"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
 
==എയർകണ്ടീഷൻ റോഡ്==
===1.===
മലയോരപട്ടണമായ ചങ്ങനാശ്ശേരിയെ തുറമുഖ നഗരമായിരുന്ന ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന റോഡ്. ജല ഗതാഗതത്തിൽ നിന്നും റോഡ് ഗതാഗതത്തിലേക്ക് കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട് അവിടുത്തെ ജനതയെ കൈപിടിച്ചു കയറ്റിയ റോഡ്. കുട്ടനാടിന്റെ സ്വന്തം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്. കുട്ടാനാട്ടുകാരുടെ മാത്രമല്ല, ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയുംആലപ്പുഴക്കാരുടേയും സ്വകാര്യ അഹങ്കാരമാണ് ഈ ഏ.സി. റോഡ്. ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്. ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ (SH-11) എ.സി.റോഡ്എന്നാണ് (ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്)രേഖപ്പെടുത്തിയിരിക്കുന്നത്. ദൈർഘ്യം 24.2 കി.മി. ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി പെരുന്ന മന്നം സ്ക്വയറിൽ അവസാനിക്കുന്ന കുട്ടനാടിനെ നെടുകെ പിളർന്നു പോകുന്ന റോഡ്; പ്രധാനമായും ദേശീയപാത-47 നേയും, എം.സി.റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനദൂരം റോഡ്കുറഞ്ഞ റോഡാണിത്.
 
ഇതൊക്കെയാണ് ഈ എ.സി റോഡ്. പക്ഷെ; ഈ റോഡിനു ഒരു മനോഹരമായ ചരിത്രം ഉണ്ട്. പലരുടെ മനസ്സിൽ നിന്നും അത് മുഴുവനായും മറഞ്ഞു പോയിട്ടുണ്ടാവില്ല. ആ ചരിത്രകഥ ഇങ്ങനെയാണ്.. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന... കുട്ടനാടിന്റെ പറയാത്ത കഥ.
ചങ്ങനാശ്ശേരിക്കാരുടേയും, കുട്ടനാടിന്റേയും സ്വകാര്യ അഹങ്കാരമാണ് ഈ ആലപ്പുഴ-ചങ്ങനാശ്ശേരിറോഡ് എന്ന എയർകണ്ടീഷൻ റോഡ്. ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴ വരെ പോകുന്ന സംസ്ഥാന ഹൈവേ (SH-11) എ.സി.റോഡ് (ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്). ദൈർഘ്യം 24.2 കി.മി. ആലപ്പുഴയിലെ കളർകോട്ടു നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി പെരുന്ന മന്നം സ്ക്വയറിൽ അവസാനിക്കുന്ന കുട്ടനാടിനെ നെടുകെ പിളർന്നു പോകുന്ന റോഡ്; പ്രധാനമായും ദേശീയപാത-47 നേയും, എം.സി.റോഡിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡ്.
 
===2.===
എന്നാൽ; 1951-ൽ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണം തുടങ്ങിയത്. അന്നത്തെ പ്രധാന തുറമുഖപട്ടണമായ ആലപ്പുഴയെയും മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചങ്ങനാശ്ശേരിയേയും കരമാർഗ്ഗം കുട്ടനാട്ടിലൂടെ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി. തുടർന്ന് വന്ന 1954-ലെ കുട്ടനാട്‌ വികസന സമിതി [കുട്ടനാട്‌ ഡവലപ്പ്‌മെന്റ്‌ സ്‌കീം] പഠന റിപ്പോർട്ട് ഈ വസ്തുത സാധൂകരിക്കുകയും ചെയ്തു. പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങൾ ഇതുമൂലം നഷ്ടപ്പെട്ടെങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി.റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ചങ്ങനാശ്ശേരിയിലെ പെരുന്ന മനയ്ക്കച്ചിറയിൽ നിന്നാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3609908" എന്ന താളിൽനിന്ന് ശേഖരിച്ചത്