"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''നോസ്ട്രോമോയും'' അതിന്റെ ജോലിക്കാരും കാണാതായതിന്റെ ആദ്യ ദിവസങ്ങളിൽ, പ്രധാനമായും ഇംഗ്ലീഷ്, ഫിന്നിഷ് ടാബ്ലോയിഡുകളിലാണ് ഈ വാർത്തകൾ , സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പിന്തുണയോടെ പ്രചരിച്ചിരുന്നത്. ജൗഹിയനനും, ജൗബർട്ടും ദുബായ് അറസ്റ്റിനുശേഷം ''ഡീറ്റൈൻഡ് ഇൻ ദുബായ്'' ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.<ref name="PC20180412">{{Cite web|url=https://www.pscp.tv/w/1ynJOAVDjAkKR|title=Detained in Dubai press conference|access-date=4 May 2018|date=12 April 2018}}<cite class="citation web cs1" data-ve-ignore="true">[https://www.pscp.tv/w/1ynJOAVDjAkKR "Detained in Dubai press conference"]. 12 April 2018<span class="reference-accessdate">. Retrieved <span class="nowrap">4 May</span> 2018</span>.</cite></ref> ഇവർക്കു നിശബ്ദ പാലിക്കാൻ യുഎഇ സർക്കാർ നിന്നും ഭീഷണി ഉള്ളതായി ഇവർ ആരോപണം ഉന്നയിച്ചു.
 
ഈ വിഷയം ഗൾഫ് മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല, യുഎഇയിൽ നിന്നുള്ള ആദ്യ പ്രതികരണം ഏപ്രിൽ പകുതിയോടെ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ദുബായ് സർക്കാരുമായി അടുത്ത ഒരു അജ്ഞാത ഉറവിടത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ആ സ്രോതസ്സ് അനുസരിച്ച്, ഷെയ്ക ലത്തീഫയെ "തിരികെ കൊണ്ടുവന്നു", ഇപ്പോൾ അവൾ കുടുംബത്തോടൊപ്പമാണ്", ''"അവൾ സുഖമായിരിക്കുന്നു". "സംഭവം സ്വകാര്യ കാര്യമാണ്” എന്നും ദുബൈയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കാൻ ഉണ്ടാക്കിയതാണെന്നു അറിയിച്ചു. ഷെയ്ഖ ലത്തീഫയ്‌ക്കൊപ്പം വന്ന മൂന്ന് പേരെ മുൻ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ദുബായിൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും ഈ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.<ref name=":0" /> 2018 മെയ് മാസത്തിൽ [[ഹ്യൂമൺ റൈറ്റ് വാച്ച്|ഹ്യൂമൻ റൈറ്റ്സ് വാച്ച്]] ദുബായിയുടെ ഈ കഥയെ ചോദ്യം ചെയ്യുകയും ലത്തീഫയുടെ സ്ഥലം വെളിപ്പെടുത്താൻ ദുബായ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. " രാജകുമാരി എവിടെയാണെന്നും അവരുടെ മറ്റു സുഖ വിവരങ്ങളും വെളിപ്പെടുത്തിയില്ലെങ്കിൽ അതു നിർബന്ധിത തിരോധാനത്തിന്റെ പരിധിയിൽ വരുമെന്നും അറിയിച്ചു". നിയമപരമായ കാരണങ്ങളാൽ അവളുടെ കേസിൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ദുബായ് അധികൃതർ പ്രതികരിച്ചു.<ref name=":0">{{Cite web|url=https://www.bbc.com/news/world-middle-east-44017588|title=Dubai missing princess: Call for clarity on status of Sheikha Latifa|access-date=5 May 2018|date=18 April 2018|website=[[BBC News]]}}</ref> <ref>{{Cite web|url=https://news.sky.com/story/the-mystery-of-the-missing-dubai-princess-11359282|title=The mystery of the missing Dubai princess|access-date=6 May 2018|last=Burgess|first=Sanya|date=6 May 2018|website=[[Sky News Australia]]}}</ref> <ref name="HRW20180505">{{Cite web|url=https://www.hrw.org/news/2018/05/05/uae-reveal-status-dubai-rulers-daughter|title=UAE: Reveal Status of Dubai Ruler's Daughter Captured at Sea After Fleeing the Country|access-date=8 May 2018|website=[[Human Rights Watch]]|language=en|archive-url=https://web.archive.org/web/20180508121959/https://www.hrw.org/news/2018/05/05/uae-reveal-status-dubai-rulers-daughter|archive-date=8 May 2018}}</ref> ലത്തീഫയുടെ നിർബന്ധിത അല്ലെങ്കിൽ സ്വമേധയാ അപ്രത്യക്ഷമാകലിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ [[യുഎൻ ഒഎച്ച്സിഎച്ച്ആർ]] വർക്കിംഗ് ഗ്രൂപ്പ്, ഇന്ത്യ, യുഎഇ സർക്കാരുകളിൽ നിന്നായി പ്രതികരണങ്ങൾ തേടി.{{CSS image crop|Image=Dubai,_Where_is_Princess_Latifa%3F_Banner_1.jpg|bSize=430|cWidth=300|cHeight=100|oTop=100|oLeft=78|Location=right}}{{CSS image crop|Image=Dubai,_Where_is_Princess_Latifa%3F_Banner_2.jpg|bSize=350|cWidth=300|cHeight=220|oTop=50|oLeft=50|Location=right}} മുഖ്യധാരാ അറബ് ദിനപത്രമായ [[ആഡ്-ദിയാർ]] ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആവശ്യങ്ങളും ഷെയ്ക ലത്തീഫയെ ബലമായി മറച്ചുവെച്ച വിഷയവും ഉന്നയിച്ചു.<ref>{{Cite web|url=https://www.addiyar.com/article/1525369-الشيخة-لطيفة-آل-مكتوم-قد-تكون-مخفية-قسريا|title=الشيخة لطيفة آل مكتوم قد تكون "مخفية قسريا"|access-date=5 May 2018}}</ref> 2018 ലെ കെന്റക്കി ഡെർബിയിൽ "ദുബായ് WHERE IS PRINCESS LATIFA" എന്ന് ഒരു ബാനർ പറത്തിക്കൊണ്ട് പിന്തുണാ ഗ്രൂപ്പുകൾ പ്രചാരണം നടത്തി.<ref name="LC20180406">{{Cite web|url=http://www.lawyerscollective.org/the-invisible-lawyer/indias-moral-standing-stands-diminished-after-helping-uae-seize-princess-latifa|title=India's moral standing diminished after helping UAE seize Princess Latifa|access-date=7 May 2018|last=Kumar|first=Ajay|website=www.lawyerscollective.org|archive-url=https://web.archive.org/web/20180507065455/http://www.lawyerscollective.org/the-invisible-lawyer/indias-moral-standing-stands-diminished-after-helping-uae-seize-princess-latifa|archive-date=7 May 2018}}</ref> ഔചാരിക നിയമ പ്രക്രിയകളെ അവഗണിച്ചുകൊണ്ട് ദേശീയ താല്പര്യം മുൻനിർത്തി നടത്തി എന്ന് പറയുന്ന നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യൻ ഗവൺമെന്റ് വ്യപകമായി വിമർശിക്കപ്പെട്ടു. യു.എ.ഇ സർക്കാരിൽ നിന്നും ഔദ്യോഗിക അഭ്യർത്ഥന ഇല്ലാതെ തന്നെ പ്രധാനമന്ത്രി [[നരേന്ദ്ര മോദി|നരേന്ദ്ര മോഡി]] തന്റെ ഉപദേഷ്ടാക്കൾ വഴി നേരിട്ട് ശൈഖ് [[മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും|മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം]] നടത്തിയ ആവശ്യപ്രകാരമാണ് ഈ വിഷയത്തിൽ ഇടപെട്ടത് എന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു സംഭവം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. ഇന്ത്യൻ തീരദേശത്തിനടുത്തുള്ള ഈ സംഭവത്തെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റ് അവിനന്ദൻ മിത്ര, “ഞങ്ങൾക്ക് അത്തരം വിവരങ്ങളോ പ്രവർത്തനങ്ങളോ ഇല്ല" എന്നറിയിച്ചു. ഈ അവകാശവാദങ്ങൾ പരിശോധിക്കാൻ ശ്രമിക്കുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. 2019 ജനുവരി 2 ന് പാർലമെന്റ് അംഗം [[സുഗത റോയ്]] ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് എമിറാത്തി രാജകുമാരിയെ തിരിച്ചയക്കുന്നതിൽ ഇന്ത്യൻ സർക്കാരിൻറെ പങ്കാളിത്തം വിദേശകാര്യ സഹമന്ത്രി [[വിജയ് കുമാർ സിംഗ്|വി കെ സിംഗ്]] നിഷേധിച്ചു.<ref name="LokSabha_20190102">{{Cite web|url=http://164.100.47.194/Loksabha/Questions/QResult15.aspx?qref=77218&lsno=16|title=Unstarred Question Number 3629: Repatriation of Emirati Princess|access-date=6 March 2020|date=2 January 2019|website=164.100.47.194|archive-url=https://web.archive.org/web/20200306142710/http://164.100.47.194/Loksabha/Questions/QResult15.aspx?qref=77218&lsno=16|archive-date=6 March 2020}}</ref>
 
അതുപോലെ, ഫിന്നിഷ് സർക്കാർ അവരുടെ പൗരന്മാരിൽ ഒരാൾക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഇന്ത്യൻ അധികാരികൾക്ക് മുമ്പാകെ ആശങ്ക ഉന്നയിക്കാത്തതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. ഒരു ദിവസത്തിന് ശേഷം ഫിന്നിഷ് വിദേശകാര്യ മന്ത്രി ടിമോ സോയിനി , മാധ്യമങ്ങൾ മുമ്പിലുണ്ടാവതിരുന്ന ഈ വിഷയത്തിൽ ഫിൻലാൻഡ്, യുഎഇയുമായും, ഇന്ത്യൻ ഉദ്യോഗസ്ഥരുമായും സംഭാഷങ്ങൾ നടത്തിയിരുന്നതായി പ്രതികരിച്ചു.
9,811

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3611546" എന്ന താളിൽനിന്ന് ശേഖരിച്ചത്