൊഴിവാക്കുന്നതിന് അണക്കെട്ടുകളിൽ 10 മീ. മുതൽ 20 മീ. വരെ അകലത്തിൽ സങ്കോചനസന്ധികൾ (contraction joints) സ്ഥാപിക്കുന്നു. ചെമ്പുതകിട്, ഉരുക്ക്, തകിട് മുതലായവകൊണ്ട് ഈ സന്ധികൾക്കു കുറുകെ ജലരോധകസ്തരം ഉറപ്പിക്കുന്നു. ഇതുമൂലം ചുരുങ്ങൽ കൊണ്ട് ഉണ്ടാകുന്ന വലിവുപ്രതിബലം (tensile stress) ഒഴിവാക്കാൻ കഴിയും. വലിവു പ്രതിബലംകൊണ്ട് അണക്കെട്ടിലുണ്ടാകുമായിരുന്ന വിള്ളലുകൾ ഇപ്രകാരം തടയാൻ കഴിയുന്നതാണ്. കോൺക്രീറ്റ് പൂർണമായിത്തണുത്ത് ചുരുങ്ങൽ തികച്ചും അവസാനിച്ചുകഴിഞ്ഞാൽ സിമന്റ് ഗ്രൌട്ട് ഉപയോഗിച്ച് ഇത്തരം വിടവുകൾ അടയ്ക്കുകയും ചെയ്യാം.
 
== ക്യൂബ് ടെസ്റ്റ് ==
കോൺക്രീറ്റിന്റെ ബലം പരിശോധിക്കാനായി നടത്തുന്ന പരിശോധനയാണിത്.
[[പ്രമാണം:15 cm cubes used for cube test to measure concrete strength.jpg|ലഘുചിത്രം|ക്യൂബ് ടെസ്റ്റിനുള്ള മൂശ]]
 
==ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്