"കെ.ടി.എസ്. പടന്നയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
 
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ താലൂക്കിലെ കണ്ണൻകുളങ്ങര ഗ്രാമത്തിൽ കൊച്ചു പടന്നയിൽ വീട്ടിൽ തായിയുടേയും മണിയുടേയും മകനായി 1933 സെപ്റ്റംബർ 15ന് ജനിച്ചു. 1946-ൽ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകനായിരുന്ന കുര്യൻ മാഷാണ് കെ.ടി.എസ്. പടന്നയിൽ എന്ന പേരിട്ടത്. കൊച്ചു പടന്നയിൽ തായി സുബ്രമണ്യൻ എന്നാണ് ശരിയായ പേര്.<ref>https://www.manoramaonline.com/movies/movie-news/2021/07/22/life-of-kts-padannayil-special-story.amp.html</ref>
 
1947-ൽ ആറാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. 1956-ൽ "വിവാഹ ദല്ലാൾ" എന്നതായിരുന്നു ആദ്യ നാടകം. 1957-ൽ തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം സ്വന്തമായി എഴുതി അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ സ്റ്റേഷനറി കട തുടങ്ങി. 1995-ൽ രാജസേനന്റെ '' അനിയൻ ബാവ ചേട്ടൻ ബാവ '' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. സ്റ്റേഷനറി കടയിൽ നിന്ന് സിനിമയിലെത്തി. നാടകങ്ങളിലെ വിദൂഷകൻ സിനിമയിൽ ചിരി പടർത്തി. കോമഡി റോളുകളിൽ തിളങ്ങിയിരുന്നെങ്കിലും സിനിമയില്ലാത്തപ്പോൾ സ്റ്റേഷനറി കടയിൽ സജീവമായി.<ref>http://www.thehindu.com/todays-paper/tp-features/tp-metroplus/fifty-years-of-acting-behind-him/article1412119.ece</ref>
"https://ml.wikipedia.org/wiki/കെ.ടി.എസ്._പടന്നയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്