"ആർ. ശ്രീലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 38:
 
==ജീവിതരേഖ ==
1960 ഡിസംബറിൽ പ്രഫ. എൻ. വേലായുധന്റെയും രാധമ്മയുടെയും നാലു മക്കളിൽ മൂന്നാമതാണ് ശ്രീലേഖ. പതിനാറാം വയസ്സിൽ അച്ഛൻ മരിച്ചു. ഇതിനുശേഷം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജീവിതം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി.സ്കൂൾ കാലയളവിൽ തന്നെ പാട്ട്, നാടകം, എൻസിസി, എൻഎസ്എസ് എന്നിവയിലും സജീവമായി. ഏഴാം വയസു മുതൽ കവിതകൾ എഴുതുമായിരുന്നു. <ref>https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html</ref>തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദവും, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വിദ്യാധിരാജ കോളജിൽ അധ്യാപികയായി പ്രവേശിച്ചു. പിന്നീട് രാജി വച്ച ശേഷം റിസർവ് ബാങ്കിൽ ഓഫിസറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 26ാമത്തെ വയസിൽ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫിസറായി. <ref>https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html</ref>
1987 ബാച്ച് [[ഐ.പി.എസ്.]] ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. കോട്ടയം, ചേർത്തല, എന്നിവിടങ്ങളിൽ
 
എ.എസ്. പി.യായും
==പോലീസ് സേവനം==
1987 ബാച്ച് [[ഐ.പി.എസ്.]] ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. കോട്ടയം, ചേർത്തല, എന്നിവിടങ്ങളിൽ എ.എസ്. പി.യായും 1991-ൽ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി തൃശൂരിൽ സ്ഥാനമേറ്റു. പിന്നീട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ പോലീസ് മേധാവിയായി. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും പ്രവർത്തിച്ചു. നാലുവർഷത്തോളം [[സി.ബി.ഐ.]] കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.യായിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു.<ref> [http://news.keralakaumudi.com/news.php?nid=4ea6c5ce44c1426150815051b2be498d കൗമുദി ആഴ്ചപ്പതിപ്പിലും കൗമുദി ഓൺലൈനിലും വന്ന കുറിപ്പിൽനിന്ന് (18.01.2011). (ശേഖരിച്ചത് 2011 ഫെബ്രുവരി 6) ] </ref> ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചു.
ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി,
 
ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചു.
2020 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിച്ചു.
 
"https://ml.wikipedia.org/wiki/ആർ._ശ്രീലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്