"മുസിരിസ് പൈതൃകസംരക്ഷണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Refimprove റ്റെമ്പ്ലേറ്റ്
No edit summary
വരി 1:
{{Refimprove}}
 
[[മുസിരിസ്]] എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസിരിസ് പൈതൃകസംരക്ഷണപദ്ധതി. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയായാണിത്. [[എറണാകുളം]] ജില്ലയിലെ [[പറവൂർ]] മുതൽ [[തൃശൂർ]] ജില്ലയിലെ [[കൊടുങ്ങല്ലൂർ]] വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ. കേരള സർക്കാരിന്റെ ആദ്യ ഹരിതപദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല. നിരവധി സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. നാല്പതു കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതി സർക്കാരിൻ്റെ ടൂ റിസം വകുപ്പും ധനകാര്യവകുപ്പും ചേർന്നാണ് നടത്തുന്നത്. പട്ടണത്തു നടന്ന ഖനന ഗവേഷണം തന്നെയാണ് പദ്ധതിയുടെ തുടക്കത്തിനു കാരണം. കൊടുങ്ങല്ലൂർ പ റവൂർ പ്രദേശങ്ങളെ ഒന്നിച്ചെടുത്ത് ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുകയും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പ്രഖ്യാപിത ലക്ഷ്യം. 2007 ലും 2008 ലും കെ.സി. എച്ച്. ആർ. ആാണ് പട്ടണത്തിൽ ഉദ്ഖനനം ഏറ്റെടുത്തു നടത്തുകയും അതിനെ കൃത്യമായ ചട്ടക്കൂടുള്ള പദ്ധതിയായി മാറ്റുകയും ചെയ്തത്.<ref>http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/17501/8/08_chapter%203.pdf</ref>
[[പ്രമാണം:Kottappuram-fort-excavation-site-under-cover.JPG|ലഘുചിത്രം|കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ - മുസിരിസ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഖനനത്തിനിടെ ]]
[[പ്രമാണം:Kottappuram-fort-excavation-site-steps.JPG|ലഘുചിത്രം|കോട്ടപ്പുറം -മുസിരിസ് പദ്ധതി ഉദ്ഖനനത്തിനിടെ കണ്ട കോട്ടയുടെ അവശിഷ്ടങ്ങൾ]]
"https://ml.wikipedia.org/wiki/മുസിരിസ്_പൈതൃകസംരക്ഷണപദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്