"ഗളിഞ്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{pu|Galinjan}}
കോപ്പാള വിഭാഗം[[കോപ്പാളർ|കോപ്പാളവിഭാഗം]] കെട്ടുന്ന കർക്കടക തെയ്യമാണു '''ഗളിഞ്ചൻ'''. [[കാസർഗോഡ് ജില്ല|കാസർഗോഡ്‌ ജില്ലയിലെ]] [[ചെറുവത്തൂർ]], [[നീലേശ്വരം]] ഭാഗങ്ങളിലാണു ഈ തെയ്യം കണ്ടു വരുന്നത്. കോപ്പാള വിഭാഗം കെട്ടുന്ന കർക്കിടക തെയ്യമാണ് ഗളിഞ്ചൻ. ''നളിക്കത്തായ സമുദായക്കാർ'' എന്നും കോപ്പാളസമുദായം അറിയപ്പെടുന്നു.<ref name="galinchan1">[https://www.mathrubhumi.com/spirituality/specials/ramayanam-2019/ramayanam-2019-karkidaka-theyyam-1.3960537 മാതൃഭൂമി വാർത്ത ]</ref>
 
==ഐതിഹ്യം==
[[ശിവൻ|ശിവന്റെ]] കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ [[അർജ്ജുനൻ|അർജ്ജുനനാണ്]] ഗളിഞ്ചൻ തെയ്യത്തിനാധാരം. പഞ്ഞമാസമായ [[കർക്കിടകം|കർക്കിടകത്തിലെ]] പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക [[തെയ്യം|തെയ്യങ്ങളിൽ]] ഒന്നാണു ഗളിഞ്ചൻ തെയ്യം. മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം എത്തിച്ചേരാനും വീട്ടുമുറ്റത്ത് ഗളിഞ്ചൻ തെയ്യാട്ടം തടത്തണമെന്നായിരുന്നു വിശ്വാസം. '''നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ''' എന്ന അർത്ഥമുള്ള '''കളഞ്ച''' എന്ന തുളുവാക്കാണ് ഗളിഞ്ചൻ എന്ന വാക്കിനാധാരം എന്നു പറയുന്നുണ്ട്. തുളുനാട്ടിൽ നിന്നാണ് തെയ്യത്തിനു തുടക്കം എന്നു കരുതുന്നു. ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളിൽ നിന്നും ഭൂനിലവാസികളെയും ചുറ്റുപാടുകളേയും സംരക്ഷിക്കുകയാണ് തെയ്യത്തിന്റെ ധർമ്മം. മരങ്ങളേയും ജലാശങ്ങളേയും സംരക്ഷിച്ചു നിർത്തുക എന്ന കടമ കൂടി ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ തെയ്യത്തിനുണ്ട്.<ref name="galinchan2">[https://www.manoramanews.com/nattuvartha/north/2018/07/23/karkkidaka-theyyam-malabar-at-house.html മനോരമ വാർത്ത]</ref>
 
ഈ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ കോപ്പാളസമുദായഥിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്. മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല. പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും.
"https://ml.wikipedia.org/wiki/ഗളിഞ്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്