"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മകന്ററിൽസ് നിയമങ്ങൾ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
[[യൂറോപ്പ്|യൂറോപ്പിലെ]] പല രാജ്യങ്ങളിൽനിന്നും [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയുടെ]] കിഴക്കൻ സമുദ്രതീരപ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ഈ കോളനികൾ സ്ഥാപിച്ചത്. [[ഇംഗ്ലണ്ട്]], [[സ്കോട്ട്‌ലൻഡ്]], [[അയർലണ്ട്]], [[ഫ്രാൻസ്]], [[പോളണ്ട്]], [[ജർമ്മനി]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളിൽനിന്നാണ് കുടിയേറ്റം പ്രധാനമായും നടന്നത്. ഇവരിൽ ബഹുഭൂരിപക്ഷം പേരും ബ്രിട്ടീഷുകാരായിരുന്നു. 1763-ൽ ഉണ്ടായിരുന്ന 13 കോളനികളിലെ നിവാസികളിൽ 13 ലക്ഷം പേർ ഇംഗ്ലീഷുകാരായിരുന്നു. ഇംഗ്ളണ്ടിലെ സ്റ്റുവർട്ട് രാജാക്കന്മാരുടെ മതപീഡനത്തിൽനിന്ന് രക്ഷപ്പെടാൻ തങ്ങളുടെ ജന്മദേശം വിട്ടു പോന്ന ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റുകാരായിരുന്നു ഇവരിലധികം പേരും. [[ന്യൂഹാംഷെയർ]]‍, [[ന്യൂയോർക്ക്]], [[മസാച്യുസെറ്റ്സ്]], [[കണക്റ്റിക്കട്ട്]], [[റോഡ് ഐലൻഡ്]], [[ന്യൂ ജെഴ്സി]], [[പെൻസിൽവേനിയ]], [[ഡെലവെയർ]]‍, [[മെരിലൻഡ്]], [[വെർജീനിയ]], [[നോർത്ത് കാരലൈന]], [[സൗത്ത് കാരലൈന]], [[ജോർജിയ]] എന്നിവയായിരുന്നു ഈ കോളനികൾ. ഈ കോളനികളിലെല്ലാംതന്നെ ജനസംഖ്യയിൽ ഭൂരിപക്ഷം ഇംഗ്ളീഷുകാരായിരുന്നു. 17ആം ശതകത്തിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയാശയങ്ങളെയും രാഷ്ട്രീയസമ്പ്രദായങ്ങളെയും അവർ കൂടെ കൊണ്ടുവരികയും കുടിയേറിപ്പാർത്ത കോളനികളിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് കോമൺസ് സഭയുടെ മാതൃകയിൽ ഓരോ കോളനിയിലും ഓരോ നിയമസഭയുണ്ടായി. മിക്ക കോളനിയിലെയും ഭരണത്തലവൻ ബ്രിട്ടിഷ് രാജാവിന്റെ പ്രതിപുരുഷനെന്ന നിലയിൽ ഗവർണർ ആയിരുന്നു. ഗവർണറും പ്രാദേശിക നിയമസഭയും തമ്മിലുള്ള ബന്ധം, പ്രായേണ ബ്രിട്ടിഷ് രാജാവും ബ്രിട്ടിഷ് പാർലമെന്റും തമ്മിലുള്ള ബന്ധംപോലെ ആയിരുന്നു. നിയമസഭയുടെ അംഗീകാരമില്ലാതെ നിയമമുണ്ടാക്കുകയോ പുതിയ നികുതികൾ ചുമത്തുകയോ ചെയ്യാൻ പാടില്ലെന്ന് കോളനിക്കാർ വാദിച്ചു.
 
 
==പശ്ചാത്തലം==
വിപ്ലവപരമായ രാഷ്ട്രീയാശയങ്ങൾ അമേരിക്കൻ കോളനികളിൽ വളർന്നുവരാൻ പല സാഹചര്യങ്ങളും സഹായകമായി. കോളനിക്കാരിൽ ഭൂരിപക്ഷം പേരും [[കത്തോലിക്കാ സഭ|കത്തോലിക്കാമതത്തോടു]] കൂറില്ലാത്ത ‘’പ്യൂരിറ്റൻ‘’ വിഭാഗക്കാരായിരുന്നു. അവരുടെ സ്വാതന്ത്യ്രബോധം രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിച്ചു. സാമ്പത്തിക സാമൂഹികസ്ഥിതികളും രാഷ്ട്രീയവിപ്ലവത്തിനു കളമൊരുക്കി. കോളനികളിലെ ഭൂരിപക്ഷംപേരും ഇടത്തരക്കാരോ താഴെക്കിടയിലുള്ളവരോ ആയിരുന്നതിനാൽ യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥിതി കോളനികളിൽ വേരൂന്നിയിരുന്നില്ല. ഭൂമിശാസ്ത്രപരമായും കോളനികൾക്ക് അനുകൂലസാഹചര്യങ്ങളാണുണ്ടായിരുന്നത്. മാതൃരാജ്യത്തുനിന്നു വളരെ അകലെ സ്ഥിതിചെയ്തിരുന്നതുകൊണ്ട് അവിടെനിന്ന് അനേകദിവസത്തെ സമുദ്രസഞ്ചാരം നടത്തി കോളനികളിൽ എത്തിച്ചേരുന്നത് അത്യന്തം ദുഷ്കരമായതിനാൽ‍, ബ്രിട്ടീഷ് ഗവൺമെന്റ് കോളനികളുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നില്ല. സാമ്പത്തികമായി [[ബ്രിട്ടൻ|ബ്രിട്ടനു]] കോളനികൾകൊണ്ടു വലിയ മെച്ചമുണ്ടായിരുന്നില്ല. അതിനാൽ കോളനികളുടെ കാര്യം കോളനിക്കാർ തന്നെയാണു നോക്കിയിരുന്നത്. സ്വാഭാവികമായും മാതൃരാജ്യത്തിന്റെ ഇടപെടൽ കോളനികളിൽ അസംതൃപ്തിയുളവാക്കി. കച്ചവടക്കാര്യത്തിൽ ബ്രിട്ടന് കോളനികളിൽ ഇടപെടാതെ നിവൃത്തിയില്ലാത്ത പരിതഃസ്ഥിതി നിലവിലിരുന്നു. ബ്രിട്ടന്റെ കച്ചവടനയം '‘മെർക്കന്റലിസ്റ്റ്‘' സിദ്ധാന്തത്തെ ആധാരമാക്കിയുള്ളതായിരുന്നു (രാജ്യത്തിന്റെ സമ്പത്തും ശക്തിയും വർധിക്കത്തക്കവിധത്തിൽ പ്രജകളുടെ വിദേശവ്യാപാരം ക്രമപ്പെടുത്തണമെന്നതാണു മെർക്കന്റിലിസത്തിന്റെ തത്ത്വം). ബ്രിട്ടന്റെ ദൃഷ്ടിയിൽ കോളനിക്കാർ ബ്രിട്ടീഷ് പ്രജകളായിരുന്നു. അതിനാൽ മെർക്കന്റിലിസ്റ്റു തത്ത്വപ്രകാരം കോളനികൾക്ക് ബ്രിട്ടനോടു മൂന്നുതരം ബാദ്ധ്യതകൾ ഉണ്ടായിരുന്നു:
#ബ്രിട്ടനിൽ ഉത്പാദിപ്പിക്കാൻ നിവൃത്തിയില്ലാത്ത സാധനങ്ങൾ കോളനികൾ ഉത്പാദിപ്പിച്ച് മാതൃരാജ്യത്തിനു നല്കണം
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്